ചിയ വിത്തും കക്കിരിക്കയും കുതിർത്ത് വെച്ച വെള്ളം മാത്രം മതി തടി കുറയാൻ; എങ്ങനെയെന്ന് അറിയാം
തടി കുറക്കാൻ ശ്രമത്തിലാണോ നിങ്ങൾ? എന്നാൽ അതിരാവിലെ വെറും വയറ്റിൽ ഇനി മുതൽ ചിയയും കക്കിരിയും ചേർത്ത വെള്ളം കുടിച്ച് നോക്കൂ. പ്രതിരോധ ശക്തതി വർധിപ്പിക്കുന്നത് മുതൽ ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറക്കാൻ വരെ ഈ വെളളം സഹായിക്കും. കൂടാതെ ശരീരത്തിൽ ജലാംശവും ആന്റി ഓക്സിഡന്റുകളും നിലനിർത്തും. കൂടുതൽ വിശദമായി അറിയാം
എന്തുകൊണ്ട് ചിയ വിത്തുകളും കക്കിരിക്കയും?
ചിയ വിത്തുകളിൽ ഒമേഗ 3 ഫാറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മെറ്റബോളിസം വേഗത്തിലാക്കാൻ സഹായിക്കും. കൂടാതെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. മാത്രമല്ല ചിയ വിത്തുകളിൽ ധാരാളം ഫൈബർ അടങ്ങയിട്ടുണ്ട്. ഇത് ദഹനം വേഗത്തിലാക്കുകയും വയറിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

നിങ്ങൾ വെജിറ്റേറിയൻ ഡയറ്റാണ് പിന്തുടരുന്നതെങ്കിൽ തീർച്ചയായും ചിയ വിത്തുകൾ ഉപയോഗിക്കാം. കാരണം വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരെ സംബന്ധിച്ച് പ്രോട്ടീൻ ശരീരത്തിലെത്തുകയെന്നത് എളുപ്പമല്ല. ധാന്യങ്ങളും പച്ചക്കറികളും കഴിച്ചാൽ തന്നെ വളരെ കുറവ് പ്രോട്ടീൻ മാത്രമേ ശരീരത്തിലെത്തൂ. എന്നാൽ ചിയ വിത്തിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്, അതിനാൽ നിങ്ങൾക്ക് ഒരു ദിവസം കഴിക്കേണ്ട പ്രോട്ടീനുകളുടെ വലിയൊരു അളവ് ചിയയിലൂടെ ഉറപ്പിക്കാം. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ചിയ വിത്തുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ശരീരത്തിലെ വീക്കം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും. കൂടാതെ ഇവയിൽ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവയും അടങ്ങിയി്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിനെല്ലാം ഏറ്റവും അത്യാവശ്യമാണിവ.
കുറഞ്ഞ കലോറി മാത്രമുള്ള കക്കിരിക്കയിൽ ധാരാളം ജലാംശവും അടങ്ങിയിട്ടുണ്ട്. ഏകദേശം 95 ശതമാനം വരെ ജലാംശം ഉണ്ടാകുമത്രേ ഇവയിൽ. നാരുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് നല്ലതാണ്. കൂടാതെ വിറ്റാമിൻ എ, സ, കെ തുടങ്ങിയവയും പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ഇവയിൽ ധാരാളം ഉണ്ട്. ഇത്തരത്തിലുള്ള വിറ്റാമിനുകളും ധാതുക്കളും കൂടുതൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹാ.ിക്കും. ആന്റി ഓക്സിഡന്റുകളായ ഫ്ലവനോയിഡുകളും ടാനിനുകളും ഇവയിൽ ഉണ്ട്. ഇത് വിട്ടുമാറാത്ത രോഗങ്ങൾക്കെതിരെ പ്രവർത്തിക്കും. കക്കിരിക്ക സാലഡിലും സ്മൂത്തിയിലുമെല്ലാം ചേർത്തും കഴിക്കാം. വെറുതെ കഴിക്കുന്നതും ആരോഗ്യകരം തന്നെ.
എന്തുകൊണ്ട് ഈ വെളളം
ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്താൽ വീർത്ത് ജെൽ പരിപത്തിലാകും. ഇവയുടെ ഭാരത്തിന്റെ ഏകദേശം 12 ശതമാനത്തിലധികം വെള്ളം ആഗിരണം ചെയ്യാൻ ഇവയ്ക്ക് സാധിക്കുമത്രേ. ചിയയിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകളാണ് ഇതിന് കാരണം. ഇതുകൊണ്ടെല്ലാം തന്നെ ചിയ വിത്തുകൾ കഴിക്കുന്നത് വളരെ എളുപ്പത്തിൽ വയർ നിറഞ്ഞതായി തോന്നാൻ സഹായിക്കും.
ചിയ വിത്തുകളും കക്കിരിയും ഒരുമിച്ച് കുതിർത്ത് വെയ്ക്കുന്നതോടെ ഇവയുടെ ആരോഗ്യഗുണങ്ങൾ വെള്ളത്തിൽ ലയിക്കും. അപ്പോൾ പിന്നെ എത്രത്തോളം മികച്ചതാണ് ഈ വെള്ളമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.












Click it and Unblock the Notifications