Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടവയർ നാണം കെടുത്തുന്നുണ്ടോ? ഈ പാനീയം കുടിച്ചോ, ഏത് വയറും ഒതുങ്ങിക്കോളും

കുടവയർ ആത്മവിശ്വാസം കുറക്കുക മാത്രമല്ല വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വയറിലെ കൊഴുപ്പ് നമ്മുടെ ചുറുചുറുക്കിനേയും ഊർജത്തേയുമെല്ലാം ബാധിക്കും. ഹൃദയസംബന്ധമായ അസുഖങ്ങൾ , പ്രമേഹം എന്നിങ്ങനെയുള്ള അവസ്ഥകൾക്കും കാരണമായേക്കും.

വയറ് കുറക്കണമെങ്കിൽ വ്യായാമം ചെയ്തേ തീരു. തിരക്ക് പിടിച്ച ജീവിതം ആയതിനാൽ വ്യായാമത്തിനായി പലർക്കും സമയം കിട്ടിയെന്ന് വരില്ല.അങ്ങനെയുള്ളവർക്ക് എളുപ്പത്തിൽ വയർ കുറക്കാൻ സഹായിക്കുന്ന ഒരു ടിപ് ആണ് ഇന്ന് ഇവിടെ പങ്കുവയെക്കുന്നത്. ഡിജിറ്റൽ ക്രിയേറ്റർ ആൻഷ്യന്റ് ഡിഗ് ഇൻ പങ്കുവെച്ച ഒരു എളുപ്പവഴി എന്താണെന്ന് നോക്കാം.

Belly Fat Reduce Tip

ഭക്ഷണം കഴിച്ചതിന് ശേഷം രാത്രി കഴിക്കേണ്ട ഒരു പാനീയമാണ് പങ്കുവെച്ചിരിക്കുന്നത്. പാനീയം തയ്യാറാക്കുന്നതിനായി ഒരകഷ്ണം ഇഞ്ചി ആവശ്യമാണ്. ഇഞ്ചി ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും. കൊഴുപ്പ് എരിച്ച് കളയുന്നതിന് ഇത് അത്യാവശ്യമാണ്. മാത്രമല്ല ഇഞ്ചികഴിക്കുന്നത് ദഹന പ്രക്രിയ സുഗമമാക്കുകയും ചെയ്യും. ഇഞ്ചി ശരീരഭാരവും അരക്കെട്ടും ഇടുപ്പും തമ്മിലുള്ള അനുപാതവും കുറയ്ക്കാൻ സഹായിക്കുമത്രേ.

രണ്ടാമതായി വേണ്ടത് അൽപ്പം മഞ്ഞൾ ആണ്. അരടീസ്പൂൺ മഞ്ഞൾപൊടിയെടുക്കാം. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ഇൻഫ്ലമേഷൻ കുറയ്ക്കുകയും കൊഴുപ്പ് ടിഷ്യൂകളുടെ വളർച്ച അടിച്ചമർത്തുകയും ചെയ്യും.

ഒരു ടേബിൾ സ്പൂൺ നിഗല്ല സീഡും ആവശ്യമാണ്. നിഗല്ല വിത്തുകൾ തടി കുറക്കാൻ സഹായിക്കും. ഇവ ഗ്ലൂക്കോസിന്റേയും ലിപിഡിന‍റേയും അവളുകൾ നിയന്ത്രിക്കുകയും ചെയ്യും.

അൽപം ചെറുനാരങ്ങ നീരും ഒരു നുള്ള് കുരുമുളക് പൊടിയും ആവശ്യമാണ്. ചെറുനാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനോടൊപ്പം മെറ്റബോളിസം വേഗത്തിലാക്കും. ഇത് "കുർക്കുമിൻ ആഗിരണം 2000 ശതമാനം വർധിപ്പിക്കുമത്രേ. മാത്രമല്ല മഞ്ഞളിന്റെ ഗുണങ്ങൾ വർധിപ്പിക്കാനും സഹായിക്കും.

ഇനി പാനീയം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആദ്യം ഇഞ്ചിയും മഞ്ഞളും നിഗല്ലയും പൊടിച്ചെടുക്കാം. ഈ മിശ്രിതം അൽപം വെള്ളത്തിൽ എട്ട് മിനിറ്റോളം തിളപ്പിച്ചെടുക്കാം. അതിലേക്ക് ഒരു ചെറിയ നാരങ്ങ കഷ്ണവും അൽപം കുരുമുളകും ചേർത്ത് ഇളക്കാം. ചൂടോടെ തന്നെ ഇത് കഴിക്കാൻ ശ്രമിക്കാം.

Disclaimer; ഇത് കണ്ടന്റ് ക്രിയേറ്റർ പങ്കുവെച്ച കുറിപ്പാണ്. തടി കുറക്കുന്നതിന് കൃത്യമായ വ്യായാമവും ഡയറ്റും പിന്തുടരേണ്ടതുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക പാനീയത്തിന് മാത്രമായി നിങ്ങളുടെ തടി കുറക്കാനുള്ള യാത്രയെ സഹായിക്കാൻ സാധിക്കില്ല. മാത്രമല്ല ഏത് ഡയറ്റും വ്യായമ മുറകളും പിന്തുടരുമ്പോഴും അതത് മേഖലയിലെ വിദഗ്ധരുടെ നിർദ്ദേശം സ്വീകരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+