കുടവയര്‍ കുറയ്ക്കുന്നത് എളുപ്പമല്ലേ, ശീലമാക്കുക വെണ്ണപഴം, ഈ 6 കാര്യങ്ങളും മറക്കരുത്
ശരീരമൊന്ന് മെലിഞ്ഞ് കിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ ആരുമുണ്ടാവില്ല. പ്രത്യേകിച്ച് ശരീഭാരവും, പൊണ്ണത്തടിയുമെല്ലാം ഉള്ളവര്‍ ഇതിനായി പരിശ്രമിക്കാറുമുണ്ടാവും. പല കാരണങ്ങളാല്‍ ഭാരം വര്‍ധിക്കാറുണ്ട്. ചിലപ്പോള്‍ ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങളും അതിന് കാരണമായേക്കും. എന്നാല്‍ ഭൂരിഭാഗം കേസുകളും നമ്മുടെ ചിട്ടയില്ലാത്ത ജീവിതശൈലി കൊണ്ട് സംഭവിക്കുന്നതാണ്.
ഇതാണ് ശരിക്കും നമ്മള്‍ മാറ്റിയെടുക്കേണ്ടത്. വെറുതെ പറഞ്ഞാല്‍ മാത്രം പോര. നമ്മള്‍ രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ തുടങ്ങണം ഈ ചിട്ടകള്‍. തീര്‍ച്ചയായും നിങ്ങള്‍ക്ക് വേഗത്തില്‍ തന്നെ ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സാധിക്കും. നമ്മുടെ യുവത്വവും അതിലൂടെ തിരിച്ചുപിടിക്കാം.

ഭക്ഷണത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്താം
ചിയ സീഡ്‌സ് നമ്മുടെ ഭാരത്തെ കുറയ്ക്കാന്‍ സാധിക്കുന്ന കാര്യങ്ങളുണ്ട്. അതുപോലെ കുടവയറിനും അത് പരിഹാരമുണ്ടാക്കും. ചിയ സീഡ്‌സില്‍ ഒമേഗ-6 ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി, ഡി, ഇ, കെ എന്നിവയുമുണ്ട്.
ശരീര പ്രവര്‍ത്തനത്തെയും, ദഹനവ്യവസ്ഥയെയും ഇത് മികച്ച രീതിയിലാക്കും. വേഗത്തില്‍ വയറിന്റെ ഭാഗത്ത് അടിഞ്ഞുകൂടിയ കൊഴുപ്പിനെ നീക്കം ചെയ്യാനും ചിയ സീഡ്‌സ് സഹായിക്കും. ഡയറ്റില്‍ ഇത് സ്ഥിരമായി ഉള്‍പ്പെടുത്തുക.
കോഴിമുട്ടകള്‍ ഹെല്‍ത്തിയാണ്
ചിയ സീഡ്‌സിനെ പോലെ കോഴിമുട്ടയും കൊഴുപ്പേറിയ ഭക്ഷണമാണ്. പക്ഷേ ഇവയില്‍ ശരീരത്തിന് ആവശ്യമായ കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. രാവിലെ ബ്രേക്ഫാസ്റ്റിന് കോഴിമുട്ടകള്‍ ഉള്‍പ്പെടുത്തുക.
ഇവ രണ്ടെണ്ണം കഴിച്ചാല്‍ ദീര്‍ഘനേരം വിശപ്പ് നമ്മളെ അലട്ടില്ല. ഇത് തന്നെയാണ് ഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഒരുപാട് ഭക്ഷണം എത്തുമ്പോഴാണ് നമ്മുടെ ഭാരം വേഗത്തില്‍ വര്‍ധിക്കുക.
