Get Updates
Get notified of breaking news, exclusive insights, and must-see stories!

വയറിലെ കൊഴുപ്പ് കുറക്കും, കുട വയറിനെ പിടിച്ചുകെട്ടാം; ചുരക്ക മുതൽ പാവക്ക വരെ, പച്ചക്കറികൾ ഇതാ

മറ്റ് ഭാഗങ്ങൾ പോലെയല്ല വളരെ എളുപ്പത്തിൽ കൊഴുപ്പടിയുന്നതും അതേസമയം കൊഴുപ്പ് എരിച്ചുകളയാൻ വളരെ പാടുള്ളതുമായ ശരീരഭാരം വയറാണ്. കൃത്യമായ ജീവിതശൈലിയും വ്യായാമയും വയറിലെ കൊഴുപ്പ് എരിച്ച് കളയാൻ സഹായിക്കുന്ന ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തിയാൽ മാത്രമേ കുടവയറ് കുറക്കാൻ സാധിക്കു. ഇത്തരത്തിൽ ‍വയറുകുറക്കാൻ സാഹായിക്കുന്ന ചില പച്ചക്കറികൾ പരിചയപ്പെടാം.

ചീര ( പാലക്)

വളരെ കലോറി കുറഞ്ഞ പച്ചക്കറിയാണ് ചീര. ഇവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചീര കഴിക്കുന്നത് വയറിന് പൂർണത നൽകും. ചില പഠനങ്ങൾ പറയുന്നത് ചീരയിൽ കാണപ്പെടുന്ന തൈലക്കോയിഡുകൾക്ക് വിശപ്പും ആസക്തിയും 95% വരെ കുറയ്ക്കാൻ സഹായിക്കും. ചീരയിൽ അടങ്ങിയിരക്കുന്ന മഗ്നീഷ്യം രക്തസമ്മർദ്ദം കുറക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഉത്തമമാണ്. കറിവെച്ചോ സാലഡിൽ ചേർത്തോ അല്ലെങ്കിൽ സ്മൂത്തികളിൽ ഉൾപ്പെടുത്തിയോ ചീര കഴിക്കാവുന്നതാണ്.

fat2-1

ചുരക്ക

ചുരക്കയിൽ കലോറി കുറവാണ്. മാത്രമല്ല ഇവയിൽ ജലാംശവും കൂടുതലാണ്. ഫൈബറും ധാരാളമുള്ളതിനാൽ വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. അതുകൊണ്ട് തന്നെ ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ തന്നെ ഇല്ലാതാകും. കറിവെച്ചും ജ്യൂസായും റായ്ത്തയിൽ ചേർത്തുമെല്ലാം ഇവ കഴിക്കാം

കോളിഫ്ലവർ

വയർ കുറക്കാൻ ഏറ്റവും മികച്ച മറ്റൊരു പച്ചക്കറി കോളിഫ്ലവറാണ്. ഹോർമോണുകളെ നിയന്ത്രിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന ഇൻഡോൾസ് പോലുള്ള സംയുക്തങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. കോളിഫ്‌ളവർ പോലുള്ള ക്രൂസിഫറസ് പച്ചക്കറികൾ കൂടുതലായി കഴിക്കുന്നത് വിസറൽ ഫാറ്റ് കുറക്കും. ആലു ഗോബി, ഗോബി പറാത്ത എന്നിങ്ങനെ കോളിഫ്ലവർ ഡിഷുകൾ കഴിക്കാം.

കാരറ്റ്

കലോറി കുറവ് മാത്രമല്ല, ഫൈബർ, വിറ്റാമിനുകൾ,ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കാരറ്റ്. ഇവ കഴിക്കുന്നത് അമിത വിശപ്പ് ഇല്ലാതാക്കുകയും കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ശമിപ്പിക്കുകയും ചെയ്യും. പച്ചയ്ക്കും കറിവെച്ചും കാരറ്റ് നി്ങൾക്ക് ഡയറ്റിൽ ഉൾപ്പെടുത്താം.ജ്യാസായും സാലഡിൽ ചേർത്തും ഇവ കഴിക്കാം.

പാവയ്ക്ക്

എല്ലാവർക്കും പാവയ്ക്ക് ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ പാവയ്ക്കയോളം ഗുണപ്രദമായ മറ്റൊരു പച്ചക്കറിയില്ല. ഇവ ശരീരഭാരം നിയന്ത്രിക്കാനും വയറുകുറക്കാനും നിങ്ങളെ സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇവ ഉത്തമമാണ്. കറിവെച്ചും അല്ലാതെയും പാവയ്ക്ക നിങ്ങൾക്ക് കഴിക്കാം. ചിലർ ജ്യൂസടിച്ചും പാവക്ക കുടിക്കാറുണ്ട്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+