തടി കുറക്കാൻ വ്യായാമത്തിന് ശേഷമാണോ ചിയ വിത്തുകൾ കഴിക്കാറുള്ളത്? എന്നാൽ പണി കിട്ടും
ആരോഗ്യകരമാണ് ചിയോ വിത്തുകൾ. നാരുകൾ, പ്രോട്ടീൻ, ഒമേഗ-3, ആൻ്റിഓക്‌സിഡൻ്റുകൾ, കൂടാതെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൊണ്ടെല്ലാം സമ്പുഷ്ടമാണ് ചിയ വിത്തുകൾ. ശരീരഭാരം കുറക്കാൻ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അടുത്ത കാലത്ത് പലരും ചിയ വിത്തുകൾ വളരെ അധികം പ്രചാരം നേടിയിട്ടുണ്ട്.
ആരോഗ്യത്തിൽ ശ്രദ്ധയുള്ളവർ സാധാരണഗതിയിൽ ചിയ വിത്തുകൾ ചേർത്ത വെള്ളമാണ് കുടിക്കാറുള്ളത്. എന്നാൽ ഈ വെള്ളം രാവിലെ കുടിക്കുന്നതാണോ അതോ വ്യായാമത്തിനൊക്കെ ശേഷമോ? പരിശോധിക്കാം, അവയുടെ ഗുണങ്ങളും കഴിക്കേണ്ട സമയവുമെല്ലാം

ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടം
ചിയ വിത്തിൽ ഉയർന്ന അളവിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് ആൽഫ-ലിനോലെനിക് ആസിഡ് (ALA). ഇത് ഹൃദയത്തോടെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദം, വീക്കം, കൊളസ്ട്രോൾ എന്നിവ പോലുള്ള പ്രശ്നങ്ങളും നിയന്ത്രിക്കുന്നു.
നാരുകൾ
28 ഗ്രാം ചിയ വിത്തുകളിൽ 11 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകൾ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും മലബന്ധം ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും. ആരോഗ്യകരമായ ദഹനം ആരോഗ്യകരമായ കുടലിന്റെ ലക്ഷണമാണ്. ഇത് ശരീരഭാരം കുറക്കാനും സഹായിക്കും.
ഉയർന്ന പ്രോട്ടീൻ അളവ്
സസ്യാധിഷ്ഠിത പ്രോട്ടീൻ ഓപ്ഷനുകളിൽ പ്രധാനമാണ് ചിയ. 100 ഗ്രാം ചിയ വിത്തിൽ ഏകദേശം 16.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടത്രേ. അതായത് പ പതിവായി കഴിക്കുന്നത് പേശികളുടെ ബലം വർദ്ധിപ്പിക്കാനും വിശപ്പ് നിയന്ത്രിക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കും.
ചിയ വിത്തുകൾ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് രക്ഷനേടാൻ ഇവ സഹായിക്കും. ചിയ വിത്തിൽ ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
എപ്പോൾ കഴിക്കാം?
അതിരാവിലെ വെറും വയറ്റിൽ ചിയ വിത്തുകൾ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ശരീരത്തിൽ കൃത്യമായ അളവിൽ നാരുകളും വെള്ളവും എത്താൻ ഇതിലൂടെ സാധിക്കും. ഉപാപചയം വേഗത്തിലാക്കാനും ഇതുവഴി തടി കുറയ്ക്കാനും സാധിക്കും.വ്യായാമത്തിന് ശേഷവും ചിയ വിത്തുകൾ കഴിക്കാം. എന്നാൽ വ്യായാമത്തിന് മുൻപ് കഴിക്കുന്നത് വയർ നിറഞ്ഞിരിക്കാനും ക്ഷീണവും മടിയുമില്ലാതെ വ്യായാമം ചെയ്യാനും സാധിക്കും.
ഈ സമയത്ത് ചിയ കുടിക്കല്ലേ
ഉച്ചയ്ക്കും രാത്രി ഉറങ്ങാൻ കിടക്കുന്നതിന് തൊട്ട് മുൻപും ചിയ വിത്ത് വെള്ളം കുടിക്കരുതെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. ചിയ വിത്തുകളിൽ നാരുകൾ കൂടുതലായതിനാൽ ഉച്ചയ്ക്കും വൈകുന്നേരവും അവ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കും. ഉറക്കത്തേയും ബാധിച്ചേക്കാം. കൂടാതെ ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഇത് കുടിക്കുന്നത് വിശപ്പിനേയും പോഷകങ്ങളുടെ ആഗിരണത്തേയും തടസപ്പെടുത്തും.












Click it and Unblock the Notifications