ഒട്ടും ചിലവില്ല..!! ശോഭിത ധൂലിപാലയുടെ ചര്‍മ്മ സംരക്ഷണ മാര്‍ഗങ്ങള്‍ അറിയാം, ഒന്ന് ട്രൈ ചെയ്താലോ
കുറുപ്പ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ് ശോഭിത ധൂലിപാല. ഫെമിന മിസ് ഇന്ത്യ 2013 ല്‍ ഫെമിന മിസ് ഇന്ത്യ എര്‍ത്ത് കിരീടം നേടിയ ശോഭിത ധൂലിപാല തന്റെ സൗന്ദര്യസംരക്ഷണത്തിന് നല്‍കുന്ന ശ്രദ്ധ അനന്യമാണ്. അനുരാഗ് കശ്യപിന്റെ രമണ്‍ രാഘവ് 2.0 എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ശോഭിത അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
മേഡ് ഇന്‍ ഹെവന്‍ (2019, 2023) ആമസോണ്‍ വെബ് സീരീസ് ശ്രദ്ധിക്കപ്പെട്ടു. കുറുപ്പിനെ കൂടാതെ നിവിന്‍ പോളി ചിത്രമായ മൂത്തോനിലും ശ്രദ്ധേയ വേഷം ചെയ്ത ശോഭിത പൊന്നിയിന്‍ സെല്‍വനിലും ഭാഗമായി. ശോഭിത ധൂലിപാലയുടെ സൗന്ദര്യ രഹസ്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. അടുത്തിടെ ഒരു അഭിമുഖത്തില്‍ ശോഭിത തന്റെ പ്രിയപ്പെട്ട ചില സൗന്ദര്യ ടിപ്പുകള്‍ പങ്കുവെച്ചിരുന്നു.

തിരക്കിട്ട അഭിനയ ജീവിതത്തിനും ഷെഡ്യൂളുകള്‍ക്കുമിടയില്‍ മേക്കപ്പും സണ്‍സ്‌ക്രീനും നീക്കം ചെയ്യാന്‍ ഓയില്‍ അധിഷ്ഠിത ക്ലെന്‍സറും തുടര്‍ന്ന് ചര്‍മ്മത്തെ ആഴത്തില്‍ വൃത്തിയാക്കാന്‍ വെള്ളം അടിസ്ഥാനമാക്കിയുള്ള ക്ലെന്‍സറും ഉപയോഗിക്കുന്ന ഇരട്ട ശുദ്ധീകരണ രീതിയാണ് ശോഭിത പിന്തുടരുന്നത്. താന്‍ ധാരാളം വെള്ളം കുടിക്കാറുണ്ടെന്നും എല്ലാ ദിവസവും ഹൈഡ്രേറ്റിംഗ് മോയിസ്ചറൈസര്‍ ഉപയോഗിക്കാറുണ്ടെന്നും ശോഭിത പറയുന്നു.
ആഴ്ചയില്‍ ഒരിക്കല്‍ ഹൈഡ്രേറ്റിംഗ് ഷീറ്റ് മാസ്‌കും ഉപയോഗിക്കാറുണ്ട്. മേഘാവൃതമായ ദിവസങ്ങളില്‍ പോലും ശോഭിത എപ്പോഴും സണ്‍സ്‌ക്രീന്‍ ധരിക്കാറുണ്ട്. സൂര്യന്റെ ദോഷകരമായ രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സണ്‍സ്‌ക്രീനാണെന്നാണ് ശോഭിത ധൂലിപാലയുടെ പക്ഷം. ഒപ്പം പലതരത്തിലുള്ള ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളും ശോഭിത ഉപയോഗിക്കുന്നു.
പ്രകൃതിദത്തവും വിഷരഹിതവുമായ ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്കാണ് താന്‍ മുന്‍തൂക്കം നല്‍കുന്നത് എന്ന് താരം പറയുന്നു. അതോടൊപ്പം ഭക്ഷണക്രമവും വ്യായാമ മുറകളും തന്റെ മൊത്തത്തിലുള്ള സൗന്ദര്യത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ശോഭിത പറയുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ ആരോഗ്യകരമായ ഭക്ഷണമാണ് നടി തിരഞ്ഞൈടുക്കുന്നത്.
പതിവായി വ്യായാമം ചെയ്യുന്നത് ശോഭിതയുടെ ചര്‍മ്മത്തിന് തിളക്കവും ശരീരത്തിന്റെ ആകൃതിയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശോഭിതയുടെ സൗന്ദര്യസംരക്ഷ മാര്‍ഗങ്ങള്‍ ഒന്ന് നിങ്ങള്‍ക്കും പരീക്ഷിക്കാവുന്നതാണ്. ഇതിനോടൊപ്പം ആവശ്യത്തിന് ഉറങ്ങുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ നിങ്ങള്‍ക്ക് ചര്‍മ്മ സംരക്ഷണത്തില്‍ ഒരു മേല്‍ക്കൈ നേടാവുന്നതാണ്.
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കായി കൂടുതല്‍ പണമോ സമയമോ ചെലവഴിക്കേണ്ടതില്ല എന്നതിന്റെ തെളിവാണ് ശോഭിത ധൂലിപാല. ലളിതമായ ഇത്തരം നുറുങ്ങുകള്‍ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്കും ശോഭിയുടെ അതേ ചര്‍മ്മവും തിളക്കമുള്ള നിറവും നേടാന്‍ കഴിയും.












Click it and Unblock the Notifications