Get Updates
Get notified of breaking news, exclusive insights, and must-see stories!

വയർ ചാടിയിരിക്കുകയാണോ? ഏറ്റവും എളുപ്പത്തിൽ കുറക്കാം; കഴിക്കേണ്ടത് ഇവ

പട്ടിണി കിടന്നത് കൊണ്ട് വയർ കുറക്കാമെന്ന് കരുതരുത്, അത് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയേ ഉള്ളൂ. ആരോഗ്യപ്രദമായ രീതിയിൽ വയർ കുറക്കണമെങ്കിൽ വയറിലെ കൊഴുപ്പ് എരിച്ച് കളയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ, പ്രത്യേകിച്ച് പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തണം. എളുപ്പത്തിൽ വയർ കുറക്കാൻ സഹായിക്കുന്ന ചില പച്ചക്കറികളെ കുറിച്ച് അറിയം.

ചീര കഴിച്ച് വയറ് കുറക്കാം

പോഷകസമ്പന്നമാണ് ചീര. ഇവയിൽ കുറഞ്ഞ കലോറി മാത്രമാണ് ഉള്ളത്. മാത്രല്ല ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചീര കഴിക്കുന്നത് വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും.ചീരയിലെ മംഗ്നീഷ്യത്തിന്റെ സാന്നിധ്യം പ്രമേഹം നിയന്ത്രിക്കും. ചീരയിൽ അടങ്ങിയിരിക്കുന്ന തൈലക്കോയിഡ്സ് എന്ന ഘടകം വിശപ്പ് കുറക്കുമത്രേ. ചീര സാലഡിലോ സ്മൂത്തിയിലോ അല്ലെങ്കിൽ വേവിച്ചോ എല്ലാം ഡയറ്റിൽ ഉൾപ്പെടുത്താം.

weight-16998

ബ്രൊക്കളി

ഇന്ത്യൻ വിപണയിൽ ബ്രൊക്കളിക്ക് വിലക്കൂടുതലാണ്. പക്ഷെ വില അൽപം കൊടുത്താൽ എന്താണ്, ആരോഗ്യപ്രദമാണല്ലോ. വയറ് കുറക്കാനും അത്യുത്തമമാണ് ബ്രൊക്കളി. ഇവയിലടങ്ങിയിരിക്കുന്ന ഫൈബർ കൊഴുപ്പിനെ എരിച്ചുകളയാൻ സഹായിക്കും. ബ്രൊക്കളി കഴിക്കുന്നതിലൂടെ വയറിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പും കുറക്കാം. സാലഡുകളിലും സൂപ്പുകളിലുമൊക്കെ ചേർത്ത് കഴിക്കാം.

കോളിഫ്ലവറിനെ മറക്കല്ലേ

മിക്കവർക്കും ഇഷ്ടപ്പെട്ട പച്ചക്കറികളിലൊന്നാണ് കോളിഫ്ലവർ. ഉത്തരേന്ത്യയിൽ കോളിഫ്ലവർ ഉപയോഗിച്ച് വൈവിധ്യമുള്ള ഭക്ഷണങ്ങൾ തയ്യാറാക്കാറുണ്ട്. സ്വാധിഷ്ടമാണെന്നത് മാത്രമല്ല ആരോഗ്യപ്രദവുമാണിവ. കലോറി കുറഞ്ഞ ഭക്ഷണമാണിത്. മാത്രമല്ല ഫൈബറും ധാരാളം ഉണ്ട്. കോളിഫ്ലവറിൽ അടങ്ങിയിരിക്കുന്ന ഇൻ‍ഡോൾ എന്ന ഘടം ഹോർമോണുകളെ നിയന്ത്രിക്കുകയും വയർ കുറക്കാൻ സഹായിക്കുകയും ചെയ്യും.

പാവയ്ക്ക കഴിക്കാം

പാവയ്ക്ക പലരുടേയും ഇഷ്ടപച്ചക്കറി ആയിരിക്കില്ല. എന്നാൽ ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട് ഇവയ്ക്ക്. പാവയ്ക്കയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഇൻസുലിൻ നിയന്ത്രിക്കാനും വയറിലെ കൊഴുപ്പിനെ എരിച്ച് കളയാനും സഹായിക്കും. ജ്യൂസായും അല്ലെങ്കിൽ കറികളിലോ സാലഡുകളിലോ ചേർത്ത് കഴിക്കാം.

കക്കിരിയും കേമൻ

സാലഡുകളിൽ പ്രധാനിയാണ് കക്കിരി. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇവ സഹായിക്കും. അടുകൊണ്ട് തന്നെ തടി കുറക്കാനും ഇവ ഉത്തമമാണ്. വിറ്റാമിനുകൾ കെ, സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയിൽ അടങ്ങിയിട്ടുണഅട്. ശരീരത്തിലെ ഊർജനില ഉയർത്താനും ഇവ സഹായകമാണ്.

കാരറ്റും വയർ കുറക്കും

കണ്ണിന്റെ ആരോഗ്യത്തിന് മാത്രമല്ല വയർ കുറക്കാനും കാരറ്റ് നല്ലതാണ്. കലോറി കുറഞ്ഞ പച്ചക്കറിയാണ് കാരറ്റ്. ഇവയിൽ ധാരാളം വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും ഇവയിൽ ധാരാളം ഉണ്ട്. അതിനാൽ കാരറ്റ് കഴിക്കുന്നത് വയർ നിറഞ്ഞിരിക്കാൻ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+