വര്‍ക്ക്ഔട്ട് ബോഡിക്കു മാത്രം മതിയോ, തലച്ചോറിനും വേണ്ടേ? തലച്ചോറിനുള്ള വര്‍ക്ക്ഔട്ടുകള്‍ ഇതാ
ശരീര സംരക്ഷണത്തിനായി മണിക്കൂറുകളോളം ജിമ്മില്‍ ചിലവഴിക്കുന്നവരുണ്ട്. കൈയ്ക്കും കാലിനും വയറിനും നടുവിനുമെല്ലാമുള്ള വ്യായാമങ്ങള്‍ ജിമ്മിലുണ്ട്. ജിമ്മില്‍ പോകാന്‍ കഴിയാത്തവര്‍ രാവിലെയും വൈകിട്ടും ദീര്‍ഘദൂരം നടന്നും ശരീരത്തിന് ആവശ്യമായ വ്യായാമം കൊടുക്കാറുണ്ട്. എന്നാല്‍ ശാരീരിക ആരോഗ്യം നിലനിര്‍ത്താന്‍ വ്യായാമം ചെയ്യുന്നത് പോലെ തന്നെ തലച്ചോറിനും വ്യായാമം വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എങ്ങനെയാണ് തലച്ചോറിന് വ്യായാമം നല്‍കുന്നതെന്ന് പലര്‍ക്കും സംശയം തോന്നാം.
മറ്റേതൊരു അവയവവും പോലെ തന്നെയാണ് മസ്തിഷ്കം. അത് കൃത്യമായി ഉപയോഗിക്കുന്നില്ലെങ്കില്‍, പ്രവര്‍ത്തനം മന്ദഗതിയിലാകും. ഭാഷ പഠിക്കുക, ചെസ് പോലെയുള്ള കളികള്‍ കളിക്കുക, ഹോബികള്‍ വളര്‍ത്തിയെടുക്കുക, ആഴത്തില്‍ വായിക്കുക, അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളിലൂടെ തലച്ചോറിന്റെ ഊര്‍ജസ്വലത നിലനിര്‍ത്താം.

പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നതിലൂടെ തലച്ചോറില്‍ പുതിയ കണക്ഷനുകള്‍ രൂപപ്പെടാന്‍ സഹായിക്കും. ഇത് ചിന്താശേഷിയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. സുഡോകു പോലുള്ള പസിലുകള്‍ പരിഹരിക്കുന്നതും പുതിയ ഭാഷകളോ സംഗീത ഉപകരണങ്ങളോ പഠിക്കുന്നതും തലച്ചോറിനെ ഉന്മേഷത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും.
പലപ്പോഴും നമ്മള് ഒരേസമയം ഒന്നിലധികം ജോലികള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തരം മള്‍ട്ടിടാസ്കിങ് രീതി തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുമെന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിമുട്ടിലാക്കുമെന്നും ഡോക്ടര്‍ പറയുന്നു. അതുപോലെ തന്നെ ഡിജിറ്റല്‍ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നതും ജിപിഎസ് പോലുള്ള സൗകര്യങ്ങള്‍ എപ്പോഴും ഉപയോഗിക്കുന്നതും തലച്ചോറിന്റെ സ്വയം ചിന്തിക്കാനുള്ള ശേഷിയെ ബാധിച്ചേക്കാം.
ദൈനംദിന ജീവിതത്തില്‍ എല്ലാ സംശയങ്ങള്‍ക്കും ആര്ട്ടിഫിഷ്യസ് ഇന്റലിജന്റസിനെ ആശ്രയിക്കുന്നത് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിങ്ങളുടെ ചിന്താശേഷിയെ ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു.
മനസിനെ ശാന്തമാക്കുന്ന ധ്യാനം ശീലിക്കുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കാനും ശ്രദ്ധ വര്‍ധിപ്പിക്കാനും സഹായിക്കും. മറ്റുള്ളവരുമായി ഇടപഴകുന്നതും നല്ല സാമൂഹിക ബന്ധങ്ങള്‍ സൂക്ഷിക്കുന്നതും തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്ന ലളിതമായ വഴികളാണ്. നിത്യജീവിതത്തിലെ കാര്യങ്ങള്‍ മറന്നുപോവുക, തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയമെടുക്കുക, തീയതികള്‍ ഓര്‍ക്കാന്‍ ബുദ്ധിമുട്ടുക, ഒരേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചോദിക്കുക എന്നിവ തലച്ചോറിന്റെ ആരോഗ്യത്തില്‍ ശ്രദ്ധ നല്‍കേണ്ടതിന്റെ മുന്നറിയിപ്പുകളായി കാണണം. ദിവസവും ലളിതമായ ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നത് തലച്ചോറിനെ കൂടുതല്‍ വേഗതയുള്ളതും ആരോഗ്യവുമുള്ളതാക്കി മാറ്റാന്‍ സഹായിക്കും.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications