മുപ്പതുകള്‍ ഇനി ഒരു പ്രായമേയല്ല; സൗന്ദര്യം കണ്ടാല്‍ കണ്ണുതള്ളും; സണ്‍സ്ക്രീന്‍ ഗുണങ്ങള്‍ ഇങ്ങനെ
മുപ്പതുകള്‍ കടന്നിട്ടേയുള്ളൂ, പ്രായം പെട്ടെന്ന് അറിയുന്നുണ്ട്. ഇത് നമ്മള് ദിവസേന കേള്‍ക്കുന്ന കാര്യമായിരിക്കും. വളരെ പെട്ടെന്ന് നമുക്ക് പ്രായമാവുന്നു എന്നതാണ് പരാതി. ചര്‍മം വല്ലാതെ ചുളിഞ്ഞ് വരുന്നതും, ഒട്ടും ആരോഗ്യകരമല്ലാത്ത ജീവിത ശൈലിയും തന്നെയാണ് ഇതിന് കാരണക്കാര്‍. എന്നാല്‍ ഒന്ന് കൊണ്ടും പേടിക്കേണ്ടതില്ല. ഇതിനെയെല്ലാം നമുക്ക് എളുപ്പത്തില്‍ നേരിടാന്‍ സാധിക്കും. എങ്ങനെയാണെന്ന് അറിയുമോ?
പക്ഷേ അതിന് നമ്മള് തന്നെ വിചാരിക്കണം. മനസ്സ് വെച്ചാല്‍ വളരെ സൗന്ദര്യത്തോടെ നമുക്ക് എല്ലാ കാലത്തും നിലനില്ക്കാം. അതിന് മുമ്പ് പല കാരണങ്ങളാണ് ചര്‍മത്തിന് പ്രായം തോന്നാന്‍ എന്ന കാര്യവും നമ്മള് അറിഞ്ഞിരിക്കണം. എന്തൊക്കെയാണ് അക്കാര്യങ്ങളെന്ന് നോക്കാം.

സണ്‍സ്ക്രീന്‍ മറക്കരുത്
പ്രായം മുപ്പത് കടന്നുവെന്ന് കരുതി വിഷമിക്കുകയേ വേണ്ട. സാധാരണ സ്ത്രീകളുടെ ചര്‍മത്തില്‍ കാര്യമായ മാറ്റം വരുന്ന സമയമാണിത്. ഇത് പ്രായമേറുന്നത് കൊണ്ടും, പാരിസ്ഥിതികമായ സ്ട്രെസ്സുകള്‍, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ജീവിതശൈലി എന്നീ കാര്യങ്ങള്‍ കൊണ്ടായിരിക്കും. മികച്ചൊരു സ്കിന്‍ കെയര്‍ നിങ്ങള്‍ കണ്ടെത്തുകയാണ് ഇതില്‍ നല്ലൊരു ഓപ്ഷന്.
സൂര്യ രശ്മികളില്‍ നിന്ന് സംരക്ഷണം നേടുകയാണ് പ്രധാനം. ഇതില്‍ അള്‍ട്രാ വയലറ്റ് രശ്മികളുണ്ട്. ഇവ നിങ്ങളുടെ ചര്‍മത്തെ പ്രതികൂലമായി ബാധിക്കാം. ഡാര്‍ക് സ്പോട്ടുകള്‍, മുഖത്തെ പാടുകള്‍, ചര്‍മാര്‍ബുദം ഇവയെല്ലാം വരാന്‍ സാധ്യതയുണ്ട്. സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതിലൂടെ ഹാനികരമായ സൂര്യരശ്മികളെ തടയാന്‍ സാധിക്കും.
സ്ഥിരമായ സ്കിന്‍ കെയര്‍ ശീലമാക്കുക
എന്തൊക്കെ ചെയ്യുന്നുണ്ടെങ്കിലും, അത് സ്ഥിരമാക്കാന്‍ ശ്രമിക്കുക. നമ്മുടെ ചര്‍മം നിത്യേന കഴുകുക. അതിനായി ക്ലെന്‍സറുകള്‍ ഉപയോഗിക്കുക. അത് മുഖത്തെ സ്വാഭാവികമായ എണ്ണമയത്തെ ഇല്ലാതാക്കില്ല. ഒരു ടോണര്‍ അതിനായി ഉപയോഗിക്കുക.
ഇതുവഴിയാണ് ചര്‍മത്തിലെ അടയാളങ്ങള്‍, റെറ്റിനോള്‍, വിറ്റാമിന്‍ സി, ഹയാലുറോണിക് ആസിഡ് എന്നിവയുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ടോണറുകള്‍ക്ക് സാധിക്കും.സ്വാഭാവികമായി ചര്‍മത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങളും കാണാനാവും. കണ്ണുകളുടെ സംരക്ഷണത്തിന് ഒരു കൂളിംഗ് ഗ്ലാസും ഉപയോഗിക്കാം.
ശരീരം എപ്പോഴും ഊര്‍ജസ്വലമായി നിര്‍ത്തുക
ശരീരത്തില്‍ എപ്പോഴും ജലാംശം ഉണ്ടാവേണ്ടത് ആവശ്യമാണ്. നമ്മളെ കൂടുതല്‍ യുവത്വം നിറഞ്ഞതായി ഇത് മാറ്റും. മുഖം കൂടുതല്‍ തിളക്കമേറിയതായി ഇവ മാറ്റും. നമ്മുടെ ചര്‍മത്തിലെ സ്വാഭാവികമായ ജലാംശം മുപ്പതുകളില്‍ എത്തുമ്പോള്‍ കുറയും.
അതോടെ വരണ്ടുണങ്ങുന്നത് സ്വാഭാവികമാണ്. അതൊഴിവാക്കാന് ഇടയ്ക്കിടെ വെള്ളം കുടിക്കുക. ഫേസ് മിസ്റ്റ് അതുപോലെ ഉപയോഗിക്കാവുന്നതാണ്. രാത്രിയിലും, രാവിലെയും, വെള്ളത്തിനൊപ്പം മുഖത്തെ ഈര്‍പ്പത്തോടെ നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങളും ചെയ്യുക.
ആന്റി ഏജിങ്ങ് ഉല്‍പ്പന്നങ്ങള്‍
പ്രായമേറുന്നത് തടയാന്‍ സൗന്ദര്യ വസ്തുക്കള്‍ക്ക് സാധിക്കും. ചെറുപ്പത്തിലേയുള്ള ആ പ്രശ്നങ്ങളെ നേരിടാന്‍ ആന്റണി ഏജിങ്ങ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക. റെറ്റിനോള്‍ ഉള്ള സ്കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുക. അത് ചര്‍മത്തിലെ കൊളാജന്റെ അളവ് വര്‍ധിപ്പിക്കും. ചര്‍മത്തിലെ പാടുകള്‍ അടക്കം കുറയാന്‍ സഹായിക്കും.
അതുപോലെ വിറ്റാമിന്‍ സി ചര്‍മത്തിലെ ഡാര്‍ക്ക് സ്പോട്ടുകളെ ഇല്ലാതാക്കും. അതിലൂടെ കൂടുതല്‍ യുവത്വം കൈവരിക്കാം. ഇവയെല്ലാം ചേര്‍ത്ത് ചര്‍മത്തെ സംരക്ഷിക്കാം. ഇതെല്ലാം ഉപയോഗിക്കുന്നത് പതിയെ വര്‍ധിപ്പിക്കുക. കൂടുതല്‍ ചെറുപ്പമായി നിങ്ങളെ അത് മാറ്റും.
ജീവിതശൈലി മാറണം
ചര്‍മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ നമ്മുടെ ജീവിതശൈലിയും ആരോഗ്യകരമായിരിക്കണം. കൃത്യമായ ഡയറ്റാണ് അതിന് വേണ്ട. മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ വേഗത്തില്‍ പ്രായമേറാനുള്ള സാധ്യത ശക്തമാണ്.
പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍, ആവശ്യമുള്ള കൊഴുപ്പുകള്‍, എന്നിവയെല്ലാം ശരീരത്തില്‍ കൃത്യമായ അളവിലെത്തണം. സ്ഥിരമായി വ്യായാമം ചെയ്യാനും സമയം കണ്ടെത്തുക. ശരീരത്തിലെ ടോക്സിനുകളെ അത് നീക്കം ചെയ്യും. ചര്‍മത്തിന് തിളക്കമേറാനും സഹായിക്കും. പുകവലിക്കുന്നതും, മദ്യപിക്കുന്നതും അതുപോലെ ഒഴിവാക്കുക.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications