ഗോതമ്പ് കഴിച്ചാൽ തടി കുറയുമോ? ഏങ്ങനെയുള്ള ഗോതമ്പാണ് കഴിക്കേണ്ടത്? തടി കുറക്കാൻ ബെസ്റ്റ് ഇവയാണ്
തടി കുറക്കാൻ ഗോതമ്പ് വിഭവങ്ങൾ കഴിക്കുന്നവരാണ് പലരും. ചോറിനെക്കാൾ കാർബോഹൈഡ്രേറ്റ് കുറവാണെന്ന ചിന്തയിലാണ് പലരും ഗോതമ്പിൽ അഭയം പ്രാപിക്കുന്നത്. എന്നാൽ ഗോതമ്പ് കഴിച്ചത് കൊണ്ട് തടി കുറയുമോ? ശരിക്കും തടി കുറക്കാൻ വേണ്ടി ഉപയോഗിക്കാവുന്ന ധാന്യ പൊടികൾ ഏതൊക്കെയാണ്? അറിയാം
തവിട് കളയാത്ത ഗോതമ്പ്
ശുദ്ധീകരിച്ച ഗോതമ്പിനെ അപേക്ഷിച്ച് കൂടുതൽ നാരുകളും പ്രോട്ടീനുകളും പോഷകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ഉയർന്ന പോഷകമൂല്യവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഇണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഉയർന്ന നാരുകൾ ഉള്ളതിനാൽ വയറിന് പൂർണത നൽകുകയും ദഹനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുവഴി ശരീരഭാരം കുറക്കാനും സഹായിക്കുന്നു.

ബദാം പൊടി
തടികുറക്കാനുള്ള യാത്രയിൽ ഗോതമ്പിനേക്കാൾ ഗുണം ബദാം ആണ്. കാരണം ഇവയിൽ കാർബോഹൈഡ്രേറ്റ് കുറവാണ്. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, നിരവധി വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ബദാം. ഉയർന്ന പ്രോട്ടീനും നാരുകളുമുള്ള ഉള്ളതിനാൽ വയറിന് പൂർണത നൽകുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സംതൃപ്തി നൽകാനും സഹായിക്കും, അതുകൊണ്ട് തന്നെ ശരീരഭരം നിയന്ത്രിക്കാനും ഉത്തമമാണ്.
തേങ്ങാ പൊടി
തേങ്ങാപ്പൊടി ഗ്ലൂറ്റൻ രഹിതമാണ്, മാത്രമല്ല ഉയർന്ന നാരുകളാൽ സമ്പന്നമാണ് ഇവ. ഫൈബർ ധാരാളം അടങ്ങിയതിനാൽ വയറിന് പൂർണത നൽകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും തടി കുറക്കാനും ഇവ സഹായിക്കും.
കടലമാവ്
കടലപ്പൊടിയിൽ ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ കോംപ്ലക്സ് കാർബോഹൈഡ്രേറ്റും ഉണ്ട്.ഇത് ഗ്ലൂറ്റൻ രഹിതവുമാണ്. ഇരുമ്പ്, മഗ്നീഷ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. സംതൃപ്തി നൽകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
ക്വിനോവ പൊടി
ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട ക്വിനോവ മാവിൽ പ്രോട്ടീൻ, നാരുകൾ, അവശ്യ വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഗ്ലൂറ്റൻ രഹിതമാണ്.ക്വിനോവ മാവിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹന ആരോഗ്യത്തെ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
പ്രോട്ടീനിൻ്റെയും നാരുകളുടെയും സംയോജനം പൂർണത നൽകുന്നു. അതുവഴി കലോറി ഉപഭോഗം കുറക്കാൻ സഹായിക്കുന്നു.












Click it and Unblock the Notifications