Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാം കോളിഫ്ലവർ കഴിച്ച്; അത്ഭുതപ്പെടുകയേ വേണ്ട, പക്ഷെ ഫലം തീർച്ചയായും ഞെട്ടിക്കും

തടി കുറക്കാനുള്ള തീവ്രശ്രമത്തിലാണെങ്കിൽ ധൈര്യമായി കോളിഫ്ലവർ ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ കൊണ്ട് സമ്പുഷ്ടമായ പച്ചക്കറിയാണ് കോളിഫ്ലവർ. മാത്രമല്ല ഇവയിൽ കലോറിയും കുറവാണ്. അതുകൊണ്ട് തന്നെ വയറ് നിറയും വരെ കഴിച്ചാലും പ്രശ്നമില്ല. കോളിഫ്ലവറിന്റെ മറ്റ് ഗുണങ്ങൾ കൂടി വിശദമായി അറിയാം

കലോറി തീരെ കുറവ്

100 ഗ്രാം കോളിഫ്ലവറിൽ വെറും 25 കലോറി മാത്രമേ ഉള്ളൂവത്രേ. എന്ന് വെച്ച് കുറേ വാരിയെടുത്ത് കഴിക്കാനും സാധിക്കില്ല. ഇവയുടെ പ്രത്യേകത ഇത് കഴിച്ചാൽ വയർ വേഗത്തിൽ നിറഞ്ഞതായി തോന്നാൻ കാരണമാകുമെന്നതാണ്. അമിതമായി ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇതോടെ ഇല്ലാതാകും.

weight1-

നാരുകൾ കൊണ്ട് സമ്പുഷ്ടം

ഒരു കപ്പ് കോളിഫ്ലവറിൽ 2 ഗ്രാം നാരികൾ അടങ്ങിയിട്ടുണ്ടെന്നാണ് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അസോസിയേഷൻ പറയുന്നത്. നാരുകളുടെ ഗുണം എന്താണെന്ന് അറിയില്ലേ, ഇവ വളരെ പെട്ടെന്ന് വയർ നിറക്കും. മാത്രമല്ല ദഹനം വളരെ പതുക്കയെ സംഭവിക്കുകയുള്ളൂ. ഇടയ്ക്കിടെ വിശക്കുന്നുവെന്ന തോന്നൽ ഇല്ലാതാക്കാം, അതുവഴി കലോറി കുറയ്ക്കുകയും ചെയ്യാം. നാരുകൾ കൂടുതലായി കഴിക്കുന്നത് കുടലിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്യും.

ധാരാളം ജലാംശം അടങ്ങിയിരിക്കും

കോളിഫ്ലവറിൽ 92 ശതമാനവും ജലം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. വിശക്കുകയും ചെയ്യില്ല. കൂടുതൽ വെള്ളം ഉള്ളതിനാൽ വയർ നിറഞ്ഞിരിക്കുകയും ചെയ്യും. മെറ്റബോളിസം നടക്കണമെങ്കിൽ ശരീരത്തിൽ വെള്ളം കൃത്യമായി എത്തണം. കോളിഫ്ലവർ ഇതിന് നിങ്ങളെ സഹായിക്കും.

കാർബോഹൈഡ്രേറ്റ് കുറവാണേ

തടി കുറക്കാൻ ആദ്യം നോ പറയേണ്ടത് കാർബോഹൈഡ്രേറ്റുകൾ കൂടുതലായ ഭക്ഷണങ്ങളാണ്. ചോറ്, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം കൂടുതൽ കാർബ്സ് അടങ്ങിയ ഭക്ഷണങ്ങളാണ്. അതിനാൽ ഇവയ്ക്ക് പകരമായി കാർബോഹൈഡ്രേറ്റ് കുറഞ്ഞ കോളിഫ്ലവർ തിരഞ്ഞെടുത്ത് നോക്കൂ. 4.9 ഗ്രാം കാർബ്സ് മാത്രമാണ് ഇവയിൽ ഉളഅളത്. കാർബ്സ് കുറക്കുന്നത് ഇൻസുലിൻ അളവ് സ്ഥിരപ്പെടുത്താനും കൊഴുപ്പ് എരിച്ച് കളയാനും സഹായിക്കും.

വിറ്റാമിനുകളും ധാതുക്കളും

വിറ്റാമിൻ സി, കെ, ഫോളറ്റ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് കോളിഫ്ലവൿ. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നു. കൂടാതെ മെറ്റബോളിസം വേഗത്തിലാക്കുകയും ചെയ്യും. കോളിഫ്‌ളവറിൽ കാണപ്പെടുന്ന ഗ്ലൂക്കോസിനോലേറ്റുകളും ഐസോത്തിയോസയനേറ്റുകളും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+