Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഞ്ചി കടിച്ചത് പോലെ എന്ന് പറയാന്‍ വരട്ടെ: നിസാരക്കാരനല്ല; ചവച്ചരച്ച് തിന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെ

ഭക്ഷണത്തിന് രുചി കൂട്ടാനുള്ള ഒരു സുഗന്ധവ്യഞ്ജനം എന്ന നിലയിലാണ് ഇഞ്ചിയെ പലരും കാണുന്നത്. എന്നാല്‍ നാം കണക്ക് കൂട്ടുന്നതിനേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ ഇഞ്ചിക്ക് ഉണ്ടെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പലരും ഇഞ്ചിയെ ആശ്രയിക്കുന്നത്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വരെ ഇഞ്ചിക്ക് കഴിവുണ്ടെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.

പതിവായി ഇഞ്ചി വെറുതെ കടിച്ചു തിന്നുന്നത് ആമാശയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഉള്‍പ്പെടെ ഇഞ്ചി വെറുതെ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ചെറുതല്ല.

പാകം ചെയ്ത ഇഞ്ചിയെ അപേക്ഷിച്ചു അസംസ്‌കൃത ഇഞ്ചിക്കാണ് ഏറ്റവും കൂടുതല്‍ പ്രകൃതിദത്തമായ ഗുണങ്ങള്‍ ഉള്ളത്. സലാഡുകളില്‍ ചേര്‍ത്തോ ഭക്ഷണത്തോടൊപ്പം അരിഞ്ഞിട്ടോ അല്ലെങ്കില്‍ വെറുതെ ചവച്ചരച്ചു തിന്നാലോ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ginger

ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് അസംസ്‌കൃത ഇഞ്ചി ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത് ഉമിനീര്‍, പിത്തരസം, ഗ്യാസ്ട്രിക് എന്‍സൈമുകള്‍ എന്നിവ പുറപ്പെടുവിക്കുന്നു. ഇത് ഭക്ഷണം സുഗമമായി ദഹിക്കാന്‍ സഹായിക്കുന്നു.

ഭക്ഷണത്തിനു ശേഷം ഉണ്ടാകുന്ന വയറുവേദന, ഗ്യാസ്, മറ്റ് അസ്വസ്ഥതകള്‍ എന്നിവ കുറയ്ക്കാനും ഇഞ്ചി നല്ലതാണ്. ഇഞ്ചിയിലെ സജീവ സംയുക്തങ്ങള്‍ ദഹനവ്യവസ്ഥയില്‍ നേരിട്ട് പ്രവര്‍ത്തിക്കുകയും പോഷകങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനു ശേഷം വയറിന് അമിതഭാരം അനുഭവപ്പെടുന്ന ആളുകള്‍ക്ക് ഭക്ഷണത്തില്‍ പച്ച ഇഞ്ചി ഉള്‍പ്പെടുത്തിയാല്‍ ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ദഹനം സുഗമമാക്കാനും കഴിയും.

ഛര്‍ദിലിന് ഇഞ്ചി ഏറ്റവും ഗുണം ചെയ്യും. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക് ഛര്‍ദി കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കും. ഇതിന്റെ സംയുക്തങ്ങള്‍ ആമാശയത്തിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കും. ഛര്‍ദില്‍ ഉണ്ടാക്കുന്ന കുടലിലെ സിഗ്‌നലുകളെ തടയുകയും ചെയ്യും.

ഒരു ചെറിയ കഷണം ഇഞ്ചി വെറുതേ ചവയ്ക്കുകയോ ചായയില്‍ ചേര്‍ക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിന് പോസിറ്റീവ് എനര്‍ജി നല്‍കും. കെമിക്കലുകള്‍ ചേര്‍ന്ന മരുന്നുകളെ ആശ്രയിക്കാതെ തന്നെ ഓക്കാനം ലഘൂകരിക്കാന്‍ ഇഞ്ചി ഫലപ്രദമാണെന്ന് പല പഠനങ്ങളും കാണിക്കുന്നു. ഇത് ആവശ്യമെങ്കില്‍ ദിവസവും ഉപയോഗിക്കാം.

ഇഞ്ചിയില്‍ ജിഞ്ചറോളുകള്‍ എന്നറിയപ്പെടുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. പച്ച ഇഞ്ചി കഴിക്കുന്നത് സന്ധികളിലെ വീക്കവും അസ്വസ്ഥതയും കുറയ്ക്കും. ആര്‍ത്രൈറ്റിസ് ഉള്ളവര്‍ക്ക് ഇഞ്ചി നേരിട്ട് കഴിക്കുന്നത് പ്രയോജനപ്രദമാണ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇഞ്ചി വെറുതേ കഴിക്കുന്നത് നല്ലതാണ്.

ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഇഞ്ചി. ശരീരത്തിന് ജലദോഷം, പനി എന്നിവയുടെ സമയത്ത് പച്ച ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. പച്ച ഇഞ്ചി ചവയ്ക്കുകയോ ചെറുചൂടുള്ള വെള്ളത്തിലോ ചായയിലോ ചേര്‍ക്കുന്നത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടാന്‍ സഹായിക്കും. ഇഞ്ചി നേരിട്ടു കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+