ചിയ വിത്ത് മുതൽ മത്തൻ വിത്ത് വരെ; മുടി കൊഴിച്ചിൽ നിർത്തി മുടി പനങ്കുല പോലെ വളരും
മുടി കൊഴിച്ചിൽ തടയാൻ വിലകൂടിയ എണ്ണകളും മറ്റും തിരഞ്ഞെ് പോകുന്നതിന് പകരം ആരോ്ഗ്യകരമായ ഭക്ഷണം ശീലിക്കൂ. മുടിക്ക് വേണ്ട പോഷകങ്ങളും വിറ്റാമിനുകളും ശരീരത്തിൽ എത്തിയാൽ ഒരുപരിധി വരെ മുടി കൊഴിച്ചിൽ തടയാം. അതോടൊപ്പം മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യാം. അത്തരത്തിൽ മുടിക്ക് ഏറ്റവും ആവശ്യമായ പോഷകങ്ങൾ അടങ്ങിയ വിത്തുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
ഫ്ളാക്സീഡ്സ്
ആള് ഇത്തീരിക്കുഞ്ഞൻ ആണെങ്കിലും മുടിക്ക് ബെസ്റ്റാണ്. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തലയോട്ടി ആരോഗ്യകരമായി നിരത്തി മുടി വളർച്ച വേഗത്തിലാക്കാ്‍ സഹായിക്കുന്നു. ഇവയ്ക്ക് ഇൻഫ്ലമേഷൻ കുറക്കാനും മുടിയുടെ രോമകൂപങ്ങളെ പോഷിപ്പിക്കാനും കഴിയും. അതുവഴി ആരോഗ്യമുള്ള മുടിയിഴകൾ ലഭിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ലിഗ്നനാൻ എന്ന ഘടകത്തിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ മുടിക്ക് കേടുപാടുകൾ ഉണ്ടാകുന്നത് തടയും. ഫാള്ക്സീഡ് സ്മൂത്തികളിൽ ചേർത്തോ തൈരിനൊപ്പമോ എല്ലാം കഴിക്കാം.

ചിയ വിത്തുകൾ
പോഷകങ്ങളുടെ കലവറ എന്ന് വേണമെങ്കിൽ ഇവയെ വിളിക്കാം. കാരണം ഇവയിൽ ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളം ഉണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിക്ക് മികച്ച ഘടന നൽകുന്നു. അതുപോലെ തന്നെ ഒമേഗ 3 ഫാറ്റി ആസിഡ് ഇൻഫ്ലമേഷൻ കുറക്കും. സ്മൂത്തികളിൽ ചേർത്ത് ഇവ കഴിക്കാം. ഓട്സിനൊപ്പവും രുചികരമാണ്. ചിയ പൂഡ്ഡിങ്ങ് ഉണ്ടാക്കിയും കഴിക്കാം.
എള്ള്
എള്ളിൽ അടങ്ങിയിരിക്കുന്ന കോപ്പർ മുടിക്ക് നിറം നൽകുന്ന മെലാനിൻ ഉത്പാദനത്തിന് സഹായിക്കും. ഇവയുടെ ഉപയോഗം മുടിക്ക് ശക്തിയും ഇലാസ്തികയും നൽകും. മാത്രമല്ല ഇവയിൽ ഝാരാളം കാത്സ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കും. സാലഡുകളിലെല്ലാം ചേർത്ത് എള്ള് കഴിക്കാവുന്നതാണ്.
മല്ലി
മല്ലി ചില്ലറക്കാരനല്ല, ആന്റി ഇൻഫ്ലമേറ്ററി, ആന്റ് ഓക്സിഡന്റ് ഗുണങ്ങൾ ഉള്ള ഇവ രക്തചംക്രമണം വേഗത്തിലാക്കി മുടി വളർച്ച പ്രോത്സാഹിപ്പിക്കും. ഭക്ഷണങ്ങളിൽ മല്ലി ചേർത്ത് കഴിക്കാം. ചായയും ചേർത്ത് കുടിക്കാവുന്നതാണ്.
സൂര്യകാന്തി വിത്തുകൾ
തലയോട്ടിയിലെ രക്തചംക്രമണം വേഗത്തിലാക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റായ വിറ്റാമിൻ ഇ ധാരാളം ഇവയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയിൽ തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും അത്യാവശ്യമായ സെലനിയവും ഉണ്ട്. നേരിട്ടോ സാലഡുകളിൽ ഉൾപ്പെടുത്തിയോ സൂര്യകാന്തി വിത്തുകൾ കഴിക്കാം.
മത്തൻ വിത്ത്
മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന സിങ്ക് മത്തൻ വിത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രോമുകൂപങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം മുടി കൊഴിച്ചിൽ നിർത്തി പുതിയ മുടി വളരാനും സഹായിക്കും. മുടിയുടെ ആരോഗ്യത്തിന് അത്യാന്താപേക്ഷിതമായ ഇരുമ്പ്, മഗ്നീഷ്യം എന്നിവയും മത്തൻവിത്തിലുണ്ട്. സാലഡുകളിലോ സൂപ്പുകളിലോ ചേർത്ത് കഴി്ക്കാം.
-
വേനലിൽ വിയർത്ത് കുഴങ്ങിയോ? ഈ ചൂടുകാലത്ത് എത്ര തവണ ദിവസം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം? -
എന്തൊക്കെ ചെയ്തിട്ടും മുടി കൊഴിച്ചിൽ മാറുന്നില്ലേ? ദിവസവും ഈ ഭക്ഷണം കഴിച്ചാൽ മാത്രം മതി -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications