Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടിയെ പിടിച്ച് കെട്ടാം; യോഗേർട്ടും ചിയ വിത്തും ഉണ്ടോ? റെസിപ്പി അറിയാം

തടി കുറക്കാൻ കഷ്ടപ്പെടുകയാണോ? എങ്കിൽ പുളിയില്ലാത്ത തൈര് (യേഗേർട്ട്) ഒന്ന് കഴിച്ച് നോക്കിയാലോ? അത്ഭുതപ്പെടേണ്ട,കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, പ്രോബയോട്ടിക്സ് എന്നിവയാൽ സമ്പന്നമാണ് തൈര്. ഇവ നിങ്ങളുടെ ശരീരഭാരം കുറക്കാൻ സഹായിക്കും.

ഇങ്ങനെയൊക്കെ ആണെങ്കിലും യേഗേർട്ട് വെറുതെ സാലഡ് ആക്കി മാത്രം കഴിക്കുന്നത് മടുക്കില്ലേയെന്നാണ് ചോദ്യമെങ്കിൽ അതിന് ഉത്തരമുണ്ട്. ഇനി യോഗേർച്ച് സാലഡിൽ മാത്രം ഒതുക്കേണ്ട, പകരം ഈ ഭക്ഷണങ്ങൾക്കൊപ്പം കഴിച്ചുനോക്കൂ. ഇത് നിങ്ങളുടെ മടുപ്പ് മാറ്റുമെന്ന് മാത്രമല്ല തടി എളുപ്പം കുറയാനുള്ള നിങ്ങളുടെ യാത്രയെ ഏറെ സഹായിക്കുകയും ചെയ്യും. വിശദമായി അറിയാം.

yogurt1-17

ചിയ വിത്തുകൾ യേഗേർട്ടിനൊപ്പം ചേർത്ത് കഴിക്കാം

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ചിയ വിത്തുകൾ. ശരീരത്തിൻ്റെ പ്രവർത്തനത്തിന് പ്രധാനമായ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയെല്ലാം ധാരാളമായി ഇവയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ദഹനത്തിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ മികച്ചതാണ്. ആൻ്റിഓക്‌സിഡൻ്റുകളും ചിയയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുന്ന ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സഹായിക്കുന്നു.

സാധാരണ ഗതിയിൽ സ്മൂത്തികൾക്കൊപ്പവും ഓട്സിലുമെല്ലാം ചേർത്താണ് പൊതുവെ ചിയ വിത്തുകൾ കഴിക്കാറുള്ളത്. എന്നാൽ യേഗേർട്ടും ചിയ വിത്തുകളും മികച്ച കോമ്പിനേഷനാണ്.

പച്ചക്കറികളും പഴങ്ങളും ചേർത്ത് കഴിക്കാം

തൈരിൽ പഴങ്ങൾ ചേർത്ത് കഴിക്കുന്നതും പോഷകസമൃദ്ധമാണ്. ആപ്പിൾ, കിവി, ബ്ലൂബെറി, വാഴപ്പഴം, മാതളനാരങ്ങ എന്നിവയെല്ലാം യോഗേർട്ടിൽ ചേർത്ത് കഴിക്കാം

നട്സ്

നാരുകൾ, പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, ആൻറി ഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് നട്സ്. വാൽനട്ട്, ബദാം, നിലക്കടല, കശുവണ്ടി തുടങ്ങിയ നട്‌സുകളും യോഗേർട്ടിൽ ചേർത്ത് കഴിക്കാം. പ്രഭാത ഭക്ഷണത്തിനൊപ്പമാണെങ്കിൽ ഉത്തമം.

ക്വിനോവയിലേക്ക് ചേർത്ത് കഴിക്കാം

ക്വിനോവ നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് എന്നിവയുടെ ഉറവിടമാണ് ക്വിനോവ. തൈരിൽ പഴങ്ങളോ ഗ്രാനോളയോ ചേർക്കുന്നത് ഇഷ്ടമല്ലെങ്കിൽ യോഗേർട്ടിനൊപ്പം ക്വിനോവയോ ഓട്സോ ചേർത്ത് കഴിക്കാം. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഭക്ഷണമായ ക്വിനോവ ആരോഗ്യപ്രദമായ ഭക്ഷണമാണ്.

ഗ്രനോള

യോഗേർട്ട് ഗ്രനോള ചേർത്ത് കഴിക്കുന്നത് പോഷകമൂല്യം വർധിപ്പിക്കാൻ സഹായിക്കുന്നു. ഗ്രനോളയിൽ ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വയറിലെ കൊഴുപ്പ് എരിച്ച് കളയാൻ സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+