Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏത് ചാടിയ വയറും ഒതുങ്ങികിട്ടും, ഈ മാജിക് ഫ്രൂട്ട് തിരഞ്ഞെടുക്കൂ, ഇനി സങ്കടപെടേണ്ടി വരില്ല

ജിമ്മിൽ മണിക്കൂറുകളോളം കഷ്ടപ്പെട്ടാലും വയർ കുറയുന്നുന്നില്ലെന്ന പരാതി പലർക്കുമുണ്ട്. വയർ എളുപ്പം കുറയണമെങ്കിൽ വ്യായാമത്തോടൊപ്പം തന്നെ ഡയറ്റിലും പ്രത്യേക ശ്രദ്ധ പുലർത്തണം. അത്തരത്തിൽ വയറ് കുറക്കാൻ സഹായിക്കുന്ന പഴത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. തടി കുറക്കുകയാണെന്ന് ലക്ഷ്യമെങ്കിൽ പോഷകസമൃദ്ധമായ അവക്കാഡോയെ കൂട്ടുപിടിക്കാം.

ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് അവക്കാഡോ. ഇവ വിശപ്പിനെ ഇല്ലാതാക്കുന്നതിനോടൊപ്പം തന്നെ മെറ്റബോളിസം വേഗത്തിലാക്കുകയും ചെയ്യും. അവക്കാഡോയുടെ ആരോഗ്യഗുണങ്ങൾ വിശദമായി അറിയാം

avacado-

വിശപ്പ് അറിയുകയേ ഇല്ല

ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ജലാംശം എന്നിവ അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മന്ദഗതിയിലാക്കുകയും വയർ നിറഞ്ഞിരിക്കുന്നുവെന്ന തോന്നവൽ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇതോടെ ഇല്ലാതാക്കും, തടി കുറക്കൽ എളുപ്പവുമാകും.

വയർ കുറക്കുന്നു

അവക്കാഡോയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർധിപ്പിക്കും. അതുവഴി കൊഴുപ്പ് വളരെ പെട്ടെന്ന് എരിച്ച് കളയാൻ സഹായിക്കും. അവക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ നാരുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയുമായി ചേർന്ന് വയറിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കും. അതുവഴി വയർ കുറയ്ക്കുകയും ചെയ്യും.

കലോറി കുറവ്

ലോ ഗ്ലൈക്കമിക് ഇൻഡക്സ് ആണ് അവക്കാഡോയ്ക്ക് ഉള്ളത്. അതായത് 10 ആണ് ഇവയുടെ ജിഐ. ഒരു ഇടത്തരം വലുപ്പത്തിലുള്ള അവക്കാഡോയിൽ 110 കലോറിയാണഅ ഉള്ളത്. അവക്കാഡോ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരത്തിന് ഊർജം നൽകാനും സഹായിക്കുന്നു.

ദഹനത്തിന് സഹായിക്കുന്നു

അവക്കാഡോയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കും. മാത്രമല്ല അവോക്കാഡോയിലെ നാരുകൾ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുകയും അതുവഴി ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. ഫോളേറ്റ്, പൊട്ടാസ്യം എന്നിവയ്‌ക്കൊപ്പം വിറ്റാമിൻ സി, ഇ, കെ, ബി-6 എന്നിവയും അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. എല്ലുകൾക്ക് ബലം നൽകാൻ വിറ്റാമിൻ കെ ആവശ്യമാണ്. വിറ്റാമിൻ ഇ ആൻ്റിഓക്‌സിഡന്റായി പ്രവർത്തിച്ച് കോശങ്ങളെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നു. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമായ അവോക്കാഡോ ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. നല്ല കൊളസ്‌ട്രോൾ നിലനിറുത്തുന്നതിനൊപ്പം ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഈ കൊഴുപ്പുകൾ സഹായിക്കും.

സ്മൂത്തിയായോ ജ്യൂസായോ പാലിനൊപ്പം ചേർത്തോയെല്ലാം അവക്കാഡോ കഴിക്കാവുന്നതാണ്. കാര്യമായ രുചി ഇല്ലെന്നതിനാൽ അവക്കാഡോ പലർക്കും ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ രുചിയെക്കാൾ വലുതല്ലേ ആരോഗ്യം അല്ലേ?.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+