കുടവയറിനെ പിടിച്ചുകെട്ടാം; രാത്രി കിടക്കും മുൻപ് ഈ ഭക്ഷണങ്ങൾ കഴിച്ച് നോക്കൂ
വയർ കുറക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി മടുത്തോ? എന്നാൽ ഇനി മുതൽ താഴെ പറയുന്ന ഭക്ഷണങ്ങൾ രാത്രി കഴിച്ച് നോക്കൂ. ഉറക്കം സുഖകരമാക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ വയറ്റിലെ കൊഴുപ്പിനെ എരിച്ച് കളയാൻ സഹായിക്കും. വിശദമായി നോക്കാം
ബെറി ചേർത്ത് ഗ്രീക്ക് യോഗേർട്ട്
പ്രോട്ടീൻ സമ്പുഷ്ടമാണ് ഗ്രീക്ക് യോഗേർട്ട്. മാത്രമല്ല ഇവയിൽ പഞ്ചസാര കുറവാണ്. അതോടൊപ്പം മികച്ച ദഹനത്തിന് സഹായിക്കുന്ന പ്രോബയോട്ടികും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഗ്രീക്ക് യോഗേർട്ട് കഴിക്കുന്നത് വയർ നിറഞ്ഞിരിക്കാൻ നിങ്ങളെ സഹായിക്കും. മാത്രമല്ല രാത്രി കഴിക്കുമ്പോൾ ഇവ പേശികൾ ദൃഢമാകാൻ സഹായിക്കും. ബെറികളിൽ ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളം ഉണ്ട്.അതിനാൽ തന്നെ രാത്രി കഴിക്കേണ്ട ഭക്ഷണങ്ങളിൽ ഇവ ധൈര്യമായി ഉൾപ്പെടുത്താമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഒരു കപ്പ് യോഗേർട്ടിൽ അരക്കപ്പ് ബ്ലൂബെറിയോ സ്ട്രോബെറിയോ റാസ്പ്ബെറിയോ ചേർക്കാം.

ബദാം
ബദാമിൽ ആരോഗ്യകരമായ കൊഴുപ്പും മംഗീന്യഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കം മെച്ചപ്പെടുത്താനും അതോടൊപ്പം മെറ്റബോളിസം വേഗത്തിലാക്കാനും സഹായിക്കും. രാത്രിയിൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കുന്നത് വയറ് കുറക്കാൻ സഹായിക്കുമത്രേ. 10 മുതൽ 12 വരെ ബദാം ശീലമാക്കാം.
കോട്ടേജ് ചീസും കക്കിരിയും
കോട്ടേജ് ചീസിൽ കസീൻ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ നിങ്ങളെ സഹായിക്കും. കക്കിരിയിലാകട്ടെ ജലാംശം കൂടുതലാണ്. ഇത് വയർവീർക്കുന്നത് പോലുള്ള പ്രശ്നങ്ങൾ തടയും. അരക്കപ്പ് കോട്ടേജ് ജീസും ഒരു ചെറിയ കക്കിരിയും ചേർത്ത് കഴിക്കാം. ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കാം.
പുഴുങ്ങിയ മുട്ട
മുട്ടയിൽ കലോറി കുറവായിരിക്കും, പ്രോട്ടീൻ കൂടുതും. ഇത് എല്ലുകൾ ദൃഢമാക്കുമ്പോൾ ശരീരത്തിലെ കൊഴപ്പുകളെ വളരെ വേഗത്തിൽ എരിച്ച് കളയുകയും ചെയ്യും. മുട്ട കഴിക്കാം എന്ന് വെച്ച് ഒരുപാട് എണ്ണം കഴിക്കരുത്. കുറഞ്ഞത് രണ്ട് മുട്ട കഴിക്കാം, ഇതിലേക്ക് രുചിക്കാവശ്യമായ ഉപ്പും കുരുമുളകും ചേർത്ത് കൊടുക്കാം.
ചീര, അവക്കാഡോ സലാഡ്
അവോക്കാഡോയിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
ചീരയിൽ കലോറി കുറവാണ്. ഇവ ശരീരത്തിലെ ഉപാപചയ പ്രവർത്തനം വേഗത്തിലാക്കും. മാത്രമല്ല ഇവയിൽ ഇരുമ്പും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. സാലഡ് തയ്യാറാക്കാനായി ഒരു കപ്പ് ചീര ഇല, അരക്കപ്പ് അവക്കാഡോ, ഒരു ടീസ്പൂൺ ഒലിവ് ഓയിൽ, ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് എന്നിവ ചേർക്കാം. ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുത്ത് കഴക്കാം.
ചിയ പുഡ്ഡിങ്
ചിയ ഫൈബർ , ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുകയും ചെയ്യും. അതിനാൽ ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാകും.


Click it and Unblock the Notifications