ചിയ സീഡിന്റെ ഗുണമറിഞ്ഞാൽ നിങ്ങൾ പതിവായി ഉപയോഗിക്കും;സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപിടി ചിയ
ചിയ സീഡുകളെക്കുറിച്ച് കേട്ടിട്ടില്ലേ. കാണാൻ ചെറുതാണെങ്കിലും ചില്ലറക്കാരനല്ല ഇത്. ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ ചിയ സീഡുകൾ. അവശ്യ പോഷകങ്ങളായ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, പൊട്ടാസ്യം തുടങ്ങി ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ മറ്റു പലതും അടങ്ങിയിട്ടുണ്ട്.
രാവിലെ കുതിർത്ത ചിയ വിത്തുകൾ കഴിക്കുന്നത് ആരോഗ്യപരമായ ഗുണങ്ങൾ നൽകുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കുതിർത്ത ചിയ വിത്തുകൾ കഴിക്കുന്നതിന്റെ ഗുണങ്ങളുടെ ഒരു ലിസ്റ്റ് കണ്ടാൽ നിങ്ങൾ ഞെട്ടും മാത്രമല്ല നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ചിയ വിത്ത് ഉൾപ്പെടുത്തുകയും ചെയ്യും.

ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു: ഒരു ഔൺസ് ചിയ സീഡിൽ നിങ്ങൾക്ക് ആവശ്യമായ നാരിന്റെ 39% ഉണ്ടെന്ന് വെബ്‌എംഡി പറയുന്നു. ചിയ സീഡ് ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിന് നിങ്ങളെ സഹായിക്കും.
ആരോഗ്യമുള്ള ചർമ്മം: ചിയ സീഡ് നിങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണെങ്കിൽ അതിന്റെ ഗുണം നിങ്ങളുടെ ചർമ്മത്തിന് ഉണ്ടാകും. ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ പ്രവർത്തിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ഈ വിത്തുകൾ. ഇത് ഫ്രീ റാഡിക്കലുകളും ഓക്സിഡേറ്റീവ് സ്ട്രെസും മൂലം ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ നിങ്ങളെ സഹായിക്കും.
ആന്റിഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പ്രോട്ടീൻ, കാൽസ്യം, നാരുകൾ എന്നിവ ചിയ വിത്തിലുണ്ട്. ഇത് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം കൈവരിക്കാൻ സഹായിക്കാൻ സഹായിക്കും.
അസ്ഥിയുടെ ആരോഗ്യം: വിറ്റമിനുകളും ധാതുക്കളും നാരുകളും കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ നല്ല അളവിൽ ചിയ സീഡിൽ അടങ്ങിയിട്ടുണ്ട്. വെബ്‌എംഡി പറയുന്നതനുസരിച്ച്, ഒരു ഔൺസ് ചിയയിൽ നിങ്ങൾക്ക് ആവശ്യമായ കാത്സ്യത്തിന്റെ 18% അടങ്ങിയിരിക്കുന്നു, ഇത് ആരോഗ്യകരമായ അസ്ഥി, പേശി, നാഡി എന്നിവയുടെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ചിയ വിത്തുകൾക്ക് പാലുൽപ്പന്നങ്ങളേക്കാൾ കാൽസ്യം കൂടുതൽ ആണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തും: ചിയ വിത്തിൽ നാരുകൾ കൂടുതലാണ്. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും നാരുകൾ സഹായിക്കും എന്നും മെറ്റബോളിക് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും എന്നും പഠനങ്ങൾ പറയുന്നു.
കുതിർത്ത ചിയ വിത്തുകൾ എങ്ങനെ കഴിക്കാം എന്ന് പരിശോധിക്കാം. നിങ്ങളുടെ ഭക്ഷണത്തിൽ ചിയ വിത്തുകൾ ചേർക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം അവ വെള്ളത്തിൽ ചേർക്കുന്നതാണ് . ചിയ വെള്ളം ഉണ്ടാക്കാൻ, 1/4 കപ്പ് (40 ഗ്രാം) ചിയ വിത്തുകൾ 4 കപ്പ് (1 ലിറ്റർ) വെള്ളത്തിൽ 20-30 മിനിറ്റ് മുക്കി വെയ്ക്കാം. ചിയ വെള്ളത്തിന് കുറച്ച് രുചി നൽകാൻ, നിങ്ങൾക്ക് അരിഞ്ഞ പഴങ്ങൾ ചേർക്കാം അല്ലെങ്കിൽ നാരങ്ങ അല്ലെങ്കിൽ ഓറഞ്ച് എന്നിവ പിഴിഞ്ഞ് ചിയ വിത്ത് ചേർക്കാം












Click it and Unblock the Notifications