Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏത് ചാടിയ വറയറിനേയും പിടിച്ച് കെട്ടും; കരിഞ്ചീരകം കൊണ്ടൊരു പ്രയോഗം..അറിയാം

കരിഞ്ചീരകം കുഞ്ഞനെങ്കിലും ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ വമ്പൻ തന്നെ. വിറ്റാമിനുകൾ, ഫൈബർ, അമിമോ ആസിഡ്, പ്രോട്ടീൻ, ഫാറ്റി ആസിഡ് എന്നിവയാൽ സമ്പുഷ്ടമായ ഇവ ശരീരത്തിന്റ മൊത്തെത്തിലുള്ള ആരോഗ്യത്തെ സഹായിക്കും. ചർമ്മത്തിനും തടി കുറക്കാനുമൊക്കെ ഉത്തമമാണിവ. ദിവസവും ഒരു ഗ്ലാസ് കരിഞ്ചീരക ചായ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ചർമ്മകാന്തിക്ക്

കരിഞ്ചീരകത്തിന് ആന്റി ബാക്ടീരിയൽ ,ആന്റി മൈക്രോബയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ഉണ്ട്. ഇവയെല്ലാം ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കും. സൊറിയാസിസ്, മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇവയ്ക്ക് സാധിക്കും. മാത്രമല്ല ചർമ്മത്തിന്റെ ചുളിവ് മാറ്റുകയും ചർമ്മം പ്രായമാകുന്നത് തടയുകയും ചെയ്യും.

cumin

വയറ് കുറക്കും

ചാടിയ വയറിനെ ഒതുക്കാനുള്ള പെടാപാടിലാണോ? എന്നാൽ ഇനിയും സമയം കളയേണ്ട കരിഞ്ചീരികം ഇട്ട് ചായ തിളപ്പിച്ച് കുടിച്ചോളൂ. ഇവ വയറിലെ കൊഴുപ്പിനെ നീക്കം ചെയ്യാൻ വളരെ വേത്തിൽ സഹായിക്കും. അതായത് ദിവസങ്ങൾക്കുള്ളിൽ തന്നെ ഫലം അറിയാമെന്ന് സാരം. അത്താഴത്തിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ചായ കുടിക്കുന്നതാണ് നല്ലത്.

തൈറോയിഡ് നിയന്ത്രിക്കും

കരിഞ്ചീരക ചായ കുടിക്കുന്നത് ശരീരത്തിലെ ടി എസ് എച്ചും തൈറോയിഡ് ആന്റിബോഡികളും കുറക്കുന്നതിന് സഹായിക്കും. ശരീരത്തിന്റെ മെറ്റബോളിസം വേഗത്തിലാക്കാനും ഊർജം നിലനിർത്താനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇവ ഉത്തമമാണ്.

കൊളസ്ട്രോൾ കുറക്കുന്നു

കൊളസ്ട്രോൾ വർധിക്കുന്നത് ഹൃദയാഘാതം പോലുള്ള അവസ്ഥകളിലേക്ക് നയിച്ചേക്കും. ശരീരത്തിലെ നല്ല കൊളസ്ട്രോളിനേയും ചീത്തകൊളസ്ട്രോളിനേയും നിയന്ത്രിച്ച് കൊളസ്ട്രോളിന്റെ അളവ് കുറച്ച് കൊണ്ടുവരാൻ കരിഞ്ചീരകത്തിന് സാധിക്കും. ഫാറ്റി ലിവർ പ്രശ്നം ഉള്ളവരാണെങ്കിലും കരിഞ്ചീരക വിത്ത് കഴിക്കാം.

രക്തസമ്മർദ്ദം കുറയ്ക്കാൻ

കരിഞ്ചീരകത്തിന് രക്തസമ്മർദ്ദം കുറക്കാനുള്ള ശേഷിയുണ്ടെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ റിസർച്ചിലെ ഒരു പഠനത്തിൽ പറയുന്നുണ്ട്. ലോ ഷുഗർ ഡയറ്റ് പിന്തുടരുന്നവരാണെങ്കിൽ രാതിയിൽ ഇടക്ക് ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഉണ്ടായേക്കാം. എന്നാൽ കരിഞ്ചീരക ചായ കുടിക്കുന്നതിലൂടെ ആ തോന്നൽ അങ്ങ് മാറിക്കിട്ടും.

ദഹനപ്രക്രിയ വേഗത്തിലാക്കുന്നു

ചില ഭക്ഷണങ്ങൾ മലബന്ധത്തിന് കാരണമാകും. എന്നാൽ വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് കരിഞ്ചീരക വിത്തുകൾ. വയറിലെ ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങളും ഇത് ഇല്ലാതാക്കുന്നു. ദഹനക്കേടിനും കരിഞ്ചീരകം ഉത്തമമാണ്.

ഇനി കരിഞ്ചീരക ചായ എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം

അൽപം വെള്ളം എടുത്ത് തിളച്ച് വന്നതിന് ശേഷം കരിഞ്ചീരകം ഇട്ട് കൊടുക്കാം. അരടീസ്പൂണോ അല്ലെങ്കിൽ രണ്ട് ഗ്രാമോ കരിഞ്ചീരകമാണ് ഇടേണ്ടത്. മഞ്ഞ നിറമായി വരുമ്പോൾ തണിച്ച് കുടിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+