Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കുഞ്ഞിന്റെ അമ്മയാണ്, പ്രായം 40 ആകാറായി; കാജള്‍ ഇന്നും 20 ല്‍ തന്നെ; കാരണമറിയാമോ?

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നടി കാജള്‍ അഗര്‍വാള്‍. 2007-ല്‍ ലക്ഷ്മി കല്യാണം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കാജള്‍ വിവിധ ഭാഷകളിലായി 60 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ചന്ദമാമയിലെ അഭിനയം നിരൂപക പ്രശംസ നേടി. കൂടാതെ മഗധീര, ഡാര്‍ലിംഗ്, ബൃന്ദാവനം, മിസ്റ്റര്‍ പെര്‍ഫെക്റ്റ് തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൂടെ കാജള്‍ തന്റെ താരപദവിയും ഉറപ്പിച്ചു.

2020 ല്‍ വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് താല്‍ക്കാലികമായി ബ്രേക്ക് എടുത്ത കാജള്‍ കഴിഞ്ഞ വര്‍ഷം ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രായം 40 നോട് അടുക്കുമ്പോഴും ഒരു കുഞ്ഞിന്റെ അമ്മയായിട്ടും തന്റെ ഫിറ്റ്‌നസിനോടും സൗന്ദര്യസംരക്ഷണത്തോടും വിട്ടുവീഴ്ച ചെയ്യാന്‍ കാജള്‍ തയ്യാറല്ല. അതുകൊണ്ട് തന്നെ ഇപ്പോഴും പഴയ 20 കളിലെ ചര്‍മ്മം നിലനിര്‍ത്തുകയാണ് കാജള്‍.

kajal agarwal

കൃത്യമായ ഫലം തരുന്ന സ്വയം പരിപാലനമാണ് കാജളിന്റെ സൗന്ദര്യസംരക്ഷണത്തിലെ നിര്‍ണായക കാര്യം. ഫേസ് മാസ്‌കായി തൈര് ഉപയോഗിക്കുന്ന കാജള്‍ ഇതിനൊപ്പം തേന്‍, നാരങ്ങ നീര് എന്നിവയും ചേര്‍ക്കുന്നു. തൈരില്‍ ആല്‍ഫ ഹൈഡ്രോക്സി ആസിഡ് അടങ്ങിയിട്ടുണ്ട്. ഒപ്പം സിങ്കും അടങ്ങിയിട്ടുണ്ട്. ഇതിന്റെ സ്ഥിരമായ ഉപയോഗത്തിലൂടെ ചര്‍മ്മതിന് മികച്ച ടോണും ഘടനയും വാഗ്ദാനം ചെയ്യുന്നു.

സ്‌ക്രബുകള്‍ മൃതചര്‍മ്മം ഇല്ലാതാക്കാന്‍ സഹായിക്കും എന്ന് എല്ലാവര്‍ക്കും അറിയാം. കാജളും ഇത് ട്രൈ ചെയ്യാറുണ്ട്. ബദാം സ്‌ക്രബാണ് കാജള്‍ ഉപയോഗിക്കുന്നത്. മൃതചര്‍മ്മം ഇല്ലാതാക്കാന്‍ കാജള്‍ ഇത് മുഖത്തും ശരീരത്തിലും ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ കാജളിന്റെ ചര്‍മ്മം എപ്പോഴും മൃദുവും സുന്ദരവുമാക്കുന്നു. ചര്‍മ്മസംരക്ഷണമില്ലാതെ ഒരു ദിവസം പോലും കാജള്‍ കടന്ന് പോകാറില്ല.

ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ക്ലെന്‍സിംഗ്, ടോണിംഗ്, മോയ്‌സ്ചറൈസിംഗ് എന്നിവ താരം ഉറപ്പാക്കുന്നു. പ്രൊഫഷന്റെ ഭാഗമായി ദിവസവും മേക്കപ്പ് ധരിക്കേണ്ടതിനാല്‍ ക്ലെന്‍സിംഗ്, ടോണിംഗ്, മോയ്‌സ്ചറൈസിംഗ് എന്നിവ കാജള്‍ ഒഴിവാക്കാറില്ല. കൂടാതെ പുറത്തിറങ്ങുമ്പോഴെല്ലാം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നു. കാജളിന്റെ അഭിപ്രായത്തില്‍ മികച്ച ചര്‍മ്മ സംരക്ഷണ ടിപ്പുകളില്‍ ഒന്നാണ് സണ്‍സ്‌ക്രീന്‍.

തേങ്ങ അടിസ്ഥാനമാക്കിയുള്ള ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളും താരം ഉപയോഗിക്കുന്നു. ഇത് പരമാവധി പോഷണവും ജലാംശവും നല്‍കുമെന്ന് കാജള്‍ കരുതുന്നു. ആഴ്ചയില്‍ ഒരിക്കല്‍ മുള്‍ട്ടാണി മിട്ടി ഫേസ് മാസ്‌കും കാജള്‍ ഉപയോഗിക്കാറുണ്ട്. ചര്‍മ്മത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും സ്വാഭാവിക തിളക്കം ലഭിക്കാനും നിര്‍ബന്ധമായും ഉപയോഗിക്കേണ്ട ചര്‍മ്മസംരക്ഷണ മാര്‍ഗമാണിത്.

ഈ ചര്‍മ്മസംരക്ഷണ നുറുങ്ങുകള്‍ കൂടാതെ വ്യായാമവും ജലാംശവും നിര്‍ബന്ധമാണെന്ന് കാജള്‍ അഗര്‍വാള്‍ വിശ്വസിക്കുന്നു. ദിവസവും അര മണിക്കൂര്‍ വ്യായാമം ചെയ്യുന്നത് മനസും ചര്‍മ്മവും ഫ്രഷ് ആയി നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്നാണ് കാജളിന്റെ പക്ഷം. ചര്‍മ്മത്തിലും ശരീരത്തിലും ജലാംശം നിലനിര്‍ത്താന്‍ കൃത്യമായ അളവില്‍ വെള്ളം കുടിക്കുന്നു. ശരീരത്തിലെ വിഷാംശം കളയാന്‍ ജ്യൂസും തേങ്ങാവെള്ളവും താരം കഴിക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+