കാതടിപ്പിക്കുന്ന ശബ്ദം ഹൃദയാഘാതത്തിന് കാരണമാകുമോ? പടക്കം പൊട്ടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ദീപാവലി ആഘോഷത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് പടക്കം പൊട്ടിക്കല്‍. ഉത്തരേന്ത്യയിലെ തെരുവുകളില്‍ എല്ലാം ഇന്നും നാളെയും വഴിനീളെ പടക്കം പൊട്ടിക്കുന്നത് മനോഹരമായ കാഴ്ചയാണ്. ഇക്കുറി രാജ്യ തലസ്ഥാനത്ത് ഉള്‍പ്പെടെ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കണം എന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. പരമ്പരാഗത പടക്കങ്ങളേക്കാള്‍ ഒച്ചയും വായു മലിനീകരണവും ഹരിത പടക്കങ്ങള്‍ക്ക് കുറവാണ്.
അതേസമയം ദീപാവലി ആഘോഷിക്കുന്ന വേളയില്‍ തന്നെ ആരോഗ്യത്തിനും ജാഗ്രത നല്‍കണം. വെടിക്കെട്ടുകളുടെ ഏറ്റവും വലിയ അപകടസാധ്യത അവയുടെ കാതടിപ്പിക്കുന്ന ഒച്ചയാണ്. പ്രത്യേകിച്ച് ഹൃദ്രോഗം ഉള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ അപകടം ചെയ്യുന്നത്. ഉയര്‍ന്ന ഡെസിബല്‍ ഉള്ള ശബ്ദം ഹൃദയാഘാതം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും.

പരമ്പരാഗത പടക്കങ്ങള്‍ക്ക് 130 മുതല്‍ 143 ഡെസിബെല്‍ വരെ ശബ്ദം സൃഷ്ടിക്കാന്‍ കഴിയും. ഇത് ഹൃദയത്തിനും അപകടകരമായ അളവാണ്. ഉയര്‍ന്ന അളവില്‍ ശബ്ദമുള്ള സ്ഥലത്ത് താമസിക്കുന്ന വ്യക്തികള്‍ക്ക് ശാന്തമായ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത 72 ശതമാനം കൂടുതലാണെന്ന് അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.
പടക്കങ്ങളില്‍ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം ശരീരത്തിന്റെ സമ്മര്‍ദ നിലയിലും മാറ്റം വരുത്തും. രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നതിനൊപ്പം ഹൃദയമിടിപ്പും വര്‍ദ്ധിക്കും. സ്ട്രെസ് ഹോര്‍മോണുകളുടെ അളവും വര്‍ധിക്കും.
പെട്ടെന്നുള്ള കാതടിപ്പിക്കുന്ന ശബ്ദമാണ് പടക്കങ്ങളില്‍ നിന്ന് വരുന്നത്. അപ്രതീക്ഷിതമായ വലിയ ശബ്ദം പലപ്പോഴും ആരോഗ്യത്തിന് ദോഷകരമാണ്. ഹൃദയത്തിന് പ്രശ്നങ്ങള്‍ ഉള്ളവരിലാണ് ഇത് ഏറ്റവും കൂടുതല്‍ അപകടം ചെയ്യുന്നത്. കാതടിപ്പിക്കുന്ന ശബ്ദത്തില്‍ നിന്ന് ഉണ്ടാകുന്ന സമ്മര്‍ദം ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകും ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഒരു തവണ ഹൃദയാഘാതം വന്നിട്ടുള്ളവരാണെങ്കില്‍ അപകട സാധ്യത ഇരട്ടിയാണ്.
ഹൈപ്പര്‍ ടെന്‍ഷനുള്ള ആളുകള്‍ക്ക് ഇത്തരം കാതടിപ്പിക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ രക്തസമ്മര്‍ദം വര്‍ധിക്കുകയും അതിലൂടെ പക്ഷാഘാതം ഉണ്ടാകാനും സാധ്യതയുണ്ട്. ഗര്‍ഭിണികളും സൂക്ഷിക്കണം. വലിയ ശബ്ദം ഗര്‍ഭിണിയുടെ രക്തസമ്മര്‍ദത്തെയും ഹൃദയമിടിപ്പിനെയും ബാധിച്ചേക്കാം. ഇത് അമ്മയെയും കുഞ്ഞിനെയും പ്രതികൂലമായി ബാധിക്കും. പ്രായമായവരും പ്രതിരോധശേഷി ശേഷി കുറഞ്ഞവരും പ്രമേഹ രോഗികളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
ദീപാവലി സമയത്ത് ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുക. വലിയ ശബ്ദം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ നിന്ന് മാറിത്താമസിക്കുകയാണ് ഉചിതം. അതിന് കഴിഞ്ഞില്ലെങ്കില്‍ വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക. ഇയര്‍പ്ലഗുകള്‍ ധരിക്കുന്നതും നല്ലതാണ്. ധ്യാനം, യോഗ തുടങ്ങിയവ പരിശീലിക്കുന്നത് ഹൃദയത്തിന്റെ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications