Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് ബ്യൂട്ടീഷ്യനൊന്നും വേണ്ട... സുന്ദരിയായിരിക്കാന്‍ ഇക്കാര്യം ചെയ്താല്‍ മതി

ഏതൊരു പെണ്‍കുട്ടിയും ഏറ്റവും കൂടുതല്‍ സുന്ദരിയായി കാണപ്പെടുന്നത് അവരുടെ വിവാഹത്തിനായിരിക്കും എന്നാണ് പറയപ്പെടുന്നത്. ഇന്നത്തെ കാലത്ത് എല്ലാവരും വധുവായി അണിഞ്ഞൊരുങ്ങുന്നതിന് ബ്യൂട്ടീഷന്റെ സഹായം തേടാറുണ്ട്. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇവരുടെ ഭീമമായ തുക താങ്ങാന്‍ പറ്റാവുന്നതിലും അപ്പുറമായിരിക്കും. എന്ന് കരുതി വിവാഹത്തിന് ഒരുങ്ങാതിരിക്കാനും പറ്റില്ലല്ലോ.

സൗന്ദര്യ സംരക്ഷണത്തില്‍ പ്രധാനം ചര്‍മ്മ സംരക്ഷണമാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചര്‍മ്മം. സൂക്ഷ്മാണുക്കളില്‍ നിന്നും ബാഹ്യ പരിസ്ഥിതിയില്‍ നിന്നും നമ്മെ സംരക്ഷിക്കുന്ന ഒരു തടസം കൂടിയാണിത്. നിങ്ങളുടെ ചര്‍മ്മം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ പ്രതിഫലനമാണ്. ആരോഗ്യകരവും സമതുലിതമായതും വൈവിധ്യമാര്‍ന്നതുമായ ഗട്ട് മൈക്രോബയോം ഉണ്ടായിരിക്കുന്നത് നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

skin care

അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വിവിധതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അതിന്റെ ലക്ഷണങ്ങള്‍ നമ്മുടെ ചര്‍മ്മത്തില്‍ ആണ് ആദ്യം പ്രത്യക്ഷപ്പെടുക. സ്വാഭാവികമായും നിങ്ങളുടെ വിവാഹ ഒരുക്കങ്ങളെ ഇത് ദോഷകരമായി ബാധിക്കുന്നു. വിവാഹിതായാകാന്‍ ഒരുങ്ങുന്നവരാണ് നിങ്ങള്‍ എങ്കില്‍ ബ്യൂട്ടിഷനെ വെച്ചുള്ള സൗന്ദര്യസംരക്ഷത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഭാഗികമായെങ്കിലും രക്ഷ നേടാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ.

കണ്ണുകള്‍ നിങ്ങളുടെ മുഖത്തിന്റെ പ്രധാന ആകര്‍ഷണമാണ്. വിടര്‍ന്ന കണ്ണുകള്‍ ഉണ്ടായിരിക്കുക എന്നത് ഏറെ നല്ലതാണ്. ഇതിനായി ഫ്രോസണ്‍ കുക്കുമ്പര്‍ കഷ്ണങ്ങള്‍ നിങ്ങളുടെ കണ്ണുകളില്‍ പത്ത് മിനിറ്റ് നേരം പുരട്ടുക. അതല്ലെങ്കില്‍ ശീതീകരിച്ച ബീറ്റ്‌റൂട്ട് കഷ്ണങ്ങളോ ഫ്രോസണ്‍ ഗ്രീന്‍ ടീ ബാഗുകളോ ഉപയോഗിക്കാം. ഇത് കണ്ണിന് ചുറ്റുമുള്ള വരണ്ട ചര്‍മ്മത്തിന് പരിഹാരമാകും.

വയറു വീര്‍ക്കുന്നത് തടയാന്‍, ഭക്ഷണം കഴിച്ച് 30 മിനിറ്റ് കഴിഞ്ഞ് നാരങ്ങ ഇഞ്ചി വെള്ളം കഴിക്കാം. മല്ലിയില ചേര്‍ത്ത വെള്ളവും വയറു വീര്‍ക്കുന്നത് തടയുന്നത്. മല്ലിയിലയുടെ ഏതാനും വിത്തുകള്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ അരിച്ചെടുത്ത് വിഴുങ്ങുക. കൂടാതെ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുക. വിവാഹത്തിന് മുന്‍പ് നിങ്ങള്‍ക്ക് ശരിയായ ഉറക്കം ലഭിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതാണ്.

എല്ലാ ദിവസവും നിര്‍ബന്ധമായും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. അല്ലാത്തപക്ഷം നിങ്ങളുടെ കണ്ണിന് ചുറ്റും കരുവാളിപ്പ് ഉണ്ടാകും. ഇത് മുഖകാന്തി നഷ്ടപ്പെടാന്‍ കാരണമാകും. ചിട്ടയായ വ്യായാമം അത്യാവശ്യമാണ്. വ്യായാമത്തിനായി കുറഞ്ഞത് 20 മിനിറ്റെങ്കിലും എടുക്കുക. വാഴപ്പഴം, സാലഡ്, പരിപ്പ്, ഓട്‌സ്, തേങ്ങാവെള്ളം തുടങ്ങിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്.

തിളങ്ങുന്ന ചര്‍മ്മം കൈവരിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണ് മാതളനാരകം. ഈ പഴത്തിലെ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം കൈവരിക്കാന്‍ സഹായിക്കും. ഒപ്പം ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നു എന്നും ഉറപ്പാക്കണം. ഇതിനായി ധാരാളം വെള്ളം കുടിക്കണം. ജലാംശം കൂടുതലുള്ള പഴങ്ങള്‍ കഴിക്കുകയും ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+