Get Updates
Get notified of breaking news, exclusive insights, and must-see stories!

6 മാസം കൊണ്ട് കുറച്ചത് 12 കിലോ; ബിഗ് ബോസ് താരം ഷെഹ്നാസ് ഗില്ലിന്റെ ഞെട്ടിച്ച ലുക്ക്, ഡയറ്റ് സീക്രട്ട് ഇതാ

ബോളിവുഡിൽ തടി കുറച്ച് ഞെട്ടിച്ച നിരവധി താരങ്ങൾ ഉണ്ട്. സാറാ അലി ഖാൻ, അർജുൻ കപൂർ, അദ്നാൻ സമി, ആലിയാ ഭട്ട് തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിൽ പെടും. ഡയറ്റിനൊപ്പം തന്നെ ജിമ്മിൽ തകർത്ത് പണിയെടുത്താണ് ഇവർ ശരീര ഭാരം കുറച്ചത്. എന്നാൽ നടിയും ബിഗ് ബോസ് താരവുമായ ഷെഹ്നാസ് ഗിൽ തടി കുറച്ചത് ജിമ്മിൽ കഷ്ടപ്പെട്ട് കസറത്ത് നടത്തിയല്ല. 6 മാസം കൊണ്ട് 12 കിലോ കുറച്ച നടിയുടെ വെയ്റ്റ് ലോസ് സീക്രട്ട് എന്താണെന്ന് നോക്കാം.

ഹിന്ദി ബിഗ് ബോസിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് പഞ്ചാബി
നടിയും ഗായികയുമായ ഷെഹ്നാസ് ഗിൽ. ഷോയിൽ ക്യൂട്ട് ചബ്ബി ലുക്കിൽ തിളങ്ങിയ ഷെഹ്നാസ് ബിഗ് ബോസ് ഷോ കഴിഞ്ഞപ്പോൾ തന്റെ ചബ്ബി ലുക്കൊക്കെ വിട്ട് ആകെ മാറി കൂടുതൽ മെലിഞ്ഞ്,അഴകളവുകൾ തെളിഞ്ഞൊരു നായികാ രൂപത്തിൽ പ്രത്യക്ഷപ്പെട്ടാണ് ആരാധകരെ അമ്പരപ്പിച്ചത്. ആറ് മാസം കൊണ്ട് 12 കിലോയായിരുന്നു താരം കുറച്ചത്, 67 കിലോയിൽ നിന്നും 55 കിലോയിലേക്ക്. കൊവിഡ് കാലത്തായിരുന്നു ഫിറ്റ് ആന്റ് ഹെൽതി ലുക്കിനായി ഷെഹ്നാസ് കഷ്ടപ്പെട്ടത്. എന്നാൽ അതൊരിക്കലും ജിമ്മിൽ ഏറെ നേരം പണിയെടുത്തല്ലെന്നാണ് താരം വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ സീക്രട്ട് എന്താണെന്നല്ലേ? പറഞ്ഞ് തരാം.

 shehnaz1

ഡയറ്റിലാണ് പ്രധാനമായും ഷെഹ്നാസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മിതമായ കായികാധ്വാനത്തിനൊപ്പം തന്നെ കൃത്യവും ആരോഗ്യകരവുമായ ജീവിത ശൈലി പാലിച്ചു. അൽപം ആപ്പിൾ സിഡെർ വിനെഗറും മഞ്ഞളും ചേർത്ത ചൂടുവെള്ളം കുടിച്ചാണ് ഷെഹ്നാസ് തന്റെ ദിവസം ആരംഭിക്കാറുള്ളത്. അതിന് ശേഷം ഗ്രീൻ ടീ കഴിക്കും. പ്രോട്ടീൻ ഉയർന്ന അളവിലുള്ള ഭക്ഷണങ്ങളാണ് താൻ പ്രഭാതത്തിൽ കഴിച്ചിരുന്നതെന്ന് അവർ പറയുന്നു.

പ്രഭാത ഭക്ഷണത്തിന് ദോശ, ഉലുവ പൊറോട്ട, മുളപ്പിച്ച ധാന്യങ്ങൾ എന്നിവയായിരുന്നു കഴിച്ചത്. ഉച്ചകഴിഞ്ഞ് അൽപം തേങ്ങാവെള്ളം കുടിക്കും. ഒരു റൊട്ടിയും പരിപ്പ് കറിയുമാണ് ഉച്ചഭക്ഷണം. ഭക്ഷണത്തിനു ശേഷമുള്ള ലഘുഭക്ഷണമെന്ന നിലയിൽ ഗ്രീൻ ടീ കുടിക്കും. പിന്നാലെ, ഉപ്പില്ലാത്ത മഖാന, ആപ്രിക്കോട്ട് തുടങ്ങി ഒരുപിടി ഡ്രൈ ഫ്രൂട്ട്‌സും കഴിക്കും.

മെച്ചപ്പെട്ട ദഹനത്തിന് അത്താഴം നേരത്തേ കഴിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഷെഹ്നാസും ഇതേ രീതിയാണ് പിന്തുടർന്നിരുന്നത്. ഉച്ചഭക്ഷണത്തിന് കഴിക്കുന്ന പരിപ്പും റോട്ടിയും തന്നെയാണ് രാത്രിയിലെ ഭക്ഷണത്തിലും ഉൾപ്പെടുത്താറുള്ളത്. മാത്രമല്ല കിടക്കും മുൻപ് ഒരു കപ്പ് പാലും താരം കഴിക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+