Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമോൾ എയറിൽ, നെവിൻ വന്ന് കൊന്നു, നൂറ മൂക്കിൽ പഞ്ഞി വെച്ചു, അക്ബർ കുഴി കുത്തി, ലക്ഷ്മി ആണിയടിച്ചു

ബിഗ് ബോസ് മലയാളം സീസൺ 7 എഴുപത്തിയഞ്ചാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. പത്ത് മത്സരാർത്ഥികളാണ് ഷോയിൽ അവശേഷിക്കുന്നത്. അതിൽ 9 പേരുടേയും വോട്ട് കിട്ടിയാണ് അനുമോൾ ജയിലിലേക്ക് പോയിരിക്കുന്നത്.

അതും അനുമോൾക്ക് എതിരെ സംസാരിച്ച നെവിൻ മുതൽ നൂറയും ലക്ഷ്മിയും അക്ബറും അടക്കമുളളവർ അനുവിനെ എടുത്തിട്ട് അലക്കി എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത്.

ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം: '' ഇന്നത്തെ ജയില് നോമിനേഷനിൽ ഇവരുടെ അടുത്ത് നിന്ന് അനുമോൾക്ക് കിട്ടിയ ഒരു അലക്ക് ഉണ്ട്... എന്റെ പൊന്നോ..ഒരാളെ ഇരുത്തി അങ്ങോട്ട് കൊന്ന് കളഞ്ഞു.. എല്ലാവരും അനു മോളുടെ പേര് പറഞ്ഞെങ്കിലും ഇവർ പറഞ്ഞത് വൻ വൈബ് ആയിരുന്നു.. നെവിൻ വന്ന് കൊന്ന് കളഞ്ഞു.. അത് കഴിഞ്ഞ് നൂറ വന്ന് മൂക്കിൽ പഞ്ഞി വെച്ച്..അപ്പോ അതാ വരുന്നു ലക്ഷ്മി... ലക്ഷ്മി വെന്ന് കുഴിക്കുത്തി...അക്ബർ വന്ന് കുഴിയിൽ ഇട്ട് മൂടി.. ആണി അടിച്ച് വെച്ച്.

anumol

ഇതിനും വലിയ ഒരു അടി ഇനി ഇവൾക്ക് കിട്ടാൻ ഇല്ല... ഇനിയെങ്കിലും തൻ്റെ തെറ്റ് മനസ്സിലാക്കി കളിക്കട്ടെ.. ഇവരുടെ ഒക്കെ മുന്നേ അവിടെ കരച്ചിലും പിഴിച്ചിലും നടത്തി.. ഈ വീക്ക് ചെയ്ത തെറ്റ് മുഴുവൻ ന്യായീകരിച്ച്..."മൂക്കിൻ്റെ പാലം വരെ പൊട്ടി...ഇവിടെ വരുന്നതിന് മുന്നേ സർജറി ചെയ്യാൻ ഇരുന്നത് ആണ്...അക്ബർ എൻ്റെ പാലം പൊട്ടിച്ച്...അത്പോലെ ഫുഡ് ഞാൻ എല്ലാവർക്കും കൂടെ ഉണ്ടാക്കിയത് ആണ് "അങ്ങനെ ഓരോന്ന് പറഞ്ഞ് ന്യായീകരിച്ച് പോയി..

പാവം എന്ത് കരുതി.. ഇങ്ങനെ ഒക്കെ സെൻ്റി അടിച്ച് പറഞാൽ അവർ ഒരു മയത്തിൽ ഒക്കെ തന്നെ പറയും എന്ന്. ഇവളുടെ നോമിനേഷൻ കഴിഞ്ഞ് ആദ്യം വരുന്നത് നെവിൻ
" രണ്ട് ഗെയിം കളിച്ചതിന് ഇവൾ ഇവിടെ കിടന്ന് മോങ്ങുന്നത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.." എന്ന് പറഞ്ഞ് തുടങ്ങി. " എൻ്റെ അമ്മയ്ക്കും വീട്ടിലും വിളിച്ച് എനിക്ക് പറഞ്ഞ് മോങ്ങിയിരുന്ന ഇവൾ... എൻ്റെ അമ്മൂമ്മയെ കേറി വിളിച്ചു "
അത് കഴിഞ്ഞ് നൂറ വന്ന് നല്ലവണ്ണം കുടഞ്ഞു.

പിന്നെ ലക്ഷ്മി.. ലക്ഷ്മിയുടെ കൊട്ട് പ്രതീക്ഷിക്കാത്തത് ആയിരുന്നു " അനുമോൾ ഇത് ബിഗ് ബോസ് ഹൗസ് ആണ്.. അല്ലാതെ നിൻ്റെ മാട്രിമോണി സൈറ്റ് അല്ല... ഇവിടെ കുറെ നന്മ വിതറി കളിക്കാനും.. നന്മ സൈഡ് കാണിച്ച് ഇരിക്കാനും " എന്ന് പറഞ്ഞ് ലക്ഷ്മി തുടങ്ങി...പിന്നെ ഒരു പോക്ക് ആയിരുന്നു. ലാസ്റ്റ് "നിനക്ക് ബുദ്ധി ഇല്ല എന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം.. പക്ഷേ ഇനിയെങ്കിലും നല്ല രീതിക്ക് കളിക്കാൻ നോക്ക് " എന്നും പറഞ്ഞ് കൊട്ട് നിർത്തി.

പിന്നെ അക്ബർ വന്ന് കുടഞ്ഞ് മൊത്തത്തിൽ " സ്ത്രീകൾക്ക് ഉള്ള അവകാശങ്ങൾ മിസ് യൂസ് ചെയ്ത് കൊണ്ട് വെറുതെ വഴിയിൽ കൂടെ പോകുന്ന ആളുകളെ നശിപ്പിക്കുന്ന..അവരുടെ ക്യാരക്ടർ നശിപ്പിക്കുന്ന.. അവരുടെ ജീവിതം നശിപ്പിക്കുന്ന ഒരുപാട് സ്ത്രീകൾ പുറത്ത് ഉണ്ട്.. അതിൽ ഒന്നാണ് ബിഗ് ബോസിൽ നമ്മുടെ കൂടെ ഇരുന്ന് ഗെയിം കളിച്ചോണ്ട് ഇരിക്കുന്നത്. ഇത്രേം മനസ്സിൽ കറുപ്പ് ഉള്ള ഒരു സ്ത്രീ.. ബിഗ് ബോസിൻ്റെ മുഴവൻ സീസൺ എടുത്താലും വന്നിട്ടില്ല " എന്നും പറഞ്ഞ് കൊട്ട് നിർത്തി''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+