വിനാഗിരി ചില്ലറക്കാരനല്ല..!! പാടുപിടിച്ച കറകള്‍ നീക്കം ചെയ്യാന്‍ ഇങ്ങനെ ചെയ്താല്‍ മതി
നമ്മുടെ ചുറ്റുപാടുമുള്ള മിക്ക വീടുകളിലും വിനാഗിരി ഉണ്ടായിരിക്കും. അച്ചാറുകള്‍ ഉണ്ടാക്കുന്നതിനോ ഓറിയന്റല്‍ വിഭവങ്ങള്‍ക്ക് അല്‍പം കൂടി രുചി കൂട്ടുന്നതിനോ ആയിരിക്കും മിക്കവാറും വിനാഗിരി ഉപയോഗിക്കുക. ചിലരൊക്കെ പാല്‍ കട്ടയാക്കുന്നതിനും പനീര്‍ ഉണ്ടാക്കുന്നതിനും വിനാഗിരി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് കൂടാതെ വേറെയും വൈവിധ്യങ്ങളായ നിരവധി ഉപയോഗം വിനാഗിരിയ്ക്കുണ്ട് എന്ന് നിങ്ങള്‍ക്കറിയമോ.
അടുക്കളയില്‍ പെരുമാറുന്നവര്‍ക്ക് ഒരുപിടി ഗുണങ്ങളാണ് വിനാഗിരി മുന്നോട്ട് വെക്കുന്നത്. വിനാഗിരി കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന ചില ലളിതമായ സൂത്രപ്പണികള്‍ എന്താണെന്നല്ലേ നിങ്ങളുടെ മനസില്‍. അതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. വിശദ വിവരങ്ങള്‍ ഇങ്ങനെയാണ്...

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപകരണങ്ങളും പ്രതലങ്ങളും വൃത്തിയാക്കാനും അവ വെട്ടിതിളങ്ങാനും തുല്യ അളവില്‍ വെള്ളവും വിനാഗിരിയും കലര്‍ത്തി തുടച്ചാല്‍ മതി. നേര്‍പ്പിച്ച വിനാഗിരി പഴങ്ങളും പച്ചക്കറികളും കഴുകാനും കീടനാശിനി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും ഉപയോഗിക്കാം എന്നാണ് പറയുന്നത്. വിനാഗിരിയും ബേക്കിംഗ് സോഡയും സംയോജിപ്പിച്ചുണ്ടാക്കുന്ന ലായനി അടഞ്ഞ അഴുക്കുചാലില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കാനും സഹായിക്കും.
പ്രാണികളുടെ കടിയേറ്റാല്‍ വിനാഗിരി പുരട്ടുന്നത് ചൊറിച്ചിലും വീക്കവും കുറയ്ക്കാന്‍ സഹായിക്കും. തുണികളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കടുപ്പമേറിയ കറകള്‍ നീക്കം ചെയ്യാനും വിനാഗിരിക്ക് സാധിക്കും. ഇത്തരം വസ്ത്രങ്ങള്‍ കഴുകുന്നതിന് മുമ്പ് വിനാഗിരി പാടുകളില്‍ മൃദുവായി പുരട്ടുക. വിനാഗിരിയും വെള്ളവും ലയിപ്പിച്ച ലായനി ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയുടെ തിളക്കം വീണ്ടെടുക്കാനും കഴിയും.
ഒരു ടീസ്പൂണ്‍ വിനാഗിരിയും ഒരു നുള്ള് ഉപ്പും ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി ഗാര്‍ഗിള്‍ ചെയ്യുന്നത് തൊണ്ടവേദന ശമിപ്പിക്കാന്‍ സഹായിക്കും. വിനാഗിരി വെള്ളത്തില്‍ ലയിപ്പിച്ച് ജാലകങ്ങളും ഗ്ലാസ് പ്രതലങ്ങളും വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്നതാണ്. വീട്ടിലുണ്ടാക്കുന്ന സോസുകളില്‍ അല്‍പം വിനാഗിരി കൂടി ചേര്‍ത്താല്‍ കൂടുതല്‍ രുചികരമാകും. വെളുത്ത വിനാഗിരി, ബേക്കിംഗ് സോഡ, ഉപ്പ്, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് കരിപിടിച്ച പാത്രങ്ങള്‍ കഴുകാം.
കോഫി മേക്കഴ്‌സിലെ കറയും വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കാം. ചെറുചൂടുള്ള വെള്ളത്തില്‍ വെളുത്ത വിനാഗിരി, നാരങ്ങ നീര്, ഉപ്പ് എന്നിവ കലര്‍ത്തി കോഫി ഉണ്ടാക്കുന്ന ബീക്കറുകളിലെ പാടുകള്‍ നീക്കം ചെയ്യാം. ഇതേ ലായനി ഉപയോഗിച്ച് മൈക്രോവേവ് ഓവനിലെയും ഫ്രിഡ്ജിലേയും ഭക്ഷണത്തിന്റെ പാടുകളും നീക്കം ചെയ്യാം.












Click it and Unblock the Notifications