താരന്‍ കളയാന്‍ ഇതിലും നല്ല മാര്‍ഗമില്ല; പനങ്കുല പോലെ മുടി വളരാന്‍ ആവണക്കെണ്ണ
മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് സാര്‍വത്രികമാണ്. മുടിയുടെയും താരന്റേയും പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ വിരളമായിരിക്കും. അതിനാല്‍ തന്നെ വിപണിയില്‍ ഇതിന് പരിഹാരമെന്നോണം പലതരത്തിലുള്ള ഓയിലുകളും മരുന്നുകളും ലഭ്യമാണ്. എന്നാല്‍ പാര്‍ശ്വഫലങ്ങളുള്ളതിനാല്‍ ഇവയില്‍ പലതിനോടും ഭൂരിഭാഗം പേരും മുഖം തിരിക്കാറാണ് പതിവ്. അതിനാല്‍ കൂടുതല്‍ ഗുണങ്ങളുള്ളതും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ പ്രകൃതിദത്ത മാര്‍ഗങ്ങളാണ് എല്ലാവരും അവലംബിക്കുന്നത്.
ഇത്തരത്തില്‍ മുടിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് ആവണക്കെണ്ണ. ആവണക്കെണ്ണ ആരോഗ്യ-സൗന്ദര്യവര്‍ധക മാര്‍ഗമായി പലരും ഉപയോഗിച്ച് വരുന്നു. എന്നാല്‍ പലര്‍ക്കും ഇത് എങ്ങനെയാണ് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നത് എന്ന് അറിയില്ല. ആവണക്കെണ്ണയുടെ ആന്റിവൈറല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ മുടി വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

കാസ്റ്റര്‍ ബീന്‍സില്‍ നിന്ന് ലഭിക്കുന്ന പോഷക സമ്പുഷ്ടമായ എണ്ണയാണ് ആവണക്കെണ്ണ. ഇന്ത്യയിലും വെസ്റ്റ് ഇന്‍ഡീസിലും ഇത് സൗന്ദര്യവര്‍ദ്ധക, ഔഷധ ആവശ്യങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിക്കുന്നു. പൊതുവെ ഇളം മഞ്ഞ നിറത്തില്‍ കാണുന്ന ആവണക്കെണ്ണ തിളപ്പിക്കുമ്പോള്‍ കറുത്ത നിറത്തിലേക്ക് മാറും. മുടിയുടെ ആരോഗ്യത്തെ എങ്ങനെയാണ് ആവണക്കെണ്ണ സഹായിക്കുന്നത് എന്ന് നോക്കാം.
ആവണക്കെണ്ണ മുടിക്കും തലയോട്ടിക്കും ജലാംശം നല്‍കുന്നു. അമിനോ ആസിഡുകളാല്‍ സമ്പുഷ്ടമായതിനാല്‍ ഇത് മുടിക്ക് സ്വാഭാവികമായ മൃദുലത നല്‍കുന്നു. ഒമേഗ 6, ഒമേഗ 9 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ആവണക്കെണ്ണ. ഇത് മുടിയെ ശക്തിപ്പെടുത്തുന്നു. ഒരു പ്രകൃതിദത്ത കണ്ടീഷണറായും ആവണക്കെണ്ണയെ ഉപയോഗിക്കാം. ഇത് മുടിയുടെ തിളക്കം നിലനിര്‍ത്തുന്നു.
ആവണക്കെണ്ണ വെച്ച് മസാജ് ചെയ്യുമ്പോള്‍ രക്തചംക്രമണം വര്‍ധിക്കുകയും മുടി വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വരണ്ടതും കേടായതുമായ മുടിയില്‍ സ്ഥിരമായി ആവണക്കെണ്ണ തേക്കുന്നത് ഫലപ്രദമാണ്. മഴക്കാലത്തും മഞ്ഞുകാലത്തും തലയോട്ടിയിലെ അണുബാധ സാധാരണമാണ്. തലയോട്ടിയിലെ താരന്‍, ചൊറിച്ചില്‍ മുതലായവയ്ക്ക് ഉത്തമ പരിഹാരമാണ് ആവണക്കെണ്ണ എന്ന് നിങ്ങള്‍ക്ക് അറിയാമോ.
തലയോട്ടിയില്‍ ആവണക്കെണ്ണ പുരട്ടുന്നത് തലയോട്ടിയിലെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന നിരവധി ബാക്ടീരിയ, ഫംഗസ് അണുബാധകളുടെ വളര്‍ച്ചയെ തടയുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ആവണക്കെണ്ണ. ഇത് അമിതമായ മുടികൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. വരണ്ട മുടിയുള്ളവര്‍ ദിവസവും ആവണക്കെണ്ണ തേച്ച് പിടിപ്പിക്കണം.












Click it and Unblock the Notifications