സെലിബ്രിറ്റികളെപ്പോലെ തിളങ്ങുന്ന സൗന്ദര്യമാണോ സ്വപ്നം? 4 ബ്യൂട്ടി ടിപ്സ്
എല്ലാവർക്കും സുന്ദരനും സുന്ദരിയുമൊക്കെയായി നടക്കാൻ ഭയങ്കര ആഗ്രഹമാണ്. നല്ല കറുത്ത മുടിയും തിളങ്ങുന്ന ചർമ്മവുമെല്ലാം എല്ലാവരും ആഗ്രഹിക്കുന്നത് തന്നെയാണ്. എന്നാൽ സമയവുമില്ല, കളയാൻ പണവുമില്ല. എന്നാൽ സമയവും പണവും കൂടുതൽ കളയാതെ തന്നെ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ചില ബ്യൂട്ടി ടിപ്‌സ് ഉണ്ട്. അഞ്ച് ടിപ്പുകളാണ് പറയാൻ പോകുന്നത്. ചില മേക്കപ്പ് ടിപ്പുകളാണ്, നിങ്ങൾക്കിത് ഉപകാരപ്പെടും..
നരച്ച മുടിക്ക് മസ്‌ക്കാര: പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സാധാരണമാണ്. മുടിക്കിടയിൽ അങ്ങിങ്ങായി വെള്ള നിറത്തിലുള്ള മുടി കാണുന്നത് അത്ര രസമുള്ള കാര്യമല്ലല്ലോ. ഇത്തരത്തിൽ നരച്ച മുടിയെ കറുപ്പ് നിറമാക്കാൻ മസ്‌ക്കാര ഉപയോഗപ്രദമാകും. കറുത്ത നിറമുള്ള മസ്‌ക്കാര ഇതിനായി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

കൺപീലികൾക്ക് കൺസീലർ: ആദ്യം മസ്‌ക്കാര പുരട്ടിയ ശേഷം ഒരു കോട്ട് കൺസീലർ പുരട്ടുക. തുടർന്ന് മറ്റൊരു കോട്ട് മസ്‌ക്കര ഉപയോഗിച്ച് ലെയർ ചെയ്യാം. ഇത് നിങ്ങളുടെ സ്വാഭാവിക കൺപീലികൾക്ക് അളവും കനവും വർദ്ധിപ്പിക്കും.
DIY ബോഡി ഷിമ്മർ: നിങ്ങളുടെ ശരീരം സെലിബ്രിറ്റികളെപ്പോലെ തിളങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? അതിനുള്ള താക്കോൽ ഇതാ. നിങ്ങളുടെ ഐ ഷാഡോ പാലറ്റിൽ നിന്ന് ഏതെങ്കിലും തിളങ്ങുന്ന ഷാഡോ എടുത്ത് നല്ല പൊടി ലഭിക്കുന്നത് വരെ ഇത് പൊടിക്കുക.
എണ്ണയും വെള്ളവും തുല്യമായി എടുത്ത ഒരു കുപ്പിയിൽ ഈ ഷിമ്മർ പൗഡർ ചേർക്കുക. ഈ മിശ്രിതം നിങ്ങൾ ഹൈലറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഇടങ്ങളിൽ പുരട്ടാം. എന്നാൽ നിങ്ങളുടെ ശരീരത്തിൽ ഇത് അലർജി ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കി മാത്രം പ്രയോഗിക്കുക.
DIY ലിപ്-ഗ്ലോസ്: നിങ്ങൾക്ക് ഇഷ്ടമുള്ള ലിപ് ഷേഡ് വേണോ? നിങ്ങളുടെ ഐ ഷാഡോ പാലറ്റിൽ നിന്ന് ഇഷ്ടപ്പെട്ട ഷേഡ് എടുത്ത് മെൽറ്റഡ് വെളിച്ചെണ്ണയിൽ കലർത്തുക. ഈ മിശ്രിതം ഒരു ബ്രഷിന്റെ സഹായത്തോടെ ചുണ്ടുകളിൽ പുരട്ടുക. ഇപ്പോൾ നിങ്ങൾക്ക് ഒരു പുതിയ ലിപ് ഷേഡ് ലഭിച്ചിരിക്കുന്നു.
മുകളിൽ പറഞ്ഞിരിക്കുന്ന ടിപ്പുകൾ എല്ലാവർക്കും ഉചിതമാവണമെന്നില്ല. ചർമ്മത്തിൽ അലർജി ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഇത് പരീക്ഷിക്കാവൂ.












Click it and Unblock the Notifications