Get Updates
Get notified of breaking news, exclusive insights, and must-see stories!

കഷണ്ടിക്ക് മരുന്നില്ല എന്ന വിഷമം ഇനി വേണ്ട, പരീക്ഷണത്തിൽ പുതിയ കണ്ടുപിടുത്തം, ഇനി കഷണ്ടിക്ക് വിട

പുരുഷന്മാരിലെ കഷണ്ടിക്ക് പുതുയൊരു ചികിത്സാ പ്രതീക്ഷയുമായി മുഖക്കുരുവിനുളള മരുന്നായ ക്ലാസ്‌കോട്ടെറോൺ. 1,500 പുരുഷന്മാരിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ ഈ മരുന്ന് മികച്ച ഫലങ്ങൾ കാണിച്ചുവെന്നാണ് റിപ്പോർട്ട്. എഫ്.ഡി.എ അംഗീകാരം ലഭിച്ചാൽ, മൂന്ന് പതിറ്റാണ്ടിനിടെ കഷണ്ടിക്ക് ലഭിക്കുന്ന ആദ്യ ചികിത്സയായി ഇത് മാറും.

ആൻഡ്രോജെനിക് അലോപ്പീസിയ എന്നറിയപ്പെടുന്ന പുരുഷന്മാരിലെ കഷണ്ടിയാണ് ഏറ്റവും സാധാരണമായ മുടികൊഴിച്ചിൽ. ഇത് നെറ്റിയുടെയും തലയുടെ മുകളിലെയും മുടി നേർന്ന് തുടങ്ങി ക്രമേണ കഷണ്ടിയോ നെറ്റി കയറുന്ന അവസ്ഥയോ ഉണ്ടാവാം. ജനിതകവും ഹോർമോണുകളും പ്രധാന പങ്ക് വഹിക്കുമ്പോൾ, ജീവിതശൈലിയും പ്രായവും ഇതിന് കാരണമാവാം.

മുടികൊഴിച്ചിൽ പലപ്പോഴും ആത്മവിശ്വാസത്തെ ബാധിക്കാറുണ്ട്. മുടിയുടെ ഫോളിക്കിളുകൾ ചുരുങ്ങുന്ന പാരമ്പര്യ അലോപ്പീസിയ, അലോപ്പീസിയ ആരിയേറ്റ പോലുള്ള സ്വയംപ്രതിരോധ രോഗങ്ങൾ, അമിത സ്റ്റൈലിംഗ്, പോഷകാഹാരക്കുറവ് എന്നിവയും മുടികൊഴിച്ചിലിന് വഴിയൊരുക്കും.

hair

പതിറ്റാണ്ടുകളായി ഫലപ്രദമായ ചികിത്സകൾ ഇല്ലാത്ത സാഹചര്യത്തിൽ, മുഖക്കുരു മരുന്നായ ക്ലാസ്കോറ്റെറോൺ പുതിയ പ്രതീക്ഷ നൽകുന്നു. 2025 നവംബർ 31 ബുധനാഴ്ച, അയർലൻഡിലെ കോസ്മോ ഫാർമസ്യൂട്ടിക്കൽസ് ഈ ലോഷന്റെ രണ്ട് മൂന്നാം ഘട്ട പരീക്ഷണഫലങ്ങൾ പുറത്തുവിട്ടു. 1,500 പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ, പ്ലേസിബോ ഗ്രൂപ്പിനെക്കാൾ 168% മുതൽ 539% വരെ മുടി വളർച്ചയാണ് മരുന്ന് ഉപയോഗിച്ചവരിൽ രേഖപ്പെടുത്തിയത്.

"രണ്ട് വലിയ മൂന്നാം ഘട്ട പഠനങ്ങളിലെ മികച്ച ഫലപ്രാപ്തിയും സുരക്ഷാ പ്രൊഫൈലും ക്ലാസ്‌കോട്ടെറോൺ 5% ലോഷനെ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാരീതിക്ക് വഴിയൊരുക്കുന്നു," എന്ന് കോസ്മോ ഫാർമസ്യൂട്ടിക്കൽസ് സി.ഇ.ഒ ജിയോവാനി ഡി നാപ്പോളി പറഞ്ഞു. മരുന്ന് സുരക്ഷിതവും നന്നായി സഹിക്കാൻ കഴിയുന്നതുമാണെന്നും കമ്പനി അറിയിച്ചു. എഫ്.ഡി.എ അംഗീകാരം ലഭിച്ചാൽ, മുപ്പത് വർഷത്തിനിടെ പുരുഷന്മാരിലെ കഷണ്ടിക്ക് ലഭിക്കുന്ന ആദ്യത്തെ പുതിയ ചികിത്സയായിരിക്കും ക്ലാസ്‌കോട്ടെറോൺ.

പുരുഷന്മാരിലെ കഷണ്ടി പലപ്പോഴും ഘട്ടം ഘട്ടമായാണ് പുരോഗമിക്കുന്നത്. ആദ്യഘട്ടങ്ങളിൽ മുടി കൊഴിച്ചിൽ സാധാരണയായി വ്യക്തമല്ല. രണ്ടാം ഘട്ടത്തിൽ മുടി നേർത്തുതുടങ്ങുന്നു. മൂന്നാം ഘട്ടത്തിൽ നെറ്റിയുടെ രോമരേഖ "M" അല്ലെങ്കിൽ "U" ആകൃതിയിൽ താഴേക്ക് ഇറങ്ങുന്നു. നാലാം ഘട്ടത്തിൽ തലയുടെ മുകളിൽ കഷണ്ടി പ്രകടമാകും.

അഞ്ചാം ഘട്ടത്തിൽ നെറ്റിയുടെ രോമരേഖ തലയുടെ മുകളിലെ കഷണ്ടിപ്പാടുമായി ചേരുന്നു. ആറാം ഘട്ടത്തിൽ നെറ്റിക്കും തലയുടെ മുകൾഭാഗത്തുമുള്ള മുടിക്ക് ഇടയിലുള്ള ഭാഗവും നഷ്ടപ്പെടുന്നു. അവസാനത്തെ ഏഴാം ഘട്ടത്തിൽ, തലയുടെ വശങ്ങളിൽ മാത്രം നേർത്ത മുടി അവശേഷിച്ച് മിക്ക ശിരോചർമ്മത്തിലെ മുടിയും പൂർണ്ണമായും ഇല്ലാതാകുന്നു.

ക്ലാസ്‌കോട്ടെറോൺ വിജയകരമായാൽ, വർഷങ്ങളായി കഷണ്ടിയാൽ ബുദ്ധിമുട്ടുന്ന ദശലക്ഷക്കണക്കിന് പുരുഷന്മാർക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു പുതിയ ചികിത്സാമാർഗ്ഗം ലഭിക്കും. ഇത് മുടി പുനഃസ്ഥാപിക്കുന്ന ചികിത്സാ രംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+