മുടി തഴച്ച് വളരും... ചിയാ സീഡ് കൊണ്ടുള്ള ഈ പൊടിക്കൈകള്‍ നിങ്ങള്‍ക്കറിയാമോ?
ചിയ സീഡുകളുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് നിങ്ങളില്‍ പലര്‍ക്കും അറിയുമായിരിക്കും. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഒഴിവാക്കാനും മലബന്ധം തടയാനും എല്ലാം ഏറെ ഉപകാരപ്രദമാണ് ചിയാ സീഡ്. അവശ്യ പോഷകങ്ങളായ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, പൊട്ടാസ്യം തുടങ്ങി ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ നിരവധി ഘടകങ്ങളാണ് ചിയാ സീഡില്‍ അടങ്ങിയിരിക്കുന്നത്.
എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് ചിയ സീഡ് എത്രത്തോളം ഗുണപരമാണ് എന്ന് അറിയാമോ. മുടി വളര്‍ച്ചയ്ക്ക് ഏറ്റവും സഹായകമായ ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമാണ് ചിയ സീഡ്. ആരോഗ്യകരവും നീളവുമേറിയ മുടിക്കായി സൂപ്പര്‍ഫുഡ് എന്ന് അറിയപ്പെടുന്ന ചിയ സീഡ് കൊണ്ട് ചെയ്യാന്‍ പറ്റുന്ന നിരവധി മാര്‍ഗങ്ങളുണ്ട്. ഫലപ്രദമായ രീതിയില്‍ ഹെയര്‍ മാസ്‌കുകള്‍, ജെല്‍, ഹെയര്‍ പായ്ക്കുകള്‍ എന്നിവ തയ്യാറാക്കാന്‍ ചിയ സീഡ് ഉപയോഗിക്കുന്നുണ്ട്.

ചിയാ സീഡില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍ മുടിക്ക് ഒരു സംരക്ഷണ കവചം നല്‍കുന്നു. ഇത് മുടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ചെമ്പ്, സിങ്ക് തുടങ്ങിയ അവശ്യ അമിനോ ആസിഡുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ചിയ സീഡ്. അതിനാല്‍ തന്നെ ഇത് മുടി വളര്‍ച്ച വര്‍ധിപ്പിക്കാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുന്നു. മുടി വരണ്ടതും മുഷിഞ്ഞതുമായി തീരുന്നതിനെ പ്രതിരോധിക്കുന്നു.
ചിയ സീഡ് കൊണ്ടുള്ള ഹെയര്‍ മാസ്‌കുകള്‍
അര കപ്പ് വെളിച്ചെണ്ണയും രണ്ട് ടേബിള്‍സ്പൂണ്‍ തേനും ചിയാ സീഡും ചേര്‍ത്ത് ഇളക്കുക. കുറച്ച് സെക്കന്റുകള്‍ ചൂടാക്കിയ ശശേഷം ഇത് നിങ്ങളുടെ മുടിയില്‍ പുരട്ടി 20 മിനിറ്റ് നേരം വെക്കുക. ശേഷം കഴുകി കളയാം. രണ്ട് മുട്ടയുടെ വെള്ള, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, രണ്ട് ടേബിള്‍സ്പൂണ്‍ ചിയ സീഡ് എന്നിവ മിക്‌സ് ചെയ്ത് 45 മിനിറ്റ് നേരം മുടിയില്‍ മാസ്‌കായി ഉപയോഗിക്കാം. ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യുന്നത് മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
നാല് ടേബിള്‍സ്പൂണ്‍ ചിയാ സീഡ് 30 മിനിറ്റ് നേരം വെള്ളത്തില്‍ കുതിര്‍ക്കുക. ശേഷം ഈ ചിയാ സീഡില്‍ അര കപ്പ് ആപ്പിള്‍ വിനെഗര്‍ ചേര്‍ത്തിളക്കുക. അരമണിക്കൂര്‍ വീതം ആഴ്ചയില്‍ രണ്ടുതവണ മുടിയില്‍ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയെ ബലമുള്ളതാക്കും. കറ്റാര്‍വാഴക്കൊപ്പം ചിയ സീഡ് ചേര്‍ത്തുണ്ടാക്കുന്ന ജെല്‍ മുടിക്ക് ജലാംശം ലഭിക്കാന്‍ സഹായകമാണ്. മുടിയുടെ നിര്‍ജ്ജലീകരണം തടയാന്‍ മികച്ച മാര്‍ഗമാണ് ഇത്.
ഒരു പാത്രത്തില്‍ വെള്ളത്തില്‍ ചിയ സീഡിട്ട് രാത്രി മുഴുവന്‍ സൂക്ഷിക്കുക. പിറ്റേന്ന് ഇത് അല്‍പ്പം എണ്ണയുമായി ചേര്‍ത്ത് ചൂടാക്കാം. ശേഷം ഇത് അരിച്ചെടുത്ത് ഒരു പാത്രത്തില്‍ സൂക്ഷിക്കുക. ഇതിലേക്ക് കറ്റാര്‍വാഴ അടിച്ചത് ചേര്‍ത്ത് ജെല്‍ ആയി ഉപയോഗിക്കാം. 30 മിനിറ്റ് നേരം വച്ച ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകാം.3












Click it and Unblock the Notifications