ബീറ്റ്റൂട്ട് കൊണ്ടൊരു ഫേസ് മാസ്ക്: അതും പത്തു രൂപ ചിലവില്ലാതെ: അടുക്കളയിലെ ഈ ചേരുവകള്‍ മതി
ബീറ്റ്റൂട്ടിന്റെ തൊലി അരിയുമ്പോള്‍ തന്നെ കൈ നിറയെ ചുവന്നു വരുന്നതായി കാണാം. ചുണ്ടിന്റെ കറുപ്പ് അകറ്റാനും നിറം വര്‍ധിപ്പിക്കാനും ബീറ്റ്റൂട്ടിന് സാധിക്കും. വിപണിയില്‍ ലഭിക്കുന്ന പല സൗന്ദര്യവര്‍ധക ഉല്പന്നങ്ങളിലും ബീറ്റ്റൂട്ട് ഒരു പ്രധാന ചേരുവയായി അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് മുഖത്തിന് ചേരുന്ന ഫേസ് മാസ്ക്കായും ഉപയോഗിക്കാമെന്നുള്ളത് പലര്‍ക്കും അറിയാത്ത കാര്യമാണ്. ബീറ്റ്റൂട്ട് അരിപ്പൊടിയുമായും തൈരുമായുമൊക്കെ ചേര്‍ത്ത് മികച്ച ഫേസ് മാസ്കുകള്‍ ഉണ്ടാക്കാന്‍ കഴിയും.
ബീറ്റ്റൂട്ടിന്റെ പള്‍പ്പും അരിപ്പൊടിയും ചേര്‍ത്തുണ്ടാക്കുന്ന ഫേസ് മാസ്കുകള്‍ അയഞ്ഞ ചര്‍മ്മം മുറുക്കാനും മുഖത്തിന്റെ സ്വാഭാവിക തിളക്കം കൂട്ടാനും പാടുകള്‍ കുറക്കാനും സഹായിക്കും. കുറഞ്ഞ ചെലവില്‍ വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ചര്മ്മസംരക്ഷണമാണിത്. മുഖം എളുപ്പത്തില്‍ വെളുക്കുമെന്ന് അവകാശപ്പെടുന്ന രാസവസ്തുക്കള്‍ അടങ്ങിയ ക്രീമുകളേക്കാള്‍ ഏറ്റവും സേഫ് അടുക്കളയിലെ ഉല്പന്നങ്ങളാണ്. എല്ലാ വീടുകളിലും അരിപ്പൊടിയും ബീറ്റ്റൂട്ടും ഉള്ളതിനാല്‍ ഈ മാസ്ക് ചെലവ് കുറഞ്ഞതാണ്.

ചീകിയെടുത്ത ബീറ്റ്റൂട്ടിന്റെ നീര് അരിപ്പൊടിയുമായി ചേര്‍ത്ത് മാസ്ക് തയാറാക്കാം. തൈര്, തേന്‍, റോസ് വാട്ടര്‍, കറ്റാര്‍വാഴ ജെല്‍ എന്നിവയും ലഭ്യതയനുസരിച്ച് ചേര്‍ക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 10-20 മിനിറ്റ് വെച്ചശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.
ബീറ്റ്റൂട്ടില്‍ സ്വാഭാവിക നിറവും സസ്യ സംയുക്തങ്ങളുമുണ്ട്. ഇവ ചര്‍മ്മത്തിന് താല്‍ക്കാലികമായി പിങ്ക് നിറം നല്‍കിയേക്കാം. മൃദുലമായ തരികളുള്ള അരിപ്പൊടി, മുഖത്ത് തേയ്ക്കുമ്പോള്‍ നേരിയ സ്ക്രബ്ബായി പ്രവര്‍ത്തിച്ച് മൃതകോശങ്ങളെയും അധിക എണ്ണമയവും നീക്കം ചെയ്യും.
അതേസമയം, മുഖത്തുരയ്ക്കുന്ന രീതിയിലുള്ള സ്ക്രബ്ബിങ് ഒഴിവാക്കാന്‍ സൗന്ദര്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. അരിപ്പൊടിയിലെ തരികള്‍ സെന്‍സിറ്റീവ്, വരണ്ട, മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തില്‍ അസ്വസ്ഥതകളുണ്ടാക്കാം. ബീറ്റ്റൂട്ടിന്റെ നിറം ചര്‍മ്മത്തില്‍ മണിക്കൂറുകളോളം അവശേഷിക്കാം. ഉപയോഗ ശേഷം ചുവപ്പ്, ചൊറിച്ചില്‍, തിണര്‍പ്പ് എന്നിവ ചിലരില്‍ അനുഭവപ്പെടാറുണ്ട്. ഉപയോഗത്തിനു മുന്‍പ് പാച്ച് ടെസ്റ്റ് നടത്തുക. ചെവിക്ക് പിന്നില്‍ ചെറിയ അളവ് പുരട്ടി 24 മണിക്കൂര്‍ കാത്തിരുന്ന് ചൊറിച്ചിലോ അസ്വസ്ഥതകളോ ഉണ്ടോയെന്ന് ശ്രദ്ധിക്കുക. പ്രതികരണം ഉണ്ടായാല്‍ മാസ്ക് വീണ്ടും ഉപയോഗിക്കരുത്.
ചര്‍മത്തിന് ഗുരുതരമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഇത്തരം മാസ്കുകള്‍ക്ക് വൈദ്യസഹായത്തിന് പകരമാവില്ലെന്ന് ചര്‍മ്മരോഗ വിദഗ്ധര്‍ പറയുന്നു. മാസ്ക് ഉണങ്ങുമ്പോള്‍ ചര്‍മ്മത്തിന് അനുഭപ്പെടുന്ന മുറുക്കം താല്ക്കാലികമാണ്. മുഖക്കുരു, ചുളിവുകള്‍, പാടുകള്‍ എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് ഇത്തരം നുറുങ്ങുകള്‍ ആശ്രയിക്കരുതെന്ന് വിദഗ്ധര്‍ പറയുന്നു. ചര്‍മ്മ പ്രശ്നങ്ങളുള്ളവര്‍ ഡെര്‍മറ്റോളജിസ്റ്റിനെ സമീപിച്ച് പരിശോധകള്‍ നടത്തി പരിഹാരം തേടുക.
-
വീട്ടില്‍ നോക്കുന്നിടത്തെല്ലാം എട്ടുകാലി വലകളാണോ? അവയെ പൂര്‍ണമായി ഒഴിവാക്കാം: ഈ വഴികളിലൂടെ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications