ഈ ചൂടുകാലത്ത് ദിവസേന തേങ്ങാ വെള്ളത്തിൽ ചിയ വിത്ത് ചേർത്ത് കഴിച്ചു നോക്കൂ; ഗുണങ്ങൾ അറിയാം
കൊടും ചൂടിൽ ശരീരത്തിൽ ജലാംശം ഉറപ്പാക്കേണ്ടത് വളരെ അധികം പ്രധാനമാണ്. അങ്ങനെ വരുമ്പോൾ ഈ ചൂടുകാലത്ത് ഏത് പാനീയമായിരിക്കും കൂടുതൽ കഴിക്കുകയെന്നതാണ് ചോദ്യം. ജലാംശം ഉറപ്പാക്കുക മാത്രമല്ല പോഷക സമൃദ്ധമായ പാനീയങ്ങൾ കൂടിയാണെഹ്കിൽ വളരെ നല്ലത്.
അങ്ങനെയുള്ള സാഹചര്യങ്ങൾ പരീക്ഷിക്കാൻ പറ്റിയ മികച്ച പാനീയമാണ് തേങ്ങാ വെള്ളം. തേങ്ങാവെള്ളത്തിൽ ഇലക്ട്രോലൈറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല കലോറിയും കുറവാണ്. തേങ്ങാവെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിലെ ദ്രാവകത്തിന്റെ സന്തുലനം നിലനിർത്തി പേശികളുടെ പ്രവർത്തനവും കാര്യക്ഷമമാക്കും.

തേങ്ങാ വെള്ളത്തിനൊപ്പം എപ്പോഴെങ്കിൽ ചിയാ വിത്തുകൾ പരീക്ഷിച്ചിട്ടുണ്ട്. ഇരട്ടി ആരോഗ്യഗുണങ്ങളാണ് ഇവയ്ക്ക് എന്ന കാര്യത്തിൽ തർക്കമില്ല. ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമുള്ള ചിയ വിത്തുകൾ കഴിക്കുന്നത് ഹൃദയാരോഗ്യത്തെ വളരെ അധികം സഹായിക്കും. മാത്രമല്ല ഇന്റ്ലമേഷൻ കുറച്ച് ശരീരത്തിന് കരുത്തും ഊർജ്ജവും നൽകും. ചിയ വിത്തുകൾ തേങ്ങാ വെള്ളത്തിൽ ചേർത്ത് കഴിക്കുമ്പോഴുള്ള മറ്റ് ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിച്ച് നോക്കാം
തേങ്ങാ വെള്ളത്തിൽ ചിയ വിത്തുകൾ ചേർത്ത് വേനൽകാലത്ത് സ്ഥിരമായി കുടിച്ചാൽ ശരീരം പെട്ടെന്ന് തണുക്കാൻ സഹായിക്കും. ഈർജം പ്രധാനം ചെയ്യുന്നതിനോടൊപ്പം ശരീരത്തെ പോഷിപ്പിക്കാനും സഹായിക്കും. ഈ പാനീയത്തൽ നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ സി എന്നിവയും മറ്റ് നിരവധി ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. വ്യായാമത്തിന് ശേഷം ഇവ കുടിക്കുന്നത് മികച്ച ഫലം നൽകുന്നു. ദിവസേന ഈ പാനീയം കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും മൂത്രക്കല്ല് പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം നൽകുകയും ചെയ്യും.
ഹൃദയാരോഗ്യത്തിനും സഹായിക്കും.ഇവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ ഫാറ്റി ആസിഡുകളാണ് ഹൃദയത്തെ തുണയ്ക്കുന്നത്. ഒമേഗ ഫാറ്റി ആസിഡുകൾ ശരീരം സ്വയം ഉത്പാദിപ്പിക്കുന്നില്ല. ഡയറ്റിലൂടെ വേണം ഇവ ശരീരത്തിലെത്താൻ. ആ ആരോഗ്യകരമായ കൊഴുപ്പ് ഇൻഫ്ലമേഷൻ ഇല്ലാതാക്കുകയും ഹൃദ്രോഗം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളെ തടയുകയും ചെയ്യും. കൂടാതെ, ട്രൈഗ്ലിസറൈഡുകളും ഇവ കുറക്കുന്നു.
രക്തസമ്മർദ്ദം കുറയ്ക്കാനും ഈ പാനീയം വളരെ അധികം സഹായിക്കും. ധമനികൾ പ്ലാക്ക് അടിഞ്ഞുകൂടാനുള്ള സാധ്യതയെ ഇവ ഇല്ലാതാക്കുന്നു. ചിയ മാത്രമല്ല തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ഹൃദയാരോഗ്യത്തെ തുണക്കുന്നു.
ജലാംശം ഉറപ്പാക്കുന്നു
പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ തേങ്ങാ വെള്ളത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലനം നിലനിർത്താൻ ഇത് സഹായിക്കും. അതോടൊപ്പം ശരീരത്തിൽ ജലാംശം നിലനിർത്താനും മസിലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ഊർജം വർധിപ്പിക്കാനും സഹായിക്കും.
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടം
ചിയ വിത്തുകളിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കാൻസർ പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കും. തേങ്ങാവെള്ളത്തിൽ ചിയ വിത്തുകൾ ചേർത്ത് കുടിക്കുന്നത് കോശാരോഗ്യത്തേയും പിന്തുണയ്ക്കുന്നു. ശരീരത്തം പ്രായമാകുന്നത് മന്ദഗതിയിലാക്കാനും ഇവ സഹായിക്കും.
ദഹന പ്രക്രിയയെ സഹായിക്കുന്നു
ചിയ വിത്തുകളിൽ ഡയറ്ററി ഫൈബറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ലയിക്കുന്ന നാരുകൾ. ഇത് വെള്ളത്തെ ആഗിരണം ചെയ്യുകയും ദഹനനാളത്തെ വികസിപ്പിക്കുകയും ചെയ്യും. ചിയ വിത്തുകൾ തേങ്ങാവെള്ളത്തിൽ കുതിർത്ത് ദഹനം വേഗത്തിലാക്കും. രക്തസമ്മർദ്ദം കുറക്കാനും ഈ പാനീയം നിങ്ങളെ സഹായിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം












Click it and Unblock the Notifications