ഡീപ്പ് ഫ്രൈ ചെയ്ത ഭക്ഷങ്ങൾ മാത്രമല്ല, ഈ പാചകരീതികളും നിങ്ങളുടെ ശരീരത്തിന് വില്ലനായേക്കാം..കാരണം
നല്ല ആരോഗ്യത്തിലേക്കുള്ള ആദ്യപടി പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണമാണ് എന്ന കാര്യം നാമെല്ലാം അംഗീകരിക്കുന്നു. ഇത് മാത്രം അല്ല , ഭക്ഷണം പാകം ചെയ്യുന്ന രീതിയും നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഭക്ഷണം പാകം ചെയ്യുന്ന രീതിക്ക് ഭക്ഷണത്തിന്റെ രുചി മാത്രമല്ല പലതും നിർണ്ണയിക്കാൻ കഴിയും. ശരിയായ രീതിയിലുള്ള പാചകരീതി ഭക്ഷണത്തിലെ പോഷകങ്ങൾ സംരക്ഷിക്കും.
അതേസമയം തെറ്റായ രീതി പല രോഗങ്ങൾക്കും കാരണമാവുകയും ചെയ്യും. ഹൃദയം, വൃക്ക, കരൾ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് രോഗങ്ങൾക്ക് കാരണമായേക്കാമെന്നാണ് പറയുന്നത്. . അടുത്തിടെ, നിരവധി പുതിയ പാചക ശൈലികൾ ജനപ്രീതി നേടിയിട്ടുണ്ട്, എന്നാൽ അവയെല്ലാം നിങ്ങൾ കരുതുന്നത്ര ആരോഗ്യകരമല്ല.

ഡീപ് ഫ്രൈയിംഗ്- വറുത്ത ഭക്ഷണങ്ങൾ എണ്ണയിലാണ് ഉണ്ടാക്കുന്നത്. അത് കാരണം അത്തരം ഭക്ഷണം ട്രാൻസ് ഫാറ്റ് കൂടുതൽ ഉള്ളതായിരിക്കും. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ലഘൂകരിക്കാനും നിങ്ങളുടെ ധമനികളുടെ വാളുകളെ നശിപ്പിച്ചേക്കാം. നിങ്ങളുടെ രക്തക്കുഴലുകളിലെ ഈ കേടായ ഭാഗം ഒടുവിൽ ധമനിയെ ഇടുങ്ങിയതാക്കുകയും രക്തം പമ്പ് ചെയ്യുന്നത് പ്രയാസകരം ആക്കുകയും ചെയ്യും.
പാൻ ഫ്രൈയിംഗ്- വറുത്ത ഭക്ഷണങ്ങൾ ശരീരത്തിന് ഹാനികരമാണ്, കൂടാതെ അക്രിലമൈഡ് എന്ന ഹാനികരമായ ഘടകവും അടങ്ങിയിട്ടുണ്ട്. അക്രിലാമൈഡ് ക്യാൻസറിന് കാരണം ആകുമെന്നാണ് പറയുന്നത്. പഞ്ചസാരയിൽ നിന്നും അമിനോ ആസിഡിൽ നിന്നും (അസ്പരാഗിൻ) അക്രിലമൈഡ് രൂപപ്പെടുന്നു. വറുക്കൽ , ബേക്കിംഗ് എന്നിവ പോലുള്ള ചിലതരം ഉയർന്ന താപനിലയുള്ള പാചകം ചെയ്യുമ്പോൾ ഇത് രൂപം കൊള്ളുന്നു.
ഗ്രില്ലിംഗ്: ഗ്രില്ല് ചെയ്യുന്ന ഭക്ഷണത്തിന് ചില പോസീറ്റീവ് ഗുണങ്ങൾ ഉണ്ട്. നല്ല രുചിയുള്ള ഭക്ഷണവുമാണ്. എന്നാൽ ഇത്തരം ഭക്ഷങ്ങൾക്ക് ദോഷവശങ്ങളും ഉണ്ട്. ഗ്രിൽ ചെയ്ത മാംസം ചില തരം ക്യാൻസറുകൾ, ഉയർന്ന രക്ത സമ്മർദ്ദം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി എന്നീ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം..
മൈക്രോവേവ് ഭക്ഷണം: പലരും പുറത്ത് നിന്ന് വില കൂടി യ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ മൈക്രോവേവ് ഭക്ഷണം ഓർഡർ ചെയ്യാറുണ്ട്. മൈക്രോ വേവ് ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് ഭക്ഷ്യ വിഷബാധ്യക്ക് സാധ്യത കൂടുതലാണ് എന്നാണ് പറയുന്നത്.












Click it and Unblock the Notifications