വെണ്ണപഴം ഹീറോയാണ്
വെണ്ണപഴം ഒരിക്കലും നിങ്ങളുടെ ഡയറ്റില്‍ ഇല്ലാതിരിക്കരുത്. മൂന്ന് നേരം ഭക്ഷണത്തിലും വെണ്ണപഴം ഉള്‍പ്പെടുത്താം. അത് നേരിട്ട് കഴിക്കുകയോ ജ്യൂസായി ഉള്‍പ്പെടുത്തുകയോ ചെയ്യാം. മോണോസാറ്റുറേറ്റഡ് ഫാറ്റ് ധാരാളം വെണ്ണപഴങ്ങളിലുണ്ട്. ഇവ നമ്മുടെ വയറിന്റെ കൊഴുപ്പിനെ കുറയ്ക്കും.
നിങ്ങളെ സ്ലിം ബ്യൂട്ടിയാവാനും ഇതിലൂടെ സഹായിക്കും. വേഗത്തില്‍ കലോറികളെ ദഹിപ്പിക്കാനും ഇവയ്ക്ക് സാധിക്കും. ദഹനം വേഗത്തിലാക്കും. നമ്മുടെ ശരീരത്തെ സംരക്ഷിച്ച് നിര്‍ത്തുന്നതാണ് വെണ്ണപഴങ്ങള്‍. ബ്രേക്ക്ഫാസ്റ്റിന് ഇവ നിര്‍ബന്ധമായും കഴിക്കുക.
പഴം കഴിക്കാന്‍ ശ്രമിക്കുക
വാഴപഴം വളരെ നല്ലൊരു ഡയറ്റ് ഭക്ഷണമാണ്. ഇത് സ്ഥിരമായി തന്നെ കഴിക്കണം. ശരീരത്തില്‍ നിന്ന് ടോക്‌സിനുകളെ നീക്കം ചെയ്യാന്‍ വാഴപ്പഴം സഹായിക്കും. നമ്മുടെ ശരീരപോഷണത്തെ ഏറ്റവും സഹായിക്കുന്ന ഘടകങ്ങള്‍ പഴത്തിലുണ്ട്.
നമ്മള്‍ വയര്‍ കുറയ്ക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വാഴപ്പഴത്തിന് വേഗത്തില്‍ ബെല്ലി ഫാറ്റിനെ ഇല്ലാതാക്കാന്‍ സാധിക്കും. ബ്രേക്ക്ഫാസ്റ്റിനും, ഉച്ചഭക്ഷണത്തിന് ശേഷം പഴങ്ങള്‍ കഴിക്കുന്നത് ശീലമാക്കുക.
മധുരം കഴിക്കുന്നത് നല്ലതല്ല
പഞ്ചസാര കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലതാണ്. അത്ര ഹെല്‍ത്തിയല്ല പഞ്ചസാര. തീര്‍ത്തും മധുരത്തെ അവഗണിക്കുക. ഇതിലൂടെ മാത്രമേ ഭാരം കുറയ്ക്കാന്‍ സാധിക്കൂ. പഞ്ചസാരയ്ക്ക് പകരം പഴങ്ങളിലെ മധുരത്തെ ആശ്രയിക്കാം. അതിലും ധാരാളം മധുരമുണ്ട്. എന്നാല്‍ കലോറികള്‍ കുറവാണ്. അതുപോലെ ആരോഗ്യപ്രദവുമാണ്.
നട്‌സ് പൊളിയാണ്
നട്‌സ് അതുപോലെ ഉച്ചഭക്ഷണത്തില്‍ അടക്കം ഉള്‍പ്പെടുത്താം. ദീര്‍ഘനേരം ഇത് വിശപ്പിനെ പിടിച്ച് നിര്‍ത്തും. ധാരാളം കൊഴുപ്പും, പ്രോട്ടീനും നട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും.
പാല്‍ ഉല്‍പ്പന്നങ്ങള്‍ അതുപോലെ കഴിക്കാന്‍ ശ്രമിക്കുക. ധാരാളം പോഷകങ്ങള്‍ ഇതിലുണ്ട്. ഇതും വിശപ്പിനെ നിയന്ത്രിക്കും. ഭാരം കുറയ്ക്കാന്‍ അത് സഹായിക്കും.












Click it and Unblock the Notifications