ചുളിവില്ലാത്ത, ചുറുചുറുക്കുള്ള ചർമ്മത്തിന് എന്നും ഈ പാനീയം കുടിച്ചാൽ മതി; വീട്ടിൽ ഉണ്ടാക്കാം
എന്നും ചെറുപ്പമായിരിക്കണം എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടോ? ചുളിവും പാടും ഒന്നുമില്ലാത്ത മുഖത്തിന് എത്ര പണം ചെലവഴിക്കാനും ചിലർ തയ്യാറാകും. എന്നാൽ എല്ലാവർക്കും അതിന് സാധിക്കണമെന്നില്ലല്ലോ. എന്നാൽ ചെലവ് ഇല്ലാതെ തന്നെ നിങ്ങൾക്ക് ചെറുപ്പമായിരിക്കാം. മുഖത്ത് ചുളിവും പാടും ഒന്നുമുണ്ടാവില്ല ..വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഈ പാനീയം കുടിച്ചാൽ മതി.
ഡയറ്റീഷ്യനായ മൻപ്രീതാണ് ചർമ്മത്തിൽ ചുളിവ് വരാതിരിക്കാനും ചെറുപ്പമായിരിക്കാനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഈ പാനിയത്തെക്കുറിച്ച് പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ പ്രത്യേക പാനിയം എങ്ങനെ ഉണ്ടാക്കണം എന്ന് പറയുന്നത്.

നാരങ്ങ, വെള്ളരിക്ക, ചിയ വിത്തുകൾ, പുതിനയില, ഇഞ്ചി, ഏലയ്ക്ക എന്നിവയാണ് ഈ പാനീയം തയ്യാറാക്കാൻ വേണ്ടത്. വിറ്റാമിൻ സി ധാരളം അടങ്ങിയിട്ടുള്ള നാരങ്ങ കൊളാജിൻ ഉത്പാദനം കൂട്ടാനും ചർമ്മം തൂങ്ങാതിരിക്കാനും സഹായിക്കും. ചർമ്മത്തിലെ പാടുകളും ഇവ ഇല്ലാതാക്കും. അത് പോലെ തന്നെ വെള്ളം ധാരാളം അടങ്ങിയിട്ടുള്ള വെള്ളരിക്ക കൊളാജിൻ ഉത്പാദനം കൂട്ടും, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചിയ വിത്തുകളും ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കും.
പുതിനയില, ഇഞ്ചി, ഏലയ്ക്കാ തുടങ്ങിയവയും ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. കാരണം ഇവയിൽ ആന്റി ഓക്സൈഡുകൾ ധാരാളമായി ഉണ്ട്.
എങ്ങനെയാണ് ഈ പാനീയം ഉണ്ടാക്കേണ്ടത്:
ഒരു ലിറ്റർ വെള്ളത്തിലേക്ക് അരിഞ്ഞ് വെച്ച കുറച്ച് വെള്ളരിക്ക, നാരങ്ങ എന്നി ഇടണം. ഇവ ഇട്ടശേഷം ഇതിലേക്ക് പുതിനയില, ഇഞ്ചി, ഏലയ്ക്ക., ചിയ വിത്തുകൾ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. കുറച്ച് സമയത്തിന് ശേഷം ഈ പാനീയം കുടിക്കാം. ചെറുപ്പം നിലനിർത്താൻ ഈ പാനീയം നിങ്ങളെ സഹായിക്കുമെന്നാണ് പറയുന്നത്. വളരെ എളുപ്പം വലിയ പണച്ചെലവ് ഇല്ലാതെ ഈ പാനീയം നമുക്ക് ഉണ്ടാക്കാം.












Click it and Unblock the Notifications