Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് താരം ഷെഹനാസ് കുറച്ചത് 55 കിലോ; ഡയറ്റ് പ്ലാൻ പങ്കുവെച്ച് താരം

തടി കുറച്ച് ഞെട്ടിച്ച സെലിബ്രിറ്റി താരങ്ങളിൽ ഒരാളാണ് ബിഗ് ബോസ് താരംകൂടിയായ ഷെഹനാസ് ഗിൽ. 55 കിലോയോളമാണ് ഷെഹനാസ് ഒറ്റയടിക്ക് കുറച്ചത്. അടുത്തിടെ തന്റെ ‍ഡയറ്റ് പ്ലാനിനെ കുറിച്ച് ഷെനാസ് വെളിപ്പെടുത്തിയിരുന്നു. കൃത്യമായ വർക്കൗട്ടും ഡയറ്റുമാണ് ആറ് മാസം കൊണ്ട് തടി കുറക്കാൻ തന്നെ സഹായിച്ചതെന്ന് പറയുകയാണ് ഷെഹനാസ്.

അതിരാവിലെ മഞ്ഞൾ ചായ കുടിച്ച് കൊണ്ടാണ് തന്റെ ദിവസം തുടങ്ങാറുള്ളതെന്നാണ് ഷെഹനാസ് പറയുന്നത്. ഇതിനൊപ്പം തന്നെ ആപ്പിൾ സിഡാർ വിനേഗറും ചേർക്കും. അതിന് ശേഷം ആരോഗ്യകരമായ പ്രാതലും ഡയറ്റിന്റെ ഭാഗമാക്കും. സാധാരണ നിലയിൽ പരിപ്പ്, ദോശ,ഉലുവ റോട്ടി എന്നിവയൊക്കെയാണ് കഴിക്കാറുള്ളത്. എപ്പോഴും പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പ്രാതലിന് ഉൾപ്പെടുത്താൻ ശ്രദ്ധിക്കും. മാത്രമല്ല ഭക്ഷണത്തിന്റെ അളവിലും ശ്രദ്ധ പുലർത്തും.

sheh-17

പ്രഭാത ഭക്ഷണത്തിൽ പോഹയും ഉൾപ്പെടുത്താറുണ്ട്. പച്ചക്കറിയും ധാരാളംചേർക്കും. ഇതുകൂടാതെ ജീരകം, കടുക്, പച്ചക്കറികളായ ബ്രൊക്കോളി , കാരറ്റ്, ബെൽ പെപ്പർ എന്നിവയും ധാരാളം കഴിക്കും.

ഉച്ചഭക്ഷണത്തിന്

ആരോഗ്യപ്രദവും പോഷകപ്രദവുമായ ഭക്ഷണമാണ് പൊതുവെ ഉച്ചഭക്ഷണമായി ഉൾപ്പെടുത്താറുള്ളത്. പരിപ്പ്, അതിനൊപ്പം മുളപ്പിച്ച ധാന്യങ്ങൾ ചേർത്ത സാലഡ്, ടോറു, റോട്ടി, നെയ് എന്നിവ കഴിക്കും. പ്രോട്ടീനും കാർബോഹൈഡ്രേറ്റും ഫൈബറും ഉച്ചഭക്ഷയമത്തിൽ ഉണ്ടെന്ന് ഉറപ്പാക്കും.

തടി കുറക്കാനുള്ള യാത്രയിൽ ഏറ്റവും പ്രധാനമാണ് വൈകുന്നേരത്തെ ഭക്ഷണവും അത്താഴവും. വൈകീട്ട് നെയ്യിൽ മഖാന ചേർത്ത് കഴിക്കും. ഇത് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ്. മാത്രമ് ഫൈബറും ആന്റ് ഓക്സിഡന്റുകളും ധാരാളം ഉണ്ട്. ഇത് തടി കുറക്കാൻ സഹായിക്കുമെമ്മ് മാത്രമല്ല ദഹനത്തിനും മറ്റ് ആരോഗ്യകാര്യങ്ങൾക്കും ഉത്തമമാണ്. കലോറി കുറഞ്ഞ ഭക്ഷണമാണിത്. കൊഴുപ്പും കുറവായിരിക്കും. മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ് എന്നിവയും ഇതിൽ ധാരാളം ഉണ്ട്.

കിച്ചഡിയും തൈരുമാണ് രാത്രി ഭക്ഷണം. മിതമായ അളവിൽ അത്താഴം കഴിക്കുന്നത് ദഹനത്തിന് സഹായിക്കും. മാത്രമല്ല നല്ല ഉറക്കവും ലഭിക്കും. ലഘുഭക്ഷണം ആസിഡ് റിഫ്ലക്‌സ്, വയറുവീർക്കുന്നത് പോലുള്ള പ്രശ്നങ്ങൾ, ദഹനക്കേട് എന്നിവ കുറക്കും.

എൻബി- തടി കുറക്കാനുള്ള ശ്രമത്തിൽ ഏറ്റവും പ്രധാനം സ്ഥിരതയാണ്. കൃത്യമായ വ്യായാമം , ജീവിതശൈലി , ഭക്ഷണക്രമങ്ങൾ എന്നിവ പിന്തുടരേണ്ടതുണ്ട്. മാത്രമല്ല ഇവയൊക്കെയും സ്വയം തീരുമാനിക്കാതെ ഓരോരുത്തരുടേയും ശരീരത്തിന് അനുസരിച്ചുള്ള ഡയറ്റുകളും വ്യായാമങ്ങളും ഒരു ന്യൂട്രീഷന്റെ സഹായത്തോടെ തിരഞ്ഞെടുക്കാൻ ശ്രമിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+