ചിയ വിത്ത് കൊണ്ട് തടിയൊക്കെ താനേ കുറയും; ഡയറ്റിൽ ഉൾപ്പെടുത്താം, 5 വഴികൾ
തടി കുറക്കാനുള്ള ശ്രമത്തിലാണോ? തടി കൂട്ടാതെ തന്നെ ഡയറ്റിൽ സ്നാക്സ് ഉൾപ്പെടുത്താൻ ആഗ്രഹമുണ്ടോ, പേടിക്കുകയേ വേണ്ട, ധൈര്യമായി ചിയ വിത്ത് തിരഞ്ഞെടുക്കാം. പോഷകങ്ങളുടെ കലവറയായ ഈ വിത്തുകൾ നിങ്ങളുടെ തടി കുറക്കാനുള്ള യാത്രയെ തടസപ്പെടുത്തില്ലെന്ന് മാത്രമല്ല ശരീരത്തിന് വേണ്ട പോഷകങ്ങൾ ലഭ്യമാക്കുകയും ചെയ്യും. എങ്ങനെ ചിയ ഡയറ്റിൽ ഉൾപ്പെടുത്താമെന്നാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അതോടൊപ്പം തന്നെ ചിയയുടെ ഗുണങ്ങളും പരിശോധിക്കാം
സസ്യാധിഷ്ഠിത പ്രോട്ടീനുകളാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ഇവയിൽ ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റേയും തലച്ചോറിന്റേയും പ്രവർത്തനത്തിന് ഇത് മികച്ചതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനം സുഖമമാക്കും. കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും. മാത്രമല്ല രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ചിയ വിത്തുകളിൽ ആന്റി ഓക്സിഡന്റുകളും ധാരാളം ഉണ്ട്. ഇത് ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദങ്ങളിൽ നിന്നും സംരക്ഷിക്കും.

എങ്ങനെ ഉപയോഗിക്കാം
ഭക്ഷണം കഴിച്ചാൽ പതിവായി കഴിക്കുന്ന ചിപ്സൊക്കെ ഒഴിവാക്കാം. പകരം ചിയ വിത്തുകൾ ഉപയോഗിക്കാം. ഡ്രൈഫ്രൂട്ടുകൾക്കൊപ്പമോ നട്സുകൾക്കൊപ്പമോ ചിയ വിത്തുകൾ ചേർത്ത് കഴിക്കാം. ഇത്തരത്തിൽ കഴിക്കുന്നത് രുചി വർധിപ്പിക്കുക മാത്രമല്ല, മറിച്ച് ആരോഗ്യപ്രദവുമാണ്. കലോറി കുറവും പോഷകപ്രദവും ആയിരിക്കും.
പാനീയങ്ങളിൽ ഉൾപ്പെടുത്താം
തടി കുറക്കുമ്പോൾ കൃത്യമായ അളവിൽ ശരീരത്തിൽ പാനീയങ്ങൾ എത്തുന്നുണ്ടെന്നും ഉറപ്പാക്കണം. വെള്ളത്തോടൊപ്പം തന്നെ ഫ്രൂട്ട് ജ്യൂസുകളും കഴിക്കാം. ഇതിനൊപ്പം ചിയ വിത്തുകൾ കൂടി ചേർത്തോളൂ. നിങ്ങളുടെ പാനീയങ്ങൾ രസകരമായിരിക്കാൻ മാത്രമല്ല വയർ നിറഞ്ഞിരിക്കാനും ഇടയ്ക്കിടെ അനുഭവപ്പെടുന്ന വിശപ്പ് ഇല്ലാതാക്കാനും ഇത് സഹായിക്കും.
സാലഡിനൊപ്പം
പച്ചക്കറികൾ മുറിച്ചിട്ട് അതിൽ അൽപം ഉപ്പും കുരുമുളകും മാത്രം ചേർക്കുന്നതിന് പകരം ഇനി മുതൽ ചിയ വിത്തുകളും ഉപയോഗിക്കാം. ആന്റി-ഓക്സിഡന്റ്, മഗ്നീഷ്യം, കാൽത്സ്യം , കൂടാതെ ഫൈബറും ഇവയിൽ ധാരാളം ഉണ്ട്. ദഹനപ്രക്രിയ സുഗമമാക്കാനും അതോടൊപ്പം തന്നെ തടി കൂടുന്നത് നിയന്ത്രിക്കാനും ഇത് സഹായിക്കും.
അതിരാവിലെ കഴിക്കാം
ഉറക്കം ഉണർന്ന ഉടനെ അതിരാവിലെ ചിയ വിത്ത് കുതിർത്ത വെള്ളം കുടിക്കാം. ഇതിൽ ചെറുനാരങ്ങ കഷ്ണമോ അല്ലെങ്കിൽ നാരങ്ങ കഷ്ണമോ ചേർക്കാം. അതേസമയം ദിവസവും രണ്ടോ മൂന്നോ സ്പൂൺ ചിയ വിത്തുകൾ മാത്രമേ ചേർക്കാവൂ. അമിതമായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം












Click it and Unblock the Notifications