കുളിമുറിയില്‍ പഴുതാരയെ കണ്ടു പേടിച്ചോ? തുരത്താന്‍ വഴിയുണ്ട്; പഴുതാരകള്‍ വരുന്ന വഴികള്‍ അടയ്ക്കാം
മിക്ക വീടുകളിലെയും കുളിമുറികളില്‍ കാണപ്പെടുന്ന ഒരു ജീവിയാണ് പഴുതാരകള്‍. ഇത് കുട്ടികളുള്ള വീടുകളില്‍ പലപ്പോഴും ആശങ്ക സൃഷ്ടിക്കാറുണ്ട്. പഴുതാര കുത്തിയാല്‍ ശക്തമായ വേദന ഉണ്ടാകാറുണ്ട്. അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. പഴുതാര കുത്തുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് തേനീച്ച കുത്തുന്നത് പോലെയുള്ള വേദനയാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ കുട്ടികള്‍, വളര്‍ത്തു മൃഗങ്ങള്‍, അലര്‍ജിയുള്ളവര്‍ എന്നിവര്‍ ഇവയുമായി സമ്പര്‍ക്കം വരുന്നത് ഒഴിവാക്കണം.
ഈര്‍പ്പമുള്ള പൈപ്പുകളില്‍ നിന്നാണ് പഴുതാരകള്‍ എത്തുന്നത്. പെട്ടെന്ന് ഇവയെ കാണുമ്പോള്‍ ആശങ്കയുണ്ടാകാറുണ്ട്. ഓടകള്‍ക്കു സമീപവും ഇവയെ കാണാം. ചില ലളിതമായ കാര്യങ്ങളിലൂടെ പഴുതാരകളുടെ ശല്യം കുറയ്ക്കാം.
പഴുതാരകള്‍ വരുന്നത് അഴുക്കുചാലുകളില്‍ നിന്നല്ല, മറിച്ച് വീടിനുള്ളിലെ ഈര്‍പ്പമുള്ള പൈപ്പുകളില്‍ നിന്നാണ്. ഇരുണ്ടതും നനവുള്ളതുമായ സ്ഥലങ്ങളാണ് ഇവയ്ക്ക് പ്രിയം. കുളിമുറിയിലെ ഡ്രെയിനുകള്‍, പൊട്ടിയ പൈപ്പുകള്‍, ഭിത്തിയിലെ വിടവുകള്‍ എന്നിവ ഇവയുടെ പ്രവേശന മാര്‍ഗങ്ങളാണ്.

കുളിമുറിയിലെ ഡ്രെയിനുകളില്‍ സ്ഥിരമായി വെള്ളം ലഭിക്കുന്നതും ഒളിക്കാനും ഇര തേടാനും സൗകര്യമുള്ളതും അവയ്ക്ക് പറ്റിയ ഇടമാക്കുന്നു. പൊട്ടിയ പൈപ്പുകളും ഇളകിയ ജോയിന്റുകളും ഭിത്തിയിലെ വിടവുകളും അവയ്ക്ക് പ്രവേശനം നല്‍കുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയല്ലാതെ, വരണ്ട വശങ്ങളിലൂടെയാണ് സാധാരണ ഇവ വരുന്നത്.
പഴുതാരയെ പെട്ടെന്ന് കാണുന്നത് പലര്‍ക്കും അരോചകമാണ്. പഴുതാരയുടെ വരവ് തടയാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം. കയ്യുറകള്‍ ധരിച്ച് ആദ്യം ഓടയുടെ മുകളില്‍ കാണുന്ന മുടിയും അഴുക്കുകളും നീക്കം ചെയ്യുക. ചെറിയ ബ്രഷോ വളച്ച കമ്പിയോ ഇതിനായി ഉപയോഗിക്കാം. തുടര്‍ന്ന് തിളച്ച വെള്ളം സാവധാനം ഡ്രെയിനിലേക്ക് ഒഴിക്കുക. ഇത് പ്രാണികളെയും പഴുതാരകളെയും ആകര്‍ഷിക്കുന്ന അവശിഷ്ടങ്ങളെ അലിയിച്ച് കളയാന്‍ സഹായിക്കും.
അരക്കപ്പ് അപ്പക്കാരം ഡ്രെയിനിലിട്ട ശേഷം അരക്കപ്പ് വിനാഗിരി ഒഴിക്കുക. ഈ രീതി പൈപ്പിന്റെ ഭിത്തികളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകള്‍ നീക്കാന്‍ സഹായിക്കും. ഈ മിശ്രിതം മുപ്പത് മിനിറ്റ് വെച്ച ശേഷം ചൂടുവെള്ളം ഒഴിച്ച് കഴുകിക്കളയുക.
അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന ഷവര്‍ ഡ്രെയിനുകള്‍ ഉണക്കി സൂക്ഷിക്കുക. ഇളകിയ ഡ്രെയിന്‍ കവറുകള്‍ക്ക് ചുറ്റുമുള്ള ഭാഗങ്ങളിലൂടെയാണ് പഴുതാരകള്‍ പ്രവേശിക്കുന്നത്. ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ ഡിഷ് സോപ്പ് കലര്‍ത്തുക. ഈ ലായനി മെറ്റല്‍ വളയങ്ങളിലും ടൈല്‍ വിടവുകളിലും ദ്വാരങ്ങളിലും സ്‌പ്രേ ചെയ്യുക. ഈ സോപ്പ് ലായനി പ്രാണികളെ ബുദ്ധിമുട്ടിക്കുകയും അഴുക്കുകള്‍ നീക്കാന്‍ സഹായിക്കുകയും ചെയ്യും. കെമിക്കലുകള്‍ അടങ്ങിയിട്ടുള്ള ക്ലീനറുകളുമായി ഇവ കലര്‍ത്തുന്നത് ഒഴിവാക്കണം. കെമിക്കലുകള്‍ പൈപ്പുകള്‍ക്ക് ദോഷം ചെയ്യും.
ഈര്‍പ്പമുള്ള സ്ഥലങ്ങളിലേക്കാണ് പഴുതാരകള്‍ എത്തുന്നത്, അതിനാല്‍ കുളിമുറി ഉണക്കി സൂക്ഷിക്കുക. കുളിച്ച ശേഷം എക്‌സ്‌ഹോസ്റ്റ് ഫാനോ ജനലുകളോ തുറന്നിട്ട് കുളിമുറിയിലെ നനവ് കുറയ്ക്കുക. ചോര്‍ന്നൊലിക്കുന്ന ടാപ്പുകളും ബേസിനുകള്‍ക്ക് താഴെയുള്ള ചോര്‍ച്ചകളും പരിഹരിക്കുക. പൊട്ടിയ ടൈലുകളും പൈപ്പുകള്‍ക്ക് ചുറ്റുമുള്ള വിടവുകളും സിലിക്കണ്‍ ഉപയോഗിച്ച് അടയ്ക്കുന്നത് അവയ്ക്ക് ഒളിക്കാനും കടക്കാനുമുള്ള വഴികള്‍ തടയും.
ഈ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും പഴുതാരകള്‍ പതിവായി പ്രത്യക്ഷപ്പെടുകയാണെങ്കില്‍, കൂടുതല്‍ പരിശോധന ആവശ്യമാണ്. ഒരു വിദഗ്ധനായ പ്ലംബര്‍ക്ക് പൊതുവായ ലൈനുകള്‍ പരിശോധിച്ച് പരിഹാരം കാണാന്‍ കഴിയും.












Click it and Unblock the Notifications