ഒരൊറ്റ ഐസ് ക്യൂബ് മാത്രം മതി, ചര്‍മം ഇനി വെട്ടിത്തിളങ്ങും, ഇങ്ങനെ ചെയ്താല്‍ പട്ടുപോലെ സുന്ദരമാകും
നമ്മുടെ ചര്‍മത്തെ സംരക്ഷിക്കേണ്ടത് മറ്റാരുടെയും ബാധ്യതയല്ല. നമ്മള്‍ തന്നെ ചെയ്യേണ്ട കാര്യമാണ്. പക്ഷേ എന്തൊക്കെ ശ്രമിച്ചിട്ടും, ചര്‍മത്തിന് ചുളിവുകള്‍ വീഴുന്നുണ്ട് അല്ലേ. അതുപോലെ ചര്‍മത്തില്‍ ധാരാളം പാടുകളും വരുന്നുണ്ട്. ഇതിനെയെല്ലാം നേരിടാന്‍ നമ്മള്‍ ആദ്യം ഹെല്‍ത്തിയായ രീതികളിലേക്ക് മാറുകയാണ് ചെയ്യേണ്ടത്. പുറത്തിറങ്ങുന്നത് മുതലുള്ള കാര്യങ്ങള്‍ നമ്മള്‍ കൃത്യമായി പ്ലാന്‍ ചെയ്യണം.
കാരണം സൂര്യപ്രകാശത്തില്‍ അടക്കം നമുക്ക് ഹാനികരമായ കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇനി പുറത്തുപോയി തിരിച്ചുവന്നാലും നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ധാരാളമുണ്ട്. ഇതൊന്നും ചിലപ്പോള്‍ അറിയണമെന്നില്ല. എന്നാല്‍ അവയൊന്ന് പരിശോധിച്ച് നോക്കാം.

മുഖത്തിന്റെ തടികുറയ്ക്കാം
കവിള്‍ വീര്‍ത്ത് വരുന്നതും, തടി വെക്കുന്നതുമെല്ലാം പ്രായമാവുമ്പോള്‍ സംഭവിക്കുന്നതാണ്. അതിനെ നമുക്ക് മാറ്റിയെടുക്കാം. കൈയ്യില്‍ ഐസ് ക്യൂബുകളില്ലേ. അത് സ്ഥിരമായി മുഖത്ത് വെക്കുക. അതുപയോഗിച്ച് മുഖത്ത് പുരട്ടുക.
ചര്‍മത്തെ റിഫ്രഷ് ചെയ്ത് നിര്‍ത്താന്‍ ഇവ സഹായിക്കും. രാവിലെ നമ്മുടെ കവിള്‍ വല്ലാത്തൊരു ലുക്കിലായിരിക്കും ഉണ്ടാവുക. അതിനെ സിംപിളായി നേരിടാന്‍ ഇതിന് സാധിക്കും.
സൂര്യാഘാതം വല്ലാത്ത പ്രശ്‌നമാണ്
കൊടും ചൂടില്‍ നമ്മുടെ ചര്‍മം സംരക്ഷിക്കുക കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. സണ്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ചില പൊടിക്കൈകള്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്. സൂര്യാഘാതമേറ്റാല്‍ വേഗം ഐസ് ക്യൂബ് ഉപയോഗിക്കുന്നതാണ് നല്ലത്.
ചര്‍മത്തിലെ സൂര്യാഘാതത്തിന്റെ പാടുകളെ ഇവ വേഗത്തില്‍ ഇല്ലാതാക്കും. ചര്‍മത്തിന് പെട്ടെന്ന് ആശ്വാസം ലഭിക്കും. ഒരു ചെറിയ തുണിയില്‍ പൊതിഞ്ഞ് വേണം ഇവ ഉപയോഗിക്കാന്‍. ഇല്ലെങ്കില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവും.
ചര്‍മത്തിലെ ദ്വാരങ്ങളെ കുറയ്ക്കും
ചര്‍മത്തില്‍ നമ്മള്‍ കാണാത്ത ധാരാളം സുഷിരങ്ങളുണ്ടാവും. ഇവയില്‍ പൊടി കയറിയാല്‍ ചര്‍മം വേഗത്തില്‍ ദുര്‍ബലമാകും. സ്ഥിരമായി ഐസ് ക്യൂബ് നമ്മുടെ മുഖത്ത് ഉപയോഗിച്ചാല്‍ ചര്‍മത്തെ അത് മുറുക്കി പിടിക്കും. ഇതിലൂടെ ചര്‍മത്തിലെ സുഷിരങ്ങളെ കുറയ്ക്കാനാവും. ഏറ്റവും സിംപിളായിട്ടുള്ള മാര്‍ഗമാണിത്.
മുഖക്കുരുവിനോട് വിട പറഞ്ഞേക്കൂ
നമ്മുടെ ചര്‍മത്തിലെ ഏറ്റവും വലിയ വില്ലനാണ് മുഖക്കുരു. ഐസ് ക്യൂബില്‍ ഇതിനെ നീക്കം ചെയ്യാനുള്ള കാര്യങ്ങളുണ്ട്. ചര്‍മത്തിലെ റെഡ്‌നെസ്സിനെ കുറയ്ക്കാന്‍ ഐസിന് സാധിക്കും. റെഡ്‌നെസ്സാണ് മുഖക്കുരുവിന് കാരണക്കാരന്‍. മുഖക്കുരു വരാനുള്ള ഇടത്തെല്ലാം ഐസ് ക്യൂബ് എത്തിയാല്‍ അതിനെ പൂര്‍ണമായും ഇല്ലാതാക്കാം.
പ്രായമാവുന്നതും നേരിടാം
ചര്‍മത്തിന് പ്രായമാവുന്നു എന്ന പരാതി ഇനി മറക്കാം. ഐസ് ക്യൂബുകള്‍ ഇതിനെയും നേരിടും. ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ ഐസ് ക്യൂബിലുണ്ട്. സ്ഥിരമായി ഐസ് ക്യൂബുകള്‍ ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുക. ഇത് ചര്‍മത്തിലെ പാടുകളെ നീക്കംചെയ്യും. അതിലൂടെ മുഖം കൂടുതല്‍ ചെറുപ്പമായി നില്‍ക്കും. മേക്കപ്പ് പ്രൈമറായും ഐസ് ക്യൂബുകള്‍ ഉപയോഗിക്കാം.












Click it and Unblock the Notifications