Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾ ഇങ്ങനെയാണോ പല്ല് തേക്കാറുള്ളത്?? എന്നാൽ മുഖക്കുരു ഉറപ്പാണ്.. കാരണം

മുഖക്കുരു കാരണം ടെൻഷൻ അടിക്കാത്തവർ കുറവായിരിക്കും. രാത്രി ഉറങ്ങുന്നത് വരെ മുഖത്ത് ഒരു പാടുപോലും ഉണ്ടാവില്ല. രാവിലെ എഴുന്നേൽക്കുമ്പോഴായിരിക്കും മുഖക്കുരു എന്ന വില്ലന്റെ വരവ്.

പിന്നെ പല ക്രീമുകൾ പരീക്ഷും വീട്ടിൽ തന്നെ ചില പൊടിക്കാകൾ ഉണ്ടാക്കി നോക്കും. മുഖക്കുരു ഉണ്ടാവാൻ പല കാരണങ്ങളും ഉണ്ട്. അമിതമായ എണ്ണ, നിർജ്ജീവ ചർമ്മകോശങ്ങൾ, ബാക്ടീരിയകൾ തുടങ്ങിയ ഘടകങ്ങളൊക്കെ മുഖക്കുരുവിന് കാരണമാകുന്നുണ്ട്.

BEAUTY

എന്നാൽ നിങ്ങളുടെ പല്ലു തേപ്പും മുഖക്കുരുവും തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അത് നിങ്ങൾ വിശ്വസിക്കുമോ.. അതെ, ചർമ്മ വിദഗ്ധ ഡോ. ഗീതിക മിത്തൽ ഗുപ്ത മുഖക്കുരുവും നമ്മുടെ പല്ല് തേക്കുന്ന ശീലങ്ങളും തമ്മിലുള്ള അപ്രതീക്ഷിത ബന്ധത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ആണ് അവർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുളിച്ചതിന് ശേഷം പല്ല് തേക്കുന്നത് ചർമ്മത്തിൽ മുഖക്കുരു ഉണ്ടാവാൻ കാരണം ആകുമെന്നാണ് ​ഗീതിക ​ഗുപത് പറയുന്നത്.

നമ്മൾ പല്ല് തേക്കുമ്പോൾ, നമ്മുടെ വായിൽ നിന്ന് ചർമ്മത്തിലേക്ക് ബാക്ടീരിയകൾ കടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ബാക്ടീരിയ വായ, താടി എന്നിവയ്ക്ക് ചുറ്റും എത്താനും തുടർന്ന് മുഖക്കുരു പൊട്ടിപ്പുറപ്പെടാനും ഇടയാക്കും.

അമിതമായ എണ്ണ, നിർജ്ജീവ ചർമ്മകോശങ്ങൾ, ബാക്ടീരിയകൾ തുടങ്ങിയ ഘടകങ്ങൾ മൂലമാണ് മുഖക്കുരു പ്രധാനമായും ഉണ്ടാകുന്നത്. പല്ല് തേക്കുമ്പോൾ പലപ്പോഴും വായിൽ നിന്ന് ചർമ്മത്തിലേക്ക് എത്താൻ കാരണമാകുന്നു.

ഇത് മുഖക്കുരുവിന് കാരണമാകുന്നു. അതുകൊണ്ട് കുളിക്കുന്നതിന് മുമ്പ് ബ്രഷ് ചെയ്യുന്നത് ഉചിതം, എന്നാണ് പറയുന്നത്.

അതിനാൽ, കുളിക്കുന്നതിന് മുമ്പ് പല്ല് തേയ്ക്കാൻ വിദഗ്ദ്ധർ ഉപദേശിക്കുന്നു. ഈ രീതിയിൽ, താടിയിലോ ചുറ്റുമുള്ള ഭാ​ഗങ്ങളിലോ എത്താൻ സാധ്യതയുള്ള ബാക്ടീരിയകളെയും ശേഷിക്കുന്ന ടൂത്ത് പേസ്റ്റുമൊക്കെ കുളിക്കുമ്പോൾ കഴുകിക്കളയാം, ഇത് ചർമ്മത്തിൽ മുഖക്കുരു ഉണ്ടാവുന്നത് കുറയ്ക്കും.

അതിലുപരി നല്ല ശീലങ്ങൾ നിലനിർത്തേണ്ടത് ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്നും വിദഗ്ധൻ കൂട്ടിച്ചേർത്തു.

കൈകൾ വൃത്തിയാക്കുക: നിങ്ങളുടെ മുഖത്ത് സ്പർശിക്കുന്നതിന് മുമ്പ് അല്ലെങ്കിൽ ഏതെങ്കിലും ഉൽപ്പന്നങ്ങൾ പ്രയോഗിക്കുന്നതിന് മുമ്പ്, ബാക്ടീരിയ കയ്യിൽ നിന്ന് മുഖത്തേക്ക് എത്തുന്നത് കുറയ്ക്കുന്നതിന് നിങ്ങളുടെ കൈകൾ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക.

നിങ്ങളുടെ വായ കഴുകുക: പല്ല് തേച്ചതിന് ശേഷം, ശേഷിക്കുന്ന ടൂത്ത് പേസ്റ്റിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നിങ്ങളുടെ വായ നന്നായി കഴുകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+