Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്യൂട്ടി സ്ലീപ്പ് എന്താണെന്ന് അറിയാമോ? ഒറ്റ രാത്രി കൊണ്ട് ചർമ്മം തിളങ്ങും...ഇക്കാര്യങ്ങൾ മാത്രം മതി

ഒറ്റ രാത്രി കൊണ്ട് തിളങ്ങുന്ന ചർമം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കുമല്ലേ. എന്നാൽ അതൊക്കെ നടക്കുന്ന കാര്യമാണോ എന്ന ചിന്ത ഉടൻ നമ്മൾ തന്നെ ചോദിക്കും. എന്നാൽ ഇനി ആ ചോദ്യം അങ്ങ് മറന്നേക്കൂ.. കാരണം നിങ്ങളുടെ ചർമ്മത്തിൽ അത്ഭുതമാണ് നടക്കാൻ പോകുന്നത്. വീട്ടിൽ നിന്ന് തന്നെ ചെയ്യാൻ പറ്റുന്ന ചില എളുപ്പ വഴികൾ ആണ് പറയുന്നത്.

ജലാശം പ്രധാനമാണ്: ചർമ്മത്തിൽ രാത്രി മുഴുവൻ ജലാംശം നിലനിർത്തുന്നത് ആരോഗ്യകരമായ തിളക്കത്തിന് അത്യന്താപേക്ഷിതമാണ്. ഫലപ്രദമായ ഒരു സൗന്ദര്യ രഹസ്യം ഒരു രാത്രിയിൽ ജലാംശം നൽകുന്ന ഒരു മാസ്ക് ഉപയോഗിക്കുക എന്നതാണ്. ഹൈലൂറോണിക് ആസിഡ്, കറ്റാർ വാഴ അല്ലെങ്കിൽ ഗ്ലിസറിൻ പോലുള്ള പോഷക ഘടകങ്ങൾ അടങ്ങിയ ഒരു മാസ്‌ക് തിരഞ്ഞെടുക്കാവുന്നതാണ്.

skin

ഈ ഘടകങ്ങൾ ഈർപ്പം നിലനിർത്താനും ചർമ്മത്തിന്റെ സ്വാഭാവിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ​ഗുണകരമാണ്. ഇത് നിങ്ങളുടെ ചർമ്മത്തിന് നല്ല തിളക്കം നൽകും. മുഖം വരണ്ടതുപോലെയിരിക്കുകയുമില്ല.

ബ്യൂട്ടി സ്ലീപ്പ്: ഉറക്കം പ്രധാനപ്പെട്ട ഒന്നാണ്.. നല്ല തിളക്കം ഉള്ള ചർമ്മം ആവശ്യമാണെങ്കിൽ നിങ്ങൾ ഉറക്കത്തിന് മുൻ​ഗണമ നൽകുക. ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരം റിപ്പയർ മോഡിൽ പോകും. ആവശ്യത്തിന് ഉറങ്ങാൻ സാധിച്ചാൽ സമ്മർദ്ദം കുറയും. ഇത് നിങ്ങളുടെ ചർമ്മത്തെ മോശമായി ബാധിക്കുന്ന കോർട്ടിസോളിനെ തടയും. നിങ്ങളുടെ ഉറക്കം മിക്കച്ചതാക്കുന്നതിന് വായനയോ ധ്യാനം പരിശീലിക്കുന്നതോ പോലുള്ള ശാന്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് പോലെ, വിശ്രമിക്കുന്ന ബെഡ്‌ടൈം ദിനചര്യ സൃഷ്ടിക്കുക.

ചർമ്മത്തിന്റെ ആരോഗ്യത്തിന് സിൽക്ക് തലയിണകൾ: ഒരു സിൽക്ക് തലയിണയിലേക്ക് മാറുന്നത് ആഡംബരം ആയി തോന്നിയേക്കാം, എന്നാൽ ഇത് നിങ്ങളുടെ ചർമ്മത്തിനും ഗുണം ചെയ്യും. പരുത്തി തലയിണകളിൽ നിന്ന് വ്യത്യസ്തമായി, സിൽക്ക് നിങ്ങളുടെ ചർമ്മത്തിൽ ഘർഷണം കുറയ്ക്കും. മുഖത്ത് ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. അപ്പോൾ ഉടൻ തന്നെ സിൽക്ക് തലയിണയിലേക്ക് മാറിക്കോളൂ..

എക്സ്ഫോളിയേഷൻ: ചർമ്മത്തിലെ നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്യുന്നതിനും അടിയിൽ ഒരു പുതിയ പാളി ഉണ്ടാകാനും എക്സ്ഫോളിയേഷൻ അത്യന്താപേക്ഷിതമാണ്. എന്നാൽ വളരെ ശ്രദ്ധ കൊടുത്തുവേണം കാര്യങ്ങൾ ചെയ്യാൻ. ശക്തമായ രീതിയിൽ സ്ക്രബ്ബിം​ഗ് ചെയ്യരുത്. ഇത് നിങ്ങളുടെ ചർമ്മത്തിന് ​ദോഷം ചെയ്യും. . ഫ്രൂട്ട് എൻസൈമുകൾ അല്ലെങ്കിൽ ആൽഫ ഹൈഡ്രോക്‌സി ആസിഡുകൾ (എഎച്ച്‌എ) പോലുള്ള പ്രകൃതിദത്ത ചേരുവകളുള്ള മൃദുലമായ എക്‌സ്‌ഫോളിയേറ്ററുകൾ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്, ഇത് നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്തും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+