Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊക്കെ ഉളളതാണോ? മുടി വളരാൻ മുളക് എണ്ണയോ? പുതിയ ട്രെൻഡുമായി ബ്യൂട്ടി വ്ളോഗർമാർ, പക്ഷേ പണി കിട്ടും

സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ സ്കിൻ തിളങ്ങാനും മുടി വളരാനുമൊക്കെ പല വിചിത്രമായ പരീക്ഷണങ്ങൾ ബ്യൂട്ടി വ്ളോഗർമാർ നടത്തുന്നത് കാണാം. അതിൽ ഏറ്റവും പുതിയതാണ് മുടി വളരാൻ മുളക് എണ്ണം തേക്കുന്നത്.

ചില ബ്യൂട്ടി ബ്ലോഗർമാർ ചൂണ്ടിക്കാട്ടുന്നതുപോലെ, മുടി വളർച്ചയ്ക്കായി തലയോട്ടിയിൽ മുളക് എണ്ണ പുരട്ടുന്നത് നല്ലതാണോ? മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി തലയോട്ടിയിൽ മുളക് എണ്ണ പുരട്ടുന്നത് ഫലപ്രദമാണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്.

എന്നാൽ ഈ വാദത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയപരമായ തെളിവുകളൊന്നും നിലവിലില്ല. മാത്രമല്ല, ഇത് ഒഴിവാക്കണമെന്ന് വിദഗ്ധർ ശക്തമായി ഉപദേശിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് നോക്കാം.

hairgrowth

ബ്യൂട്ടി വ്ളോഗറായ ഇഷിക സച്ച്ദേവ് അടുത്തിടെ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ മുളക് എണ്ണ പുരട്ടാൻ ശുപാർശ ചെയ്തിരുന്നു. ചുവന്ന മുളകുപൊടി വെളിച്ചെണ്ണയിൽ കലർത്തി ആഴ്ചയിൽ മൂന്നു തവണയെങ്കിലും തലയോട്ടിയിൽ മസാജ് ചെയ്യാനാണ് അവർ നിർദ്ദേശിച്ചത്. അവരുടെ മുത്തശ്ശിയിൽ നിന്ന് പകർന്നു കിട്ടിയ ഈ വീട്ടുവൈദ്യം പുതിയ മുടി വളർച്ച ശ്രദ്ധയിൽ പെടാൻ സഹായിച്ചുവെന്നും അവർ പറയുന്നു.

പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ ബി1, ബി6 തുടങ്ങിയ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും മുളകിൽ അടങ്ങിയിട്ടുണ്ട് എന്നുള്ളത് സത്യമാണ്. മുളകിലെ ഏറ്റവും സജീവമായ സംയുക്തമായ കാപ്സൈസിൻ, തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്ന ആന്റിഓക്‌സിഡന്റ്, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഒന്നാണ്. ഇത് നിങ്ങളുടെ മുടിയിഴകളിൽ ഓക്സിജനും പോഷകങ്ങളും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.

ഉപയോഗിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

പാർശ്വഫലങ്ങൾ താങ്ങാനാവാത്തതാണ് എന്നതാണ് പ്രധാന കാരണം. തലയോട്ടിയിൽ നേരിട്ട് മുളക് എണ്ണ പുരട്ടുന്നത് ചർമ്മത്തിൽ അസ്വസ്ഥതകൾ, നീറ്റൽ, വീക്കം എന്നിവയ്ക്ക് കാരണമാകും. ചില സന്ദർഭങ്ങളിൽ, ഇത് മുടി കൊഴിച്ചിലിനും തലയോട്ടിയിലെ കേടുപാടുകൾക്കും വരെ വഴിവെച്ചേക്കാം. ഇത് ആകർഷകമായി തോന്നാമെങ്കിലും, ഈ രീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ഈ അപകടകരമായ ചികിത്സയ്ക്ക് മറ്റ് ചില ബദൽ മാർഗ്ഗങ്ങളുമുണ്ട്. ചർമ്മരോഗ വിദഗ്ധരും ട്രൈക്കോളജിസ്റ്റുകളും ഒരുപോലെ മുളക് എണ്ണ ഉപയോഗിക്കുന്ന പ്രവണതയെ എതിർക്കുന്നവരാണ്. മുടി കൊഴിച്ചിലോ കട്ടി കുറയുന്നതോ ആയ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ, നിങ്ങളുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിലും മുടിയ്ക്ക് ഉള്ളിൽ നിന്ന് പോഷണം നൽകുന്ന സപ്ലിമെന്റുകൾ നൽകുന്നതിലും ശ്രദ്ധിക്കുക.

ഹ്രസ്വകാല പരിഹാരങ്ങൾക്കൊണ്ട് വലിയ ഗുണമൊന്നും ലഭിക്കില്ല. കാരണം മുടി വളർച്ച തുടങ്ങുന്നത് വേരുകളിൽ നിന്നാണ്. അതിന് ശരിയായ പോഷണം ആവശ്യമാണ്, അല്ലാതെ തലയോട്ടിയിൽ എണ്ണ പുരട്ടുന്നത് കൊണ്ട് മാത്രം കാര്യമില്ല.

ചുവന്നതോ പച്ചയോ ആയ മുളകുകൾ അവയുടെ പോഷക ഗുണങ്ങൾക്കായി നിങ്ങളുടെ ഭക്ഷണത്തിൽ സുരക്ഷിതമായി ഉൾപ്പെടുത്താം, പക്ഷേ അമിതമായി ഉപയോഗിക്കരുത്. അമിതമായി കഴിക്കുന്നത് വായിലും വയറ്റിലും നീറ്റലിന് കാരണമാവുകയും ഓക്കാനം അല്ലെങ്കിൽ വയറിളക്കം എന്നിവയിലേക്ക് നയിക്കുകയും ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+