Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂളില്‍ കുട്ടികള്‍ക്ക് നൂഡില്‍സാണോ കൊടുത്തുവിടുന്നത്; ആരോഗ്യം കുട്ടിക്കളിയല്ല: മാതാപിതാക്കള്‍ അറിയാന്‍

കുട്ടികള്‍ക്ക് സ്‌കൂളില്‍ ഉച്ചഭക്ഷണമായി ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് കൊടുത്തുവിടുന്ന പ്രവണത ഇക്കാലത്ത് വര്‍ധിച്ചുവരുന്നുണ്ട്. ജോലിയുള്ള മാതാപിതാക്കള്‍ എളുപ്പവഴി എന്ന നിലയിലാണ് രണ്ടു മിനിറ്റ് കൊണ്ട് ന്യൂഡില്‍സ് ഉണ്ടാക്കി കൊടുത്തുവിടുന്നത്. എന്നാല്‍ ഈ പ്രവണത ഒട്ടും ആരോഗ്യകരമല്ല എന്നാണ് ശിശുരോഗ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഇടവേളയില്‍ കഴിക്കാനുള്ള സ്‌നാക്‌സായി മൈദ കൊണ്ട് ഉണ്ടാക്കിയ ബിസ്‌കറ്റും ഉച്ചഭക്ഷണമായി ഇന്‍സ്റ്റന്റ് ന്യൂഡില്‍സും എന്നും കൊടുത്തുവിടുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.

എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് പെട്ടെന്ന് ഊര്‍ജ്ജം നല്‍കുമെങ്കിലും പോഷകരഹിതമാണ്. പതിവായ ഉപയോഗം കുട്ടികളുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ദൈനംദിന ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തരുതെന്ന് ശിശുരോഗ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

തവിടും നാരുകളുമില്ലാത്ത ശുദ്ധീകരിച്ച ഗോതമ്പ് പൊടിയാണ് മൈദ. പെട്ടെന്ന് ദഹിക്കുന്ന ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. ഇത് കുട്ടികള്‍ക്ക് വേഗത്തില്‍ വിശപ്പനുഭവപ്പെടാനും അമിതവണ്ണം, പ്രമേഹ സാധ്യത എന്നിവ വര്‍ധിപ്പിക്കാനും ഇടയാക്കും.

noodles

ഇന്‍സ്റ്റന്റ് ന്യൂഡില്‍സുകളില്‍ ഉയര്‍ന്ന അളവില്‍ ഉപ്പ്, കൊഴുപ്പ് എന്നിവയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. രുചി വര്‍ധിപ്പിക്കാനുള്ള ഫ്‌ളേവറിംഗ് സാച്ചെറ്റുകളിലെ സോഡിയവും രാസവസ്തുക്കളും ഹൃദയാരോഗ്യത്തെയും രക്തസമ്മര്‍ദത്തെയും ദോഷകരമായി ബാധിക്കാം. നിലവാരമില്ലാത്ത കൊഴുപ്പിന്റെ ഉപയോഗം ദീര്‍ഘകാല ആരോഗ്യത്തിന് ഹാനികരമാണ്.

മൈദ കൊണ്ടുള്ള ബിസ്‌കറ്റുകളിലും ന്യൂഡില്‍സിലും നാരുകള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ പ്രധാന പോഷകങ്ങള്‍ കുറവാണ്. കുട്ടികളുടെ എല്ലുകള്‍, പേശികള്‍, മസ്തിഷ്‌ക വളര്‍ച്ച എന്നിവയ്ക്ക് പോഷകങ്ങള്‍ അത്യാവശ്യമാണ്. പോഷകക്കുറവ് ക്ഷീണത്തിനും പഠനത്തിലെ ശ്രദ്ധക്കുറവിനും കാരണമാകും.

ഇത്തരം ഭക്ഷണങ്ങള്‍ കുടലിനുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും ശിശുരോഗ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാരുകള്‍ കുറഞ്ഞ ഭക്ഷണം ദഹനത്തെ മന്ദഗതിയിലാക്കുകയും മലബന്ധത്തിനും വയറുവേദനയ്ക്കും വഴിവെക്കും. ഉയര്‍ന്ന ഉപ്പും മസാലയും കുട്ടികളുടെ സെന്‍സിറ്റീവായ വയറിന് അസ്വസ്ഥത ഉണ്ടാക്കാം. പഴങ്ങളും ധാന്യങ്ങളും അടങ്ങിയ ഭക്ഷണമാണ് ദഹനത്തെ സുഗമമാക്കുന്നത്.

ഉപ്പും ശുദ്ധീകരിച്ചതുമായ ലഘുഭക്ഷണങ്ങളുടെ പതിവായ ഉപയോഗം കുട്ടികളുടെ രുചി ശീലങ്ങളെ മാറ്റുന്നു. ഇത് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം നിരസിക്കാനും പാക്കറ്റ് ഭക്ഷണങ്ങള്‍ ആവശ്യപ്പെടാനും ഇടയാക്കാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ വിസമ്മതിക്കുന്നു. ഇത് പിന്നീട് മാതാപിതാക്കള്‍ക്കും ബുദ്ധിമുട്ടാകുന്നു.

ഇന്‍സ്റ്റന്റ് ന്യൂഡില്‍സിന്റെ ആകര്‍ഷകമായ പരസ്യങ്ങളും പാക്കേജിങ്ങും പ്രധാനമായും സ്‌കൂള്‍ കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. തിരക്കുള്ള മാതാപിതാക്കള്‍ക്ക് ഇവ പെട്ടെന്നുള്ള ഉച്ചഭക്ഷണ ഓപ്ഷനുകളായി തോന്നാം. എന്നാല്‍ ഇവയില്‍ അടങ്ങിയിട്ടുള്ള ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയ്ക്കായി ലേബലുകള്‍ പരിശോധിക്കാന്‍ ശിശുരോഗ വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു. ധാരാളം രാസവസ്തുക്കളുടെ നീണ്ട പട്ടികയുള്ള ഉല്‍പന്നങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.

കുട്ടികളില്‍ കര്‍ശന നിരോധനങ്ങളേക്കാള്‍ പ്രായോഗികമായ മാറ്റങ്ങളാണ് ശിശുരോഗ വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നത്. ബിസ്‌കറ്റുകളും ന്യൂഡില്‍സുകളും വല്ലപ്പോഴും മാത്രം നല്‍കുക. പഴങ്ങള്‍, നട്‌സ്, തൈര്, വറുത്ത ധാന്യങ്ങള്‍ എന്നിവ ദൈനംദിന ലഘുഭക്ഷണമാക്കാം. പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയ വീട്ടിലുണ്ടാക്കുന്ന ന്യൂഡില്‍സാണ് ഏറ്റവും നല്ലത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+