കോലിയുടെ ഫ്രിഡ്ജ് തുറന്നാല്‍..! അനുഷ്‌കയും അങ്ങനെ തന്നെ; കോലിയുടെ ഭക്ഷണശീലത്തെ കുറിച്ച് സുരേഷ് പിള്ള
രുചി വൈഭവം കൊണ്ട് ലോകശ്രദ്ധ നേടിയ ആളാണ് ഷെഫ് സുരേഷ് പിള്ള. തീര്‍ത്തും ദരിദ്രാവസ്ഥയില്‍ നിന്ന് ഇന്ന് രാജ്യത്തെ പലയിടത്തും റെസ്‌റ്റോറന്റ് ശൃംഖല സ്ഥാപിച്ച സുരേഷ് പിള്ളയുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റികള്‍ക്കൊപ്പം സുരേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. വിരാട് കോലിക്കൊപ്പം ഏറെ നാള്‍ സുരേഷ് പ്രവര്‍ത്തിച്ചിരുന്നു.
വിരാട് കോലിയുടെ ഭക്ഷണശീലങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് പിള്ള ഇപ്പോള്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒപ്പം മഹേന്ദ്ര സിംഗ് ധോണി, സഞ്ജു സാംസണ്‍ എന്നിവരെ കുറിച്ച് കൂടി അദ്ദേഹം മനസ് തുറക്കുന്നു. ഷെഫ് സുരേഷ് പിള്ളയുടെ വാക്കുകളിലേക്ക്...

'വിരാട് കോലിയുടെ കിച്ചനില്‍ എല്ലാ തരത്തിലുള്ള ദാല്‍ വിഭവങ്ങളും ഉണ്ടാകും. ദാല്‍ ഫാനാണ്. വടക്കേ ഇന്ത്യയിലൊക്കെ പരിപ്പിന്റെ വെറൈറ്റീസ് ഓഫ് കറികള്‍ ഉണ്ട്. ദാല്‍ വെച്ചിട്ടുള്ള അയ്യര് കളിയാണ് അവിടെ. ദാല്‍ മക്കനി ഇപ്പോള്‍ അദ്ദേഹം കഴിക്കാറില്ല. കാരണം അതിന് അകത്ത് ക്രീമും ബട്ടറും ഒക്കെ ഉണ്ടായത് കൊണ്ട്. എന്നാലും ദാലിന്റെ എല്ലാ വിഭവങ്ങളും നിര്‍ബന്ധമാണ്.
പിന്നെ പച്ചക്കറി, ഇളനീര്‍, ഗ്രില്‍ഡ് ആയിട്ടുള്ള വെജിറ്റബിള്‍, മഷ്‌റൂംസ്, ബേബി കോണ്‍ ഇതൊക്കെ ഭയങ്കര ഇഷ്ടമാണ്. അന്ന് വന്നപ്പോള്‍ ഇതൊക്കെയാണ് കൂടുതലും കഴിച്ചത്. എന്റെ അടുത്ത് വെജിറ്റബിള്‍ കൂടുതല്‍ വേണം എന്ന് പറയാറുണ്ട്. അനുഷ്‌കയും വെജിറ്റേറിയനാണ്. അപ്പോള്‍ അവരുടെ ഫ്രിഡ്ജ് തുറന്നാല്‍ ലോകത്തിലെ ഏറ്റവും നല്ല ഓര്‍ഗാനിക് വിഭവങ്ങളായിരിക്കും കാണാന്‍ പറ്റുക.
ഭക്ഷണം വേസ്റ്റാക്കാന്‍ മടിയുള്ള ആളാണ് കോലി. ഉച്ചക്ക് കഴിച്ച ഭക്ഷണം ബാക്കിയുണ്ടെങ്കില്‍ അത് തന്നെ രാത്രിയിലും കഴിക്കുന്ന പ്രകൃതമാണ്. ഭയങ്കര ഒരു ലെജന്‍ഡ് ആണ് പുള്ളി. അങ്ങനെ ആയിത്തീര്‍ന്നതാണ്. ആദ്യത്തെ ഒരു 10 വര്‍ഷത്തെ പുള്ളിയുടെ കരിയര്‍ എടുത്താല്‍ ഭയങ്കര അഗ്രസീവ് ആയിട്ടുള്ള ആളായിരുന്നു. അത് കഴിഞ്ഞ് പുള്ളി ചേഞ്ച് ആയത് എല്ലാവരേയും ഇന്‍സ്‌പെയര്‍ ചെയ്യുന്നതാണ്.
