Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിയ വിത്ത് തടി കുറക്കാൻ മാത്രമല്ല, മുട്ടറ്റം മുടി വളരാനും; ഉപയോഗിക്കേണ്ടത് ഇങ്ങനെ

ആരോഗ്യഗുണങ്ങൾക്ക് പേരുകേട്ടവയാണ് ചിയ വിത്തുകൾ. ഒമേഗ 3 ഫാറ്റി ആസിഡ്, ആന്റി ഓക്സിഡന്റ്, അവശ്യ പോഷകങ്ങൾ എന്നിവ ചിയ സീഡിൽ അടങ്ങിയിട്ടുണ്ട്. തടി കുറക്കാനുള്ള യാത്രയിലാണ് പലരും ചിയ വിത്തുകൾ ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ കുഞ്ഞൻ വിത്തിന്റെ എണ്ണകൾ മുടിക്ക് ആരോഗ്യപ്രദമാണ് എന്ന് എത്പപേർക്ക് അറിയാം. ഇത് മുടിയുടെ വളർച്ചയ്ക്ക് വളരെ അധികം സഹായിക്കുന്നു. എങ്ങനെയാണ് ഇവ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം

ചിയ സീഡ് ഓയിൽ

എണ്മ നേരിട്ട് തലയിൽ തേച്ച് നന്നായി മസാജ് ചെയ്ത് കൊടുക്കാം. അൽപം എണ്ണയെടുത്ത് ഇളം ചൂടാക്കി വേണം ഉപയോഗിക്കാൻ. ഏകദേശം 10 മിനിറ്റോളം മസാജ് ചെയ്ത് കൊടുത്തതിന് ശേഷം ഒരു മണിക്കൂറോളം കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. രാത്രി മുഴുവൻ തേച്ച് വെച്ച് രാവിലെ കഴുകി കളയുകയും തെയ്യാം. ഇങ്ങനെ ചെയ്യുന്നത് മുടി വളർച്ചയ്ക്ക് സഹായിക്കുമെന്ന് മാത്രമല്ല തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കും.

chiahair2-

ചിയ സീഡ് ഓയിൽ ഹെയർ മാസ്ക്

തലയോട്ടിയിൽ ജലാംശം നിലനിർത്താനും പോഷിപ്പിക്കാനും ഇത് സഹായിക്കും. ആദ്യം രണ്ട് ടേബിൾ സ്പൂൺ ചിയ ഓയിൽ എടുക്കാം. ഇതിലേക്ക് അൽപം തേനും അൽപം യോഗേർട്ടും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. തലയോട്ടിയിലും മുടിയുടെ അറ്റം വരേയും ഈ മാസ്ക് തേച്ച് കൊടുക്കാം. അതിനുശേഷം ഷവർ കാപ് വെച്ച് കവർ ചെയ്ത് 45 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ മുടി കഴുകാം. വീര്യം കുറഞ്ഞ ഷാംപൂ ഇതിനുശേഷം ഉപയോഗിക്കാം. ഈ മാസ്ക് ആവശ്യമായ ഈർപ്പവും പോഷകങ്ങളും നൽകാൻ സഹായിക്കും. മാത്രമല്ല മുടി തിളങ്ങാനും മൃദുവാകാനും സഹായിക്കും.

ചിയ സീഡ് ഓയിൽ കണ്ടീഷ്ണറായും ഉപയോഗിക്കാം

അല്പം വെള്ളത്തിൽ ചിയ സീഡ് ഓയിൽ സ്പ്രേ ചെയ്ത് കൊടുക്കാം. ഇത് നന്നായി കുലുക്കിയതിന് ശേഷം മുടിയിലേക്ക് സ്പ്രേ ചെയ്യാം. മുടി നന്നായി ചീകി കൊടുക്കാം. ഇത് മുടിയിൽ ഈർപ്പം നിലനിർത്താനും മുടി ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കും.

ചിയ സീഡ് ഓയിലും മറ്റ് എണ്ണകളും

ചിയ എണ്ണക്കൊപ്പം മററോസ്മെരി ഓയിൽ പോലുള്ളവ ചേർത്തും ഉപയോഗിക്കാം. റോസ്മെരി എണ്ണ രക്തചംക്രമണം വേഗത്തിലാക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ യോജിപ്പിച് ഉപയോഗിക്കുന്നത് മുടി വളർച്ച വേഗത്തിലാക്കും. രണ്ട് എണ്ണകളും യോജിപ്പിച്ച് ഏകദേശം 30 മിനിറ്റോളം തേച്ച് പിടിപ്പിച്ച് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+