ചാടിയ വയർ ഒതുക്കാൻ പെടാപാട് പെടുകയാണോ?; ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ, ഫലമറിയാം
മറ്റ് ശരീരഭാഗങ്ങൾ പോലെയല്ല, വയറിലെ കൊഴുപ്പ് എരിച്ച് കളയുക അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ ചാടിയ വയർ കുറക്കണമെങ്കിൽ കഠിനാധ്വാനം ചെയ്തേ മതിയാകൂ. എന്ന് വെച്ചാൽ, കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ചെയ്യുന്ന വർക്കൗട്ടിന്റെ കാര്യത്തിലുമെല്ലാം ശ്രദ്ധ വേണമെന്ന് സാരം.
ഇക്കാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് വിശദീകരിക്കുകയാണിപ്പോൾ ഫിറ്റ്നെസ് ട്രെയിനറും ഇൻഫ്ലുവൻസറുമായ ജിന അമിൻ.ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗിന വിശദീകരിക്കുന്നത്. ജീവിതരീതിയിൽ വലിയ മാറ്റം വരുത്തിയാലേ ചാടിയ വയറിനെ ഒതുക്കാനാകുള്ളൂവെന്നും അവർ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. മറ്റ് നിർദേശങ്ങൾ എന്തൊക്കെയെന്ന് നോക്കാം

1. കലോറി 'കുടിക്കുന്നത്' ഒഴിവാക്കാം
തടി കുറക്കാനുള്ള ഡയറ്റിൽ തീർച്ചയായും നമ്മൾ പഴങ്ങൾ ഉൾപ്പെടുത്തും. എന്നാൽ അവയിൽ പലതും ജ്യൂസും സ്മൂത്തിയുമൊക്കെയാക്കി കുടിക്കുന്ന പതിവും നമ്മളിൽ പലർക്കും ഉണ്ട്. അതെല്ലാം ഒഴിവാക്കണമെന്നാണ് ജിന പറയുന്നത്. ചാടിയ വയർ കുറക്കാനുള്ള തന്റെ പരിശ്രമത്തിൽ ആദ്യം ചെയ്തതും അതാണെന്നും അവർ സൂചിപ്പച്ചു. നന്നായി ദാഹം അനുഭവപ്പെടുന്നെങ്കിൽ ജ്യൂസിന് പകരം വെള്ളം കുടിക്കൂവെന്നും അവർ ഉപദേശിക്കുന്നു.
2. കഴിച്ചോളൂ, പക്ഷെ അമിതമാകരുത്.
തടി കുറക്കണമെങ്കിൽ നിങ്ങളുടെ ഇഷ്ട ഭക്ഷണങ്ങളിൽ പലതിനോടും നോ പറയേണ്ടി വരും. ഇനി നോ പറഞ്ഞില്ലെങ്കിലും അതിന്റെ അളവ് കുറക്കേണ്ടി വരും. എന്ന് വെച്ച് കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കണമെന്നും ജിന പറയുന്നില്ല. പക്ഷെ നിങ്ങളുടെ പാത്രം നോക്കിയാൽ അഞ്ചാൾക്ക് കഴിക്കാനുള്ള പാത്രമാണ് അതെന്ന് തോന്നരുത്. ചോറായാലും ഉരുളക്കിഴങ്ങായാലുമെല്ലാം അതിന്റെ ചെറിയ അളവ് മാത്രം കഴിക്കുക.
കലോറി കുറക്കണം
തടി കുറക്കാൻ കലോറി കുറക്കണം. അതിനപ്പുറത്തേക്ക് കഴിക്കുന്നതിനെക്കാൾ കൂടുതൽ നിങ്ങള് അത് എരിച്ച് കളയുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. കൃത്യമായ ഡയറ്റാണ് പിന്തുടരുന്നതെന്ന് ഉറപ്പാക്കണം.
വിശപ്പിനല്ല, പോഷകത്തിന് പ്രാധാന്യം നൽകു
വിശക്കുമ്പോൾ ഒരുപാട് വാരിവലിച്ച് കഴിക്കുന്നതിന് പകരം പോഷകങ്ങളിൽ ശ്രദ്ധിക്കാം.
തത്കാലത്തേക്ക് അല്ല
ഇതെല്ലാം കുറച്ച് നാളത്തേക്ക് പിന്തുടരുകയല്ല വേണ്ടത്, മറിച്ച് ജീവിതരീതിയുടെ ഭാഗമാക്കാം. കൂടുതൽ കാർഡിയോ ചെയ്താലും സ്ട്രെങ്ത് ട്രെയിനിങ് നടത്തുന്നതും നിങ്ങളുടെ ശരീരം ഒരു പരിധിവരെ ദൃഢമാക്കാം. എന്നാൽ ശരീരം എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ ഇതെല്ലാം ജീവിതചര്യയുടെ ഭാഗമാക്കണം. പല്ല് തേക്കുന്നത് പോലെ തന്നെ ജിമ്മിലും പോകുന്നത് തുടണം', ഗിന പറഞ്ഞു.












Click it and Unblock the Notifications