Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ ഗ്യാസ് സ്റ്റൗ എത്ര ഉരച്ചിട്ടും വൃത്തിയാകുന്നില്ലേ? കറയും അഴുക്കും കളയാൻ എളുപ്പവഴികളിതാ

പാചകം ചെയ്ത് കഴിയുമ്പോൾ അടുക്കളയിൽ എന്നുമുളള തലവേദനയാണ് ഗ്യാസ് സ്റ്റൗ വൃത്തിയാക്കൽ. ഭക്ഷണം ഉണ്ടാക്കുമ്പോൾ എണ്ണ തെറിച്ചും ഭക്ഷണ സാധനങ്ങൾ തിളച്ചു മറിഞ്ഞും സ്റ്റൗ ബർണറുകളിൽ അഴുക്കുപിടിക്കുന്നത് സാധാരണമാണ്.

ദിവസവും തുടച്ച് വൃത്തിയാക്കുന്നില്ലെങ്കിൽ ഇത് കരിപിടിച്ച് കട്ടിയാവും. എന്നാൽ ഉരച്ച് കഴുകിയാൽ സ്റ്റൗവിന് വര വീഴുകയും ചെയ്യും. അപ്പോഴെന്ത് ചെയ്യും. വഴിയുണ്ട്. ഈ പ്രശ്നമൊന്നും ഇല്ലാതെ സ്റ്റൗ വൃത്തിയാക്കാനുളള എളുപ്പവഴികളിതാ.

പഞ്ചസാര പാത്രത്തിൽ നിറയെ ഉറുമ്പാണോ? അടുക്കള സാധനങ്ങൾ ഉപയോഗിച്ച് ഉറുമ്പിനെ തുരത്താം
പഞ്ചസാര പാത്രത്തിൽ നിറയെ ഉറുമ്പാണോ? അടുക്കള സാധനങ്ങൾ ഉപയോഗിച്ച് ഉറുമ്പിനെ തുരത്താം

ചൂട് വെള്ളത്തിൽ അൽപ്പം ഡിഷ് വാഷർ കൂടി ചേർത്ത് അതിൽ സ്റ്റൗ ബർണർ ക്യാപ്പുകൾ ഒരു അരമണിക്കൂർ നേരം മുക്കി വെക്കുക. പറ്റിപ്പിടിച്ച എണ്ണയൊക്കെ വെള്ളത്തിൽ അലിയും. അതിന് ശേഷം സ്പോഞ്ച് ഉപയോഗിച്ച് അഴുക്ക് എളുപ്പത്തിൽ തുടച്ചുമാറ്റാം.

Cleaning Hacks

മറ്റൊരു വഴി ബേക്കിംഗ് സോഡ പേസ്റ്റാണ്. ബേക്കിംഗ് സോഡ കുറച്ച് വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് ബർണറിലെ അഴുക്കുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് വെക്കുക.അഴുക്ക് പതുക്കെ ഇളകി വരുമ്പോൾ തുടച്ച് കളയാം.

വൈറ്റ് വിനാഗിരിയും സ്റ്റൗ ബർണറിലെ അഴുക്ക് കളയാൻ സഹായിക്കും. ഒരു പാത്രത്തിൽ വിനാഗിരി ഒഴിച്ച് 20 മിനിറ്റ് വെക്കുക ബർണറുകൾ മുക്കി വെക്കുക. വിനാഗിരി അഴുക്കിനെയെല്ലാം ഇളക്കി കളയും. ഒരു തുണി വെച്ച് ബർണർ തുടയ്ക്കുക.

വസ്ത്രത്തിലും പാത്രത്തിലുളള മഞ്ഞൾക്കറ കഴുകിയിട്ടും പോകുന്നില്ലേ? കറ കളയാൻ എളുപ്പവഴികളിതാ
വസ്ത്രത്തിലും പാത്രത്തിലുളള മഞ്ഞൾക്കറ കഴുകിയിട്ടും പോകുന്നില്ലേ? കറ കളയാൻ എളുപ്പവഴികളിതാ

ദിവസവും സ്റ്റൗ വൃത്തിയാക്കുന്ന പതിവുണ്ടെങ്കിൽ അതിന് സാധാരണ ചൂടുവെള്ളം മാത്രം മതിയാവും. ഒരു പാത്രത്തിൽ നല്ല ചൂടുവെള്ളം എടുത്ത് ബർണർ അതിലിട്ട് വെക്കുക. ചൂടാറിയ ശേഷം തുടച്ചാൽ പുതിയ അഴുക്കാണെങ്കിൽ പെട്ടെന്ന് തന്നെ പോകും. എപ്പോഴും സ്റ്റൗ തുടയ്ക്കാൻ പരുപരുത്ത സ്ക്രബ്ബറുകൾ ഉപയോഗിക്കാതെ മൈക്രോഫൈബർ തുണി ഉപയോഗിക്കുക. അപ്പോൾ ബർണറിൽ വര വീഴാതെ അഴുക്ക് തുടച്ച് കളയാൻ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+