ഈ 3 സാധനങ്ങൾ കിടക്കയുടെയോ കട്ടിലിന്റെയോ അടിയിൽ വെയ്ക്കരുത്; സമാധാനവും സമ്പത്തും പോകും..
സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതത്തിന് വാസ്തു ഏറെ പ്രധാനപ്പെട്ടതാണ്. ഒരു വീട് വെയ്ക്കുമ്പോൾ വാസ്തു നോക്കി നിർമ്മിക്കുന്നവരായിരിക്കും ഭൂരിഭാഗവും. എന്നാൽ വീട് പണിയുമ്പോൾ മാത്രമല്ല, വീട്ടിനകത്തും നമ്മൾ വാസ്തു നോക്കേണ്ടതുണ്ട്.
നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ നമ്മുടെ സന്തോഷത്തിനും സമാധാനത്തിനും കാരണം ആകും. ചില കാര്യങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ പുരോഗതി ആയിരിക്കും എന്നാൽ ചില സാധനങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ പ്രശ്നങ്ങളായിരിക്കും.

ചില മുറികളിൽ ചില വസ്തുക്കൾ വെയ്ക്കരുത്. നമ്മുടെ വീട്ടിലെ പ്രധാനപ്പെട്ട ഇടമാണ് കിടപ്പ് മുറി. കിടപ്പ് മുറിയിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ചില സാധനങ്ങൾ ഉണ്ട്.
കിടപ്പ് മുറയിലെ കട്ടിലിനടിയിൽ സാധരാണയായി നമ്മൾ പല സാധനങ്ങളും സൂക്ഷിച്ച് വെയ്ക്കാറുണ്ട്. എന്നാൽ നിങ്ങളുടെ ജീവിതത്തെ ഇത് കാര്യമായി ബാധിക്കാൻ സാധ്യത ഉണ്ട്.
നിങ്ങൾ സാധാരണമാണ് എന്ന് കരുതുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തൽ വലിയ പ്രശ്നങ്ങളായിരിക്കും ഉണ്ടാക്കാൻ പോവുന്നത്. ഇനി പറയുന്ന 3 സാധനങ്ങൾ ഒരു കാരണവശാലും കട്ടിലിനടിയിൽ വെയ്ക്കാൻ പാടില്ല.
ഇത് നിങ്ങളുടെ വീട്ടിലെ സമാധാനം ഇല്ലാതാക്കും...
കട്ടിലിന് അടിയിൽ സൂക്ഷിക്കാൻ പാടില്ലാത്ത സാധനങ്ങൾ:കട്ടിലിനടിയിൽ ഒരിക്കലും പണം സൂക്ഷിക്കരുത്: സാധരാണയായി കട്ടിലിനടിയിൽ പലരും പണം സൂക്ഷിക്കാറുണ്ട്. വളരെ സുരക്ഷിതനായ സ്ഥലമാണെന്ന് ഉള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ കട്ടിലിനടിയിൽ പണം സൂക്ഷിക്കുന്നത് വാസ്തുശാസ്ത്ര പ്രകാരം ദോഷമാണ്. പണം ലക്ഷ്മി ദേവിയുമായാണ് ബന്ധപ്പെട്ട് കിടക്കുന്നത്. അതുകൊണ്ട് തന്നെ പണം കട്ടിലിനടിയിൽ സൂക്ഷിക്കുന്നത് ലക്ഷ്മി ദേവിയോടുള്ള അനാദരവാണ്. ഇങ്ങനെ ചെയ്യുമ്പോൾ വീട്ടിൽ ദാരിദ്ര്യം വരും.
കട്ടിലിനടയിൽ പാത്രങ്ങൾ സൂക്ഷിക്കരുത്: അടുക്കളിയിൽ ഉപയോഗിക്കാൻ എടുക്കാത്ത പാത്രങ്ങൾ കട്ടിലിനടിയിൽ വെയ്ക്കാറുണ്ട്. എന്നാൽ ഇത് നിങ്ങൾ വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. സ്റ്റീൽ പാത്രങ്ങൾ ശനി ദേവനുമായി ബന്ധമുള്ളതായാണ് കണക്കാക്കുന്നത്. , പ്ലാസ്റ്റിക്, ഗ്ലാസ്, മൺപാത്രങ്ങൾ എന്നിവ രാഹു-കേതുവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾ ഈ പാത്രങ്ങൾ കട്ടിലിന് അടിയിൽ വെയ്ക്കുമ്പോൾ ഈ ദേവന്മാർക്ക് അനിഷ്ടത്തിന് കാരണമാകും.
കട്ടിലിനടിയിൽ സ്വർണാഭരണങ്ങൾ വെയ്ക്കരുത്: സുരക്ഷിതമാണെന്ന് കരുതിയാണ് ആഭരണങ്ങൾ കട്ടിലിന് അടിയിൽ വെയ്ക്കാറുള്ളത്. പക്ഷേ ഇത് നിങ്ങളുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും. സ്വർണഭരണങ്ങൾ മഹാവിഷ്ണുവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഭരണങ്ങൾ കട്ടിലിനടിയിൽ വെയ്ക്കുന്നത് ലക്ഷ്മി ദേവിയുടേയും മഹാവിഷ്ണുവിന്റേയും അനിഷ്ടത്തിന് കാരണം ആകും












Click it and Unblock the Notifications