മുഖക്കുരുവും മുഖത്തെ കറുത്ത പാടും മറന്നേക്കൂ; ഓറഞ്ച് തൊലിയല്ലേ കിടക്കുന്നത്..!!
ഓറഞ്ച് വെറുതെ കഴിക്കാനും ജ്യൂസാക്കി കുടിക്കാനും ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളില്‍ പലരും. നിരവധി പോഷകഗുണങ്ങളുള്ള ഫ്രൂട്‌സാണ് ഓറഞ്ച് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനുമിടയില്ല. ഓറഞ്ച് കഴിച്ച് കഴിഞ്ഞാല്‍ തൊലി നമ്മള്‍ കളയാറാണ് പതിവ്. ചെറുപ്പത്തില്‍ ഓറഞ്ച് തൊലിയെടുത്ത് കൂട്ടുകാരുടെ കണ്ണിലേക്ക് അതിലെ നീര് ചീറ്റിച്ച് കളിച്ചിട്ടുള്ളവരായിരിക്കും എല്ലാവരും.
മെഴുകുതിരി കത്തിച്ച് അതിലേക്ക് ഒാറഞ്ച് തൊലിയിലെ നീര് ചീറ്റിച്ച് തീ ആളിക്കുന്നതും നമ്മളില്‍ പലരും ചെയ്തിട്ടുണ്ടാകും. എന്നാല്‍ ഓറഞ്ച് തൊലി കൊണ്ട് ഇതല്ലാതെ വേറെന്തൊക്കെ ഗുണങ്ങളാണ് ഉള്ളത് എന്ന് നിങ്ങള്‍ക്കറിയാമോ. ആരോഗ്യ സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷണത്തിനുമെല്ലാം ഓറഞ്ച് തൊലി ഏറെ പ്രയോജനപ്രദമാണ് എന്നത് ഒരുപക്ഷെ നിങ്ങളെ അതിശയിപ്പിക്കുന്നുണ്ടാകും, അല്ലേ?

എന്നാല്‍ ഒട്ടും അതിശയം വേണ്ട. അത് സത്യമാണ്. ഓറഞ്ച് തൊലിയുടെ ബഹുഗുണങ്ങള്‍ നമുക്ക് ഏറെ ഫലപ്രദമാണ്. പലതരം പ്രോട്ടീനും ധാതുക്കളും ഇതിലെ അസിഡിക് സ്വഭാവങ്ങളുമാണ് ഇതിന് സഹായിക്കുന്നത്. നിരവധി ആരോഗ്യ- ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഓറഞ്ച് തൊലി പരിഹാരമാണ് എന്നാണ് പറയുന്നത്. എന്തൊക്കെയാണ് ഓറഞ്ച് തൊലി കൊണ്ടുള്ള പ്രധാനപ്പെട്ട ഗുണങ്ങള്‍ എന്ന് നമുക്കൊന്ന് പരിശോധിക്കാം.
ഓറഞ്ച് തൊലിയില്‍ ലിമോണീന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കഴിയുന്ന ഘടകമാണ്. വിറ്റാമിന്‍ സിയുടെ സമ്പന്നമായ ഉറവിടമായതിനാല്‍ ശ്വാസകോശത്തെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പ്രമേഹത്തെ ചികിത്സിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന പെക്റ്റിന്‍ എന്ന ഫൈബറും ഓറഞ്ച് തൊലികളില്‍ ധാരാളമുണ്ട്.
രക്തത്തിലെ കൊളസ്ട്രോളിന്റെയും രക്തസമ്മര്‍ദ്ദത്തിന്റെയും അളവ് കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്ന ഹെസ്പെരിഡിന്‍ എന്ന ഫ്ളേവനോയിഡുകളാലും ഓറഞ്ച് തൊലികള്‍ സമ്പുഷ്ടമാണ്. ഇവയില്‍ കലോറി കുറവും നാരുകളാല്‍ സമ്പന്നവുമാണ്. അതിനാല്‍ തന്നെ ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് നിരുത്സാഹപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഓറഞ്ച് തൊലിയിലെ ലിമോണീന്‍, ഡെക്കനാല്‍, സിട്രല്‍ തുടങ്ങിയ സംയുക്തങ്ങള്‍ കണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു. കറുത്ത പാടുകള്‍, മൃതകോശങ്ങള്‍, മുഖക്കുരു, പാടുകള്‍ എന്നിവ ഇല്ലാതാക്കാനും ഓറഞ്ച് തൊലി സഹായിക്കും. വായുടെ ആരോഗ്യത്തിന് സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാലും ഓറഞ്ച് തൊലി പേര് കേട്ടതാണ്.












Click it and Unblock the Notifications