ഞാന്‍ അന്ന് കാണുമ്പോള്‍ അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്. അന്ന് കോച്ച് രവി ശാസ്ത്രിയാണ്. ഇവര്‍ രണ്ട് പേരും ഭയങ്കര ക്ലോസ് ആണ്. എന്നാല്‍ പോലും സ്വന്തം കാര്യത്തില്‍ കോലി ഒരു കണിക പോലും മാറില്ല. കൃത്യ സമയത്ത് സ്വിമ്മിംഗ് പോലുള്ള എല്ലാ കാര്യങ്ങളും ചെയ്യും. കളി കഴിഞ്ഞാലും ഈ ചിട്ട കോലി ചെയ്യും. ബാക്കിയുള്ളവരൊക്കെ റിലാക്‌സ് ചെയ്യും. കോലി അങ്ങനെ അല്ല.
കൃത്യസമയത്ത് സ്വിമ്മിംഗ് അത് കഴിഞ്ഞ് ഇളനീര്‍, ജിമ്മില്‍ പോകും, വിയര്‍ത്ത് വന്ന് ഭക്ഷണം കഴിക്കും, കൃത്യസമയത്ത് ഉറങ്ങും. വല്ലാത്തൊരു ഹാബിറ്റ് ആണ്, അതിന്റെ എക്‌സ്ട്രീം ആണ്. അതൊന്നും പുള്ളി ചെയ്യേണ്ട കാര്യമില്ല. ഇന്ത്യയില്‍ റോള്‍ മോഡല്‍ ആക്കാന്‍ പറ്റിയ ഏറ്റവും ബെസ്റ്റ് സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ വിരാട് കോലിയാണ്. ഓരോ വര്‍ഷം കഴിയുമ്പോഴും പുള്ളി അപ്‌ഡേറ്റ് ചെയ്യുകയാണ്.
പുള്ളി പുള്ളിയെ തന്നെ ചലഞ്ച് ചെയ്യുകയാണ്. പുള്ളിക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ബെഞ്ച്മാര്‍ക്കാക്കി വെച്ചിട്ട് അത് അച്ചീവ് ചെയ്യാന്‍ വേണ്ടിയുള്ള ശ്രമം നടത്തുകയാണ്. സഞ്ജു സാംസണും വിരാട് കോലിയെ പോലെ കഷ്ടപ്പെടുന്ന ആളാണ്. സഞ്ജു വീഡിയോ കണ്ടിട്ട് ഷെഫെ ഇങ്ങനെ കാണിക്കരുത് ഞാന്‍ ഒരു മാസമായിട്ട് ചോറ് പോലും കഴിക്കാതെയിരിക്കുന്ന ആളാണ് എന്നൊക്കെ പറയും.
ധോണിക്ക് ഇഷ്ടമില്ലാത്ത ഒത്തിരി ഭക്ഷണങ്ങള്‍ ഉണ്ട്. സീഫുഡ് പൊതുവെ ഇഷ്ടമല്ല. ചിക്കനാണ് അദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടം. ചിക്കന്റെ എല്ലാത്തരം കറികളും ഭയങ്കര ഇഷ്ടമാണ്. ആദ്യ ദിവസം ഞാന്‍ ചെട്ടിനാട് ചിക്കന്‍ ഉണ്ടാക്കി കൊടുത്തു. അന്ന് പുള്ളിക്ക് തൊണ്ടക്ക് സുഖമില്ലാതെ ഇരിക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ വൈറ്റ് റൈസ്, രസം, പപ്പടം, അച്ചാര്‍ ഒക്കെ ഉണ്ടാക്കി കൊടുത്തു.
പുള്ളിക്ക് തമിഴ് ഭക്ഷണമൊക്കെ ഒരുപാട് ഇഷ്ടമുള്ള ആളാണ്. ചെന്നൈ സൂപ്പര്‍കിംഗ്‌സിനൊപ്പമൊക്കെ നിന്ന് അദ്ദേഹമൊരു സൗത്ത് ഇന്ത്യന്‍ ഫുഡൊക്കെ ഇഷ്ടപ്പെടുന്ന ഒരാളായി മാറി'












Click it and Unblock the Notifications