വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജാഗ്രതൈ, ഈ 5 സാധനങ്ങൾ പ്ലഗ്ഗ് ഊരിയിടാൻ മറക്കരുത്

വീട് പൂട്ടി എവിടേക്കെങ്കിലും ഇറങ്ങിക്കഴിയുമ്പോൾ നമ്മളിൽ പലർക്കും സ്ഥിരമായുളള സംശയമാണ് ഇസ്തിരിപ്പെട്ടി ഓഫ് ചെയ്തോ, ഫാൻ ഇട്ട് വെച്ചിരിക്കുകയാണോ എന്നൊക്കെ ഉളളത്. തിരക്കിനിടയിൽ സ്വിച്ചുകളൊക്കെ ഓഫ് ചെയ്തോ എന്നോ ഇലക്ട്രോണിക് ഉപകരങ്ങളുടെ പ്ലഗ് ഊരിയിട്ടോ എന്നൊന്നും പലരും ഓർക്കാറില്ല.

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എല്ലാ ഉപകരണങ്ങളുടെയും പ്ലഗ്ഗ് ഊരിയിടേണ്ടതില്ല. എന്നാൽ അനാവശ്യമായ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

1. ഇസ്തിരിപ്പെട്ടി

നമ്മൾ സ്ഥിരമായി ഓഫ് ചെയ്യാൻ മറന്ന് പോകുന്നതിലൊന്ന് ഇസ്തിപ്പെട്ടിയാണ്. പലപ്പോഴും തുണി കത്തിപ്പോകുന്നതിന് അടക്കം ഇത് കാരണമാകാറുണ്ട്. വീട്ടിൽ ആരും ഇല്ലെങ്കിൽ ചിലപ്പോൾ വലിയ അപകടത്തിലേക്ക് വരെ ഈ അശ്രദ്ധ നയിച്ചേക്കാം. തനിയെ ഓഫ് ആകുന്ന സംവിധാനമുള്ള മോഡലുകൾ ആണെങ്കിൽ പോലും അവ ശ്രദ്ധിക്കാതെ ഇട്ടിട്ടു പോകരുത്.

Unplug

2. പോർട്ടബിൾ റൂം ഹീറ്റർ

റൂം ഹീറ്ററുകൾ അമിതമായി ചൂടാകാൻ സാധ്യതയുണ്ട്. കർട്ടനുകൾ, വസ്ത്രങ്ങൾ, കിടക്കവിരികൾ എന്നിവയ്ക്ക് അടുത്താണ് ഇവ വെച്ചിരിക്കുന്നതെങ്കിൽ തീപിടുത്തത്തിന് വരെ കാരണമായേക്കാം. ആളില്ലാത്ത മുറിയിൽ ഒരിക്കലും പോർട്ടബിൾ ഹീറ്ററുകൾ പ്രവർത്തിപ്പിച്ച് വെക്കരുത്.

3. ഫോൺ ചാർജറുകൾ

നല്ല നിലവാരമുള്ള ചാർജറുകൾ പ്ലഗ്ഗിൽ കുത്തിയിടുന്നത് പൊതുവെ വലിയ അപകടമുണ്ടാക്കാറില്ല. എന്നാൽ കേടുപാടുകൾ സംഭവിച്ച കേബിളുകളും തകരാറുള്ള അഡാപ്റ്ററുകളും അങ്ങനെയല്ല. വയറുകൾ പൊട്ടിയിട്ടുണ്ടോ, അമിതമായി ചൂടാകുന്നുണ്ടോ, അല്ലെങ്കിൽ പ്ലഗ്ഗ് ലൂസാണോ എന്നൊക്കെ പരിശോധിക്കുക.

എന്‍വിഡിയ തലപ്പത്തേക്ക് തിരിച്ചെത്തി ജെന്‍സന്‍ ഹുവാങ്, രാജി വെച്ച് 11 ദിവസങ്ങൾക്ക് ശേഷം
എന്‍വിഡിയ തലപ്പത്തേക്ക് തിരിച്ചെത്തി ജെന്‍സന്‍ ഹുവാങ്, രാജി വെച്ച് 11 ദിവസങ്ങൾക്ക് ശേഷം

4. ഇലക്ട്രിക് കെറ്റിൽ

വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് കെറ്റിൽ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മിക്ക ആധുനിക കെറ്റിലുകളും വെള്ളം തിളച്ചു കഴിയുമ്പോൾ തനിയെ ഓഫ് ആകാറുണ്ടെങ്കിലും കേടായ വയറുകളോ വൈദ്യുതി ബന്ധത്തിലെ തകരാറുകളോ പ്രശ്നങ്ങളുണ്ടാക്കാം.

5. എക്സ്റ്റൻഷൻ ബോർഡുകൾ

ടിവിക്ക് പിന്നിലോ വർക്ക് ഡെസ്കിലോ വെച്ചിരിക്കുന്ന എക്സ്റ്റൻഷൻ ബോർഡിൽ ഒരേസമയം നിരവധി ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടാകാം. ഇതിൽ അമിതഭാരം നൽകുന്നതും കേടായ ബോർഡുകൾ ഉപയോഗിക്കുന്നതും വൈദ്യുതി അപകടങ്ങൾ വർദ്ധിപ്പിക്കും. ഉപയോഗിക്കാത്ത ഉപകരണങ്ങൾ ഓഫ് ചെയ്യുക. ഒന്നിലധികം എക്സ്റ്റൻഷൻ ബോർഡുകൾ പരസ്പരം ബന്ധിപ്പിക്കുന്നത് ഒഴിവാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma