Get Updates
Get notified of breaking news, exclusive insights, and must-see stories!

Chathayam 2023 Wishes In Malayalam | ചതയം ആശംസകൾ 2023: ചതയത്തിന്റെ പ്രത്യേകത അറിഞ്ഞ് ആശംസിക്കാം

അത്തം മുതൽ ഉള്ള പത്ത് ദിവസത്തെ കാത്തിരിപ്പിന് ശേഷം ചൊവ്വാഴ്ചയാണ് തിരുവോണം വന്നെത്തിയത്. ഓണാഘോഷം അവസാനഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചതയത്തോടെയാണ് ഓണാഘോഷം അവസാനഘട്ടിത്തിലേക്ക് എത്തുന്നത്. ഓണാഘോഷം പൂർത്തിയാവണമെങ്കിൽ ഉത്രട്ടാതി വരെ കാക്കണം. ഉത്രട്ടാതി വള്ളം കളിയോടെയാണ് ഓണക്കാലം പൂർത്തിയാവുന്നത്.

തിരുവോണം ദിവസമാണ് നമ്മളെല്ലാവരും പ്രാധാന്യത്തോടെ ആഘോഷിക്കാറുള്ളത്. വലിയ പൂക്കളവും സദ്യയുമൊക്കെയായുള്ള ആഘോഷം. ചതയം നാലാം ഓണം ആണ്. നാലാമോണം പൊടിപൂരം എന്നാണ് പറയാറുള്ളത്. ഓണദിവസത്തിന്റെ സമാപനം ആയത് കൊണ്ടാണ് ഇങ്ങനെ പറയാറുള്ളത്. അത് കൊണ്ട് തന്നെ ചതയവും ഏറെ പ്രധാനപ്പെട്ട ദിവസമാണ്.

Onam

നാലാമോണം നക്കി തുടച്ചിടുമെന്നാണ് പറയാറ്. നാലം ഓണം കഴിയുന്നതോടെ ഓണാഘോഷം പൂർണതയിൽ എത്തും. പുലിക്കളിയുടെ ദിവസം കൂടിയാണ് നാലാം ഓണം. ചതയം ദിനത്തിൽ ഉച്ചതിരിഞ്ഞ് കടുവപ്പുലി, പുള്ളിപ്പുലി, വരയൻ പുലി, ചീറ്റപ്പുലി, കരിമ്പുലി. മഞ്ഞപ്പുലി, ഹിമപ്പുലി എന്നിങ്ങനെയുള്ള പുലി രൂപങ്ങൾ കെട്ടിയാടും.

ചതിയ ദിനവും വളരെയേറെ പ്രാധാന്യത്തോടെ തന്നെയാണ് ആഘോഷിക്കാറുള്ളത്. അതുപോലെ തന്നെ ചതയം ദിനത്തിലാണ് ശ്രീനാരായണ ​ഗുരു ജയന്തി, ​ അത് കൊണ്ട് തന്നെ ഈ ദിവസം വളരെയേറെ പ്രാധാന്യം നിറഞ്ഞതാണ്. ഈ സവിശേഷ ചതയം ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം


ഹൃദയത്തിൽ നിന്നും സ്നേഹത്തിന്റെ ഭാഷയിൽ നമുക്ക് പ്രിയപ്പെട്ടവർക്കായി നേരാം ആശംസകൾ:

വരുംവർഷം നല്ലൊരു ഓണക്കാലം വരട്ടേ എന്ന് ആ​ഗ്രഹിച്ചുകൊണ്ട് നമുക്ക് ഈ ഓണക്കാലത്തെ പറഞ്ഞയക്കാം... ഈ ചതയം ആഘോഷങ്ങളുടെ അവസനമായി കരുതേണ്ട പൊൻചിങ്ങത്തിന് വേണ്ടിയുള്ള കാത്തിരിപ്പായി കരുതാം.. എല്ലാവർക്കും ചതയം ദിനാശംസകൾ...

നാലാം ഓണം ആഘോഷിക്കാം സുഹൃത്തുക്കൾക്കും കുടംബത്തിനുമൊപ്പം.. എല്ലാവർക്കും ചതയം ദിനാശംസകൾ... ഉള്ളിൽ സ്നേഹമുള്ള നന്മയുള്ള എല്ലാ മനുഷ്യർക്കും നന്മയുടേയും സമാധനത്തിന്റേയും സമൃദ്ധിയുടേയും നാലാം ഓണാശംസകൾ

എല്ലാ മനുഷ്യരും ഒന്നുപോലെ സന്തോഷത്തോടെ സ്നേഹത്തോടെ സന്മനസ്സടെ കഴിയുന്ന കാലം എന്നും പുലരട്ടെ എന്ന പ്രാർത്ഥനയോടെ ഹൃദയിത്തിൽ തൊട്ട് നാലാം ഓണാശംസകൾ.

നാലം ഓണാം തിരുവോണം പോലെ തന്നെയാണ്, നന്മയുടെ.. സ്നേഹത്തിന്റെ ദിനം, ഏവർക്കും ആശംസിക്കുന്നു ചതയ ദിനാശംസകൾ.

ചതയദിനത്തിന്റെ മറ്റൊരു ഭാ​ഗ്യമാണ് ​ഗുരു​ദേവന്റെ ജനനം, ശ്രീനാരായണ ​ഗുരുജയന്തി ആശംസകൾ..

എല്ലാ മനുഷ്യരും ഒന്നുപോലെ കഴിയുന്ന സ്നേഹം മാത്രം പുലരുന്ന നാളുകൾ ഉണ്ടാവട്ടെ... ഹൃദയം നിറഞ്ഞ ആശംസകൾ.

നാലാം ഓണവും ശ്രീനാരായണ ​ഗുരുവിന്റെ ജന്മദിനവും ഇത്രത്തോളം ഐശ്വര്യമുള്ള ദിവസം പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ് നേരാം ചതയദിനാശംസകൾ...

ഓണം നാളുകൾ അവസാനിക്കുകയാണെങ്കിലും ഓണം പഠിപ്പിച്ച നന്മയും സ്നേഹവും ഒക്കെ എന്നും മനസ്സിൽ ഉണ്ടാവട്ടേ, ഹൃദയം നിറഞ്ഞ ആശംസകൾ..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+