ചിയ വിത്തുകൾ കുട്ടികൾക്ക് കൊടുത്താൽ അപകടമോ? എങ്ങനെ കഴിക്കണം? അറിയാം
തടി കുറക്കാനുള്ള യാത്രയിൽ മിക്കവരും തിരഞ്ഞെടുക്കുന്നതാണ് ചിയ വിത്തുകൾ. തടി കുറക്കാൻ സഹായിക്കുന്നതിനൊപ്പം ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്നു. എന്നാൽ ഈ ചിയ വിത്തുകൾ കുട്ടികൾക്ക് കഴിക്കാൻ കൊടുക്കാമോ? ഇനി കൊടുത്താൽ തന്നെ എത്ര കൊടുക്കണം? ദിവസവും കഴിക്കാമോ? എല്ലാത്തിനും വിശദമായ ഉത്തരം നൽകാം
ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമായ ചിയ വിത്തുകൾ ധൈര്യമായി കുട്ടികൾക്ക് കൊടുക്കാം. കുട്ടികൾക്ക് ലഭിക്കേണ്ട പോഷകങ്ങൾ ലഭ്യമാക്കാൻ ഇവ സഹായിക്കും. ഇനി ആരോഗ്യഗുണങ്ങൾ കൂടി പരിശോധിച്ചാലോ?

ബുദ്ധി വളർച്ചയ്ക്ക് ഇവ സഹായിക്കും
ചിയ വിത്തുകൾ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇവ ബുദ്ധി വളർച്ചയ്ക്ക് സഹായിക്കും. കുട്ടികളുടെ തലച്ചോറ് അഞ്ച് വയസ്സ് ആകുമ്പോഴേക്കും 90 ശതമാനവും വികസിക്കും എന്നാണ് പറയപ്പെടുന്നത്.ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ആൽഫ-ലിനോലെനിക് ആസിഡ് (ALA) തലച്ചോറിൻ്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കും. അതുകൊണ്ട് തന്നെ വളരെ ചെറുപ്രായത്തിലാണെങ്കിലും കുട്ടികൾക്ക് ചിയ കൊടുക്കുന്നത് ഗുണപ്രദം തന്നെ.
മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാം
കുട്ടികളിൽ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മലബന്ധം. എന്നാൽ ചിയ വിത്തുകൾ കഴിക്കുന്നത് വഴി ഇതിന് പരിഹാരം കാണാം. ഒരു ഔൺസ് 28 ഗ്രാം ചിയ വിത്തിൽ 9.75 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ടത്രേ. നാരുകൾ ഉള്ളതിനാൽ ദഹനം വേഗത്തിലാക്കും.
കുട്ടികളുടെ എല്ലുകൾ ശക്തിപ്പെടുത്തും
ചിയ വിത്തുകളിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പാലിനേക്കാൾ അഞ്ച് ഇരട്ടിയാണത്രേ ഇവയിലെ കാത്സ്യം. അതായത് 100 ഗ്രാം പാലിൽ 113 മില്ലി ഗ്രാം ആണ് കാത്സ്യം. എന്നാൽ അതേ അളവ് ചിയ വിത്തിൽ 631 മില്ലി ഗ്രാമും. അസ്ഥികളുടെ ബലത്തിന് കാത്സ്യം പ്രധാനമാണ്.
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും
ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന മൈക്രോകെമിക്കലുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ശരീരത്തിന്റെ പ്രതിരോധശേഷി വർധിക്കാൻ സഹായിക്കും. ഇവയിൽ വിറ്റാമിൻ സി, ഇ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.
ശരീരത്തിന്റെ ഊർജനില മെച്ചപ്പെടുത്തും
ചിയയിൽ പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളെ ഊർജത്തോടെ നിലനിർത്താൻ സഹായിക്കും. അതിരാവിലെ പ്രഭാതഭക്ഷണത്തിനൊപ്പം ചിയ കൊടുക്കുന്നത് ദിവസം മുഴുവൻ ഊർജം നിലനിർത്താൻ സഹായിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications