Get Updates
Get notified of breaking news, exclusive insights, and must-see stories!

വയർ കുറക്കാം, കൊഴുപ്പ് എരിഞ്ഞ് പോകും; കുടിക്കാം ഈ ഇഞ്ചി-തുളസി പാനീയം

തടി കുറക്കാൻ പലവഴികളും പരീക്ഷിച്ചവരുണ്ടാകും. ചില ഡയറ്റുകളും വ്യായാമങ്ങളും വർക്കാകും. എന്നാൽ ചിലതാകട്ടെ എത്ര കണ്ട് പിന്തുടർന്നാലും കാര്യമായ ഫലം നൽകണമെന്നില്ല. പക്ഷെ തടി കുറക്കാനുള്ള നിങ്ങളുടെ യാത്രയെ എപ്പോഴും സഹായിക്കുന്ന ചില പാനീയങ്ങൾ ഉണ്ട്. ഇവ നിങ്ങളുടെ ശ്രമങ്ങളെ എളുപ്പമാക്കുകയും അതോടൊപ്പം ആരോഗ്യം പ്രധാനം ചെയ്യുകയും ചെയ്യും. അത്തരത്തിലൊരു പാനീയത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഇവ നിങ്ങളുടെ ഒരിക്കലും കുറയാത്ത വയറിനെ മെരുക്കാൻ ഉത്തമമാണ്.

തുളസിയും ഇഞ്ചിയും ചേർത്താണ് ഈ പാനീയം തയ്യാറാക്കേണ്ടത്. തുലസിയിൽ യുജെനോൾ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. കൂടാതെ ദഹനത്തെ സഹായിക്കുകയും ചെയ്യും. ഒരു ദിവസം ഒരു ആറ് തുളസി ഇലയൊക്കെ അതിരാവിലെ കഴിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുമത്രേ. അതുപോലെ തന്നെ ഉപാപചയ പ്രവർത്തനം വേഗത്തിലാക്കുകയും ചെയ്യു. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കരിച്ച് കളയും.

fat2-173

ഇനി ഇഞ്ചിയുടെ കാര്യമെടുത്താൽ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന ഘടകം ദഹന എൻസൈമകളുടെ ഉത്പാദനം വർധിപ്പിക്കുന്നു. ഇത് മൊത്തത്തിലുള്ള ദഹനത്തെ സഹായിക്കും. വയർ വീർത്തിരിക്കുന്ന അവസ്ഥയെ ഒക്കെ പെട്ടെന്ന് തന്നെ സുഖപ്പെടുത്താൻ ഇഞ്ചിക്ക് കഴിയും. ദഹന സംവിധാനത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടാൽ തന്നെ ഒരുപരിധി വരെ കൊഴുപ്പിനെ പുറന്തള്ളാം.

ഇനി എങ്ങനെ ഈ പാനീയം തയ്യാറാക്കേണ്ടതെന്ന് നോക്കാം

അഞ്ചോ ആറോ തുളസി ഇല എടുക്കാം. ഒരു കഷ്ണം ഇഞ്ചിയും. ഇവ രണ്ടും ഒരു ഗ്ലാസ് വെള്ളത്തിൽ നന്നായി തിളപ്പിച്ചെടുക്കാം. അതായത് വെറുതെ തിളപ്പിക്കുകയല്ല വെള്ളത്തിലേക്ക് ഇവ രണ്ടും യോജിച്ച് ചേരുന്ന വിധം, വെള്ളം പകുതിയാകുന്ന അവസ്ഥയിലേക്ക് ചൂടാക്കണം. തിളപ്പിച്ച് കഴിഞ്ഞാൽ അരിച്ചെടുത്ത് അതിരാവിലെ ഈ വെള്ളം കുടിക്കാം. ചിലർക്ക് മധുരം ആവശ്യമായിരിക്കും. അങ്ങനെയുള്ളവർക്ക് അൽപം തേൻ ഇതിലേക്ക് ചേർത്ത് കൊടുക്കാം. തടി കുറയും എന്ന് കരുതി ഒരുപാട് കുടിക്കരുത് കേട്ടോ. വളരെ കുറഞ്ഞ അളവിൽ കഴിക്കുന്നതാണ് എപ്പോഴും ഉത്തമം.

ഇത് മാത്രം കുടിച്ച് വയറുകുറക്കാം എന്ന് തെറ്റിധരിക്കുകയും അരുത്. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ കൃത്യമായ ഡയറ്റും വ്യായാമവും പിന്തുടരേണ്ടതുണ്ട്. അതുകൂടി പിന്തുടർന്നാൽ നിങ്ങളുടെ ശ്രമങ്ങൾ വിജയിക്കാതിരിക്കില്ല.